Pages

Showing posts with label HISTORY. Show all posts
Showing posts with label HISTORY. Show all posts

Tuesday, October 25, 2011

MUHAMMED ABDURAHMAN SAHIB

മുഹമ്മദ്‌ അബ്‌ദുറഹ്‌മാന്‍ സാഹിബ്‌ 
"പാടിടട്ടെ സുസ്വതന്ത്രകണ്‌ഠമുയര്‍ത്തെങ്ങള്‍
പാടലമാം നിന്റെ കീര്‍ത്തി തലമുറകള്‍ക്കായി 
എങ്കിലെന്തീഹര്‍ഷ ബിന്ദു തങ്കുമോനിന്‍ കാതില്‍
മംഗളാത്മനേ, മുഹമ്മദ്‌ അബ്‌ദു റഹ്‌മാനേ." ഇന്ത്യാ ചരിത്രത്തില്‍ എന്നും ജാതിയും മതവും നിര്‍ണ്ണായക ഘടകങ്ങായിരുന്നു. ചിലര്‍ ഇതിനെ കുമാര്‍ഗ്ഗങ്ങളിലേയ്‌ക്ക്‌ തിരിച്ചു വിടുമ്പോള്‍ അതിനു തടയിട്ടുകൊണ്ട്‌ അതാതു ജനവിഭാഗങ്ങളില്‍ നിന്നു തന്നെ സുസമ്മതനായ ഒരു നേതാവ്‌, ദേശസ്‌നേഹിയായ നേതാവ്‌ ഉയര്‍ന്നു വരുന്നത്‌ സാധാരണമാണ്‌. അവന്‍ ദേശീയ വികാരമുള്‍ക്കൊണ്ട്‌ ദേശത്തിനാകമാനം പ്രിയങ്കരരായി മാറുന്നു. മുഹമ്മദ്‌ അബ്‌ദുറഹ്‌മാന്‍ സാഹിബിനെക്കുറിച്ചു പറയുമ്പോഴും ഇതുതന്നെ പറയാം. ദേശീയ മുസല്‍മാന്റെ, അല്ലെങ്കില്‍ ദേശീയതയുടെ തന്നെ പ്രതീകമായിരുന്നു അദ്ദേഹം. ഖിലാഫത്ത്‌ കലാപത്തിന്റെ കാലത്തും അതിനു ശേഷവും അക്രമ വിരുദ്ധവും ദേശാഭിമാന പ്രചോദിതവും മതനിരപേക്ഷവുമായ സമീപനങ്ങളിലൂടെയാണ്‌ അദ്ദേഹം മലബാറിന്റെ മനസ്സ്‌ കീഴടക്കിയത്‌.

കൊടുങ്ങല്ലൂരില്‍ അഴിക്കോട്ടെ പ്രമുഖമായ കറുകപ്പാടം തറവാട്ടിലായിരുന്നു അബ്‌ദു റഹ്‌മാന്‍ സാഹിബിന്റെ ജനനം.1898-ല്‍ അഴീക്കോട്‌ പ്രൈമറി സ്‌കുളിലും കൊടുങ്ങല്ലൂര്‍ ഹൈസ്‌കുളിലുമായി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന്‌ വാണിയമ്പാടിയിലെ മദ്രസഇസ്ലാമിയയില്‍ ചേര്‍ന്നു പഠിച്ചു. തുടര്‍ന്ന്‌ മദ്രാസ്‌ മുഹമ്മദന്‍സ്‌ കോളേജിലും മദ്രാസ്‌ പ്രിസിഡന്‍സി കോളേജിലും ജാമിയ മില്ലിയ യുണിവേഴ്‌സിറ്റിയിലും പഠനം നടത്തി. തുടര്‍ന്ന്‌ കോണ്‍ഗ്രസ്സിലൂടെ ദേശീയ പ്രസ്ഥാനത്തില്‍ സജീവമായി .
മലബാറില്‍ ഖിലാഫത്ത്‌ പ്രസ്ഥാനമാരംഭിക്കുമ്പോള്‍ അതിന്‌ കോണ്‍ഗ്രസ്സിന്റെ പിന്തുണ ഉണ്ടായിരുന്നു. ആ ബ്രിട്ടീഷ്‌ വിരുദ്ധ കലാപത്തിന്റെ ആദ്യഘട്ടത്തില്‍ അബ്‌ദുറഹ്‌മാന്‍ സാഹിബും പങ്കെടുത്തു. അപ്പോഴും അദ്ദേഹത്തിന്റെ വഴി സമാധാനത്തിന്റേതും അഹിംസയുടേതുമായിരുന്നു. ഇതര മതസ്ഥരെ ഒരു വിധത്തിലും ദ്രോഹിക്കുന്ന രീതിയില്‍ സമരമുണ്ടാകാതിരിക്കാന്‍ അദ്ദേഹം നിഷ്‌കര്‍ഷിച്ചു. എന്നാല്‍ ഈ ദേശീയവാദി നേതാക്കള്‍ അറസ്റ്റു ചെയ്യപ്പെടുകയും സമര നേതൃത്വം വിധ്വംസക പ്രവര്‍ത്തകര്‍ കയ്യടക്കുകയും ചെയ്‌തതോടെ ആ ലഹള മറ്റൊരു വഴിയിലേയ്‌ക്ക്‌ നയിക്കപ്പെട്ടു. അതുവഴി മലബാറിലുണ്ടായ സാമൂദായികമായ വിടവ്‌ നികത്തുന്നതില്‍ അബ്‌ദുറഹ്‌ മാന്‍ സാഹിബിന്റെ സംഭാവന മഹത്തരമായിരുന്നു.
ഇസ്ലാം വിശ്വാസികളെ ദേശീയ ധാരയിലേയ്‌ക്കു കൊണ്ടുവരുന്നതിനും അവരുടെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനും ലക്ഷ്യമിട്ടാണ്‌ 1928 ല്‍ അദ്ദേഹം അല്‍ അമീന്‍ എന്ന പത്രം ആരംഭിക്കുന്നത്‌. ആ വര്‍ഷത്തെ നബി ദിനമായ ഒക്‌ടോബര്‍ 12-ന്‌ പ്രസിദ്ധീകരണമാരംഭിച്ച അല്‍ അമീന്‍ ആദ്യഘട്ടത്തില്‍ ഒരു ത്രൈവാരികയായിരുന്നു. പിന്നീട്‌ 1930 ജൂണ്‍ 25 മുതല്‍ അതൊരു ദിനപത്രമായി പുറത്തുവന്നു തുടങ്ങി. ഇടയ്‌ക്കു നിന്നും വീണ്ടും തുടര്‍ന്നും പ്രവര്‍ത്തിച്ച ഈ പ്രസിദ്ധീകരണം 1933സെപ്‌തംബര്‍ 29 വരെ മാത്രമേ പുറത്തിറങ്ങിയുള്ളൂ.കെ.പി. കേശവ മേനോന്റെ നേതൃത്വത്തില്‍ ആരംഭിച്ച മാതൃഭൂമി പത്രം ലക്ഷ്യംവെച്ചമട്ടിലുള്ള ഒരു ദേശീയോദ്‌ഗ്രഥന ശ്രമം തന്നെയായിരുന്നു അല്‍ അമീനിലുടെ അബ്‌ദു റഹ്‌മാന്‍ സാഹിബും ഉദ്ദേശിച്ചത്‌. അത്തരം ഒരു ലക്ഷ്യത്തിന്‌ സാര്‍ത്ഥകമായ സംഭാവനകള്‍ നല്‌കാന്‍ അല്‍ അമീനും കഴിഞ്ഞു.
1930-ലെ നിയമലംഘന പ്രസ്ഥാനത്തിന്റെ ഭാഗമായി കോഴിക്കോട്ട്‌ ഉപ്പുകുറുക്കാനിറങ്ങിയ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്ക്‌ നേതൃത്വം കൊടുത്തത്‌ അബ്‌ദുറഹ്‌മാന്‍ സാഹിബായിരുന്നു. അവിടെ വച്ച്‌ സാഹിബിനെ മര്‍ദ്ദിക്കുകയും അറസ്റ്റ്‌ ചെയ്‌ത്‌ 9 മാസത്തെ തടവിനു ശിക്ഷിക്കുകയും ചെയ്‌തു. വെല്ലൂരിലും ബെല്ലാരിയിലുമായി അദ്ദേഹം ഈ തടവുശിക്ഷ അനുഭവിച്ചു.
ആയിരത്തി തൊള്ളായിരത്തി മുപ്പതുകളുടെ അന്ത്യമായപ്പോഴേയ്‌ക്കും മലബാറിലെ കോണ്‍ഗ്രസ്സില്‍ മുന്നു ഗ്രുപ്പുകള്‍ സജീവമായിത്തീര്‍ന്നിരുന്നു. അബ്‌ദുള്‍ റഹ്‌മാന്‍ സാഹിബിന്റെ നേതൃത്വത്തില്‍ ദേശീയ മുസ്ലീങ്ങള്‍ക്കു മേല്‍ക്കൈയുണ്ടായിരുന്ന ഒരു വിഭാഗം, ഇ.എം.എസ്‌. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ നിലനിന്നിരുന്ന കോണ്‍ഗ്രസ്സ്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടി അഥവാ സി.എസ്‌.പി. എന്ന ഇടതുപക്ഷത്തിന്റെ മറ്റൊരു വിഭാഗം, ഗാന്ധിമാര്‍ഗ്ഗികളുടെ മൂന്നമത്തെ വിഭാഗം. ഈ മൂന്നു വിഭാഗങ്ങളും...................

Wednesday, May 11, 2011

പട്ടണത്തിന്റെ ഭൂതം THE PAST IN PATANAM

പട്ടണത്തിന്റെ ഭൂതം   THE PAST IN PATANAM

കണ്‍മുന്നില്‍ ഇരുണ്ടൊടുങ്ങുന്ന ഈ പകലാണ്‌ നാളത്തെ ചരിത്രമെന്നും, താന്‍ കഞ്ഞിമോന്തുന്ന കറിച്ചട്ടിയാണ്‌ നാളത്തെ ചരിത്രോപധാനമെന്നും അറിയാത്ത ഒരാദിമ ജനത എല്ലാ സമൂഹത്തിലുമുണ്ടാകും. അവര്‍ അവശിഷ്‌ടങ്ങളെ സ്‌മാരകങ്ങളാക്കി സൂക്ഷിച്ചു വെയ്‌ക്കുന്നുണ്ടാവില്ല. എങ്കില്‍പോലും അവ മണ്ണിന്റെ ഉള്‍നിലങ്ങളില്‍ നാശമടയാതെ, മണ്ണോടു മണ്ണു ലയിച്ചൊന്നാകാതെ അവശേഷിക്കുന്നുണ്ടാകും. അവ കണ്ടെടുക്കാനുള്ള ഉദ്‌ഘനനങ്ങള്‍ ചരിത്ര നിര്‍മ്മാണത്തിന്റെ ഭാഗം തന്നെയാണ്‌. എല്ലാ പരിഷ്‌കൃത സമൂഹത്തിലും അത്തരം ഉദ്‌ഘനനങ്ങള്‍ നടന്നു വരുന്നുണ്ട്‌. നമുക്കും അതില്‍ നിന്ന്‌ പിന്മാറി നില്‌ക്കുക സാധ്യമല്ല.

കേരളത്തിന്‌ അതിദീപ്‌തമായ ഒരു ഭൂതകാലമുണ്ടായിരുന്നു എന്നു തെളിയിക്കുന്ന നിരവധി ചരിത്ര പരാമര്‍ശങ്ങള്‍ ലോകത്താകമാനമുള്ള പ്രാചീന മധ്യകാല സഞ്ചാരികളുടെ കുറിപ്പുകളില്‍ നിന്ന്‌ നമ്മള്‍ മനസ്സിലാക്കുന്നു. മറ്റു ചില സാഹചര്യത്തെളിവുകള്‍ ആ അറിവുകളെ കൂടുതല്‍ ദൃഢപ്പെടുത്തുന്നുമുണ്ട്‌. നമ്മുടെ മണ്ണില്‍ നിന്ന്‌ അത്തരത്തിലുള്ള അതിപൂരാതന ചരിത്രത്തിന്റെ സാക്ഷ്യപ്പെടുത്തലുകള്‍ നിരവധി വീണുകിട്ടുന്നുമുണ്ട്‌. അങ്ങനെ ലഭിക്കുന്ന അറിവുകള്‍ കൂടുതല്‍ ആഴത്തിലുള്ള പഠനങ്ങള്‍ക്ക്‌ ......

Friday, December 17, 2010

കേരളത്തിലെ പ്രാചീന തുറമുഖങ്ങള്‍ Ancient Ports of Kerala

കേരളത്തിലെ പ്രാചീന തുറമുഖങ്ങള്‍ Ancient Ports of Kerala
പ്രശാന്ത്‌ മിത്രന്‍
 

സഹസ്രാബ്‌ദങ്ങളോളം കേരളം ഇന്ത്യയുടെ വാണിജ്യ കവാടമായിരുന്നു.വനവിഭവങ്ങളും കാര്‍ഷിക വിഭവങ്ങളും തേടി ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നും വ്യാപാരികള്‍ ഈ കേരോ ബുത്ര നാടുതേടി വന്നുകൊണ്ടിരുന്നു.ആ വരവിനുവേണ്ടി, അവരുടെ യാനപാത്രങ്ങളുടെ സഞ്ചാരത്തിനുവേണ്ടി നീട്ടി വിരിച്ച നീലപ്പരവതാനിപോലെ ദക്ഷിണസമുദ്രം പരന്നുകിടന്നു. ഇങ്ങനെ കടലുതാണ്ടിവരുന്ന കച്ചവടക്കാര്‍ക്കിറങ്ങാന്‍ പാകത്തില്‍ പ്രകൃതി തന്നെ ഇവിടെ തുറമുഖങ്ങള്‍ തീര്‍ത്തിരുന്നു.
കേരളത്തിലെ പ്രാചീന തുറമുഖങ്ങളെക്കുറിച്ചു ചിന്തിക്കുമ്പോള്‍ ആദ്യം ഉണര്‍ന്നുവരുന്ന സ്‌മൃതികള്‍, കാഴ്‌ചകള്‍ ; കടലില്‍ ഊഴം കാത്തുകിടക്കുന്ന കപ്പലുകള്‍, തുറമുഖത്ത്‌ നങ്കൂരമിട്ടു കിടക്കുന്ന കപ്പലില്‍ ചരക്കുകള്‍ കയറ്റുന്ന തൊഴിലാളികള്‍, കഴുതപ്പുറത്തും കുതിരപ്പുറത്തും, കാളവണ്ടികളിലും തലച്ചുമടായും കയറ്റുമതി ചരക്കുകളുമായി തിക്കിത്തിരക്കുന്ന പ്രാദേശിക വണിക്കുകളും കര്‍ഷകരും, ഏലത്തിന്റെയും ചന്ദനത്തിന്റെയും കുരുമുളകിന്റെയുമൊക്കെ സമ്മിശ്രഗന്ധംതങ്ങുന്ന തീരവും തുറമുഖവും. സ്വര്‍ണ്ണവും വെള്ളിയും പട്ടും പവിഴവും ചാക്കുകണക്കിന്‌ നാണയങ്ങളുമായി പകിട്ടില്‍ വന്നിറങ്ങുന്ന അറബികളും ഫിനിഷ്യന്മാരും റോമാക്കാരുമൊക്കെയായ വിദേശ വ്യാപാരികള്‍ .............

Monday, July 19, 2010

Forts in Kerala

കോട്ടകള്‍
 
സാമ്രാജ്യങ്ങള്‍ അയല്‍രാജ്യങ്ങളുടെ ആക്രമണഭീഷണിയാല്‍ അരക്ഷിതമായിരുന്ന ഒരു കാലഘട്ടത്തിലെ ശക്തമായ പ്രതിരോധ സന്നാഹമായിരുന്നു കോട്ടകള്‍. പീരങ്കികളും വെടിമരുന്നുമൊക്കെ പ്രചാരത്തില്‍ വരുന്നതിനു മുമ്പ്‌ കോട്ടകള്‍ വഴിയുള്ള പ്രതിരോധം കാര്യക്ഷമവുമായിരുന്നു. സുസജ്ജമായ കോട്ടയും കൊത്തളങ്ങളും രാജ്യത്തിന്റെ സൈനികശക്തിയുടെ സൂചകങ്ങളുമായിരുന്നു. കരിങ്കല്ലിലും ചീക്കല്ല്‌ അഥവാ വെട്ടുകല്ലിലും മണ്ണിലും കോട്ടനിര്‍മ്മിച്ചിരുന്നു. ശത്രുസൈന്യത്തെ തടഞ്ഞുനിര്‍ത്തുക എന്നതിനപ്പുറം സ്വന്തം സൈനികര്‍ക്ക്‌ സുരക്ഷിതമായി മറഞ്ഞിരുന്ന്‌ ആക്രമണമഴിച്ചുവിടാനും കോട്ടകള്‍ ആവശ്യമായിരുന്നു.