Pages

Showing posts with label Poem. Show all posts
Showing posts with label Poem. Show all posts

Monday, April 26, 2010

മഴ ODE TO RAIN......

മഴ
















കടലലകളില്‍നി ന്നീറന്‍ കോരി
കര്‍ക്കിടകക്കരി മേഘം ചുറ്റി
കുന്നില്‍ നിന്നും കുളിരും പേറി
മുന്നിലണഞ്ഞവളാ, രവളുടെ കരി
വര്‍ണം, നീള്‍മിഴിതന്നില്‍
നിറഞ്ഞുകവിഞ്ഞ കിനാവുകള്‍
എന്നില്‍ മയങ്ങിയുണര്‍ന്നെഴുനേറ്റൂ.
കാരിരുളലയില്‍ നിന്നുമുയര്‍ന്നോ രാദിയുഷസ്സുകണക്കേ
കന്യേ, നീയെന്‍ നാഭീ പദ്മദലത്തില്‍ നിറഞ്ഞരുളാവൂ
പദ്മത്താലെയൊരഞ്ചിത ബാണം കൊണ്ടുണരാവൂ
ഉണര്‍വിന്നൂര്‍ധ്വനിമേഷങ്ങളിലെ ന്നുള്ളറകളിലെഴു മഗ്നിനിലാവി-
ന്നണയാ ജ്വാലയില്‍ നിറകതിരാവുക
ആദിപിതാവിന്‍ രധ്യയിലന്ത്യമൊ രല്‍പകണത്തിനു പൂര്‍ണ്ണതയാവുക
നീയെന്‍ ജീവനു നിറകതിരാവുക.

Saturday, April 24, 2010

ഗ്രീഷ്മമേ.....OnSummer....

ഗ്രീഷ്മമേ.....
ഗ്രീഷ്മമേ,കരിഞ്ഞപുല്‍നാമ്പില്‍നിന്നു
നിന്നുള്‍ത്താപമറിയുന്നു ഞാന്‍
പൂവിട്ടു നില്‍ക്കുന്ന വാകകളില്‍ നിന്നു നിന്‍
പ്രണയാവര്‍ണങ്ങളറിയുന്നു ഞാന്‍
കത്തിക്കുകാത്മീയ ചോദനക, ളലിവുകള്‍
കരിയിക്കുകെന്റെ ഹരിതഭമാം കനവുകള്‍.
കാത്തിരിക്കുന്നതാര്‍ക്കെന്നോ, കുളുര്‍മതന്‍
കണ്മഷിയണിഞ്ഞു കരിഞ്ഞ മേഘത്തിനെ.

ഓര്‍ത്തിരിക്കുന്നതെന്തെന്നോ,അരിച്ചരി
ച്ചോടിയെത്തുന്നോരലിവിനെ, കുളിരിനെ.
ഗ്രീഷ്മമേ, വിടനിന ക്കിനിവരുമൊരേപ്രിലിന്‍
തീക്ഷ്ണ നിശ്വാസമായ്‌ തിരികെ വരാം.
മഞ്ഞക്കണിക്കൊന്ന പൂവിട്ട മേട്ടിലെ
പൊന്നായ്‌ പൊടിപ്പായി മൂളിടാം, പാടിടാം.

Sunday, April 12, 2009

പരിത്യാഗം..... PARITHYAGAM

പരിത്യാഗം

പാതിരാക്കൂളിരിനൂ കടം പറഞ്ഞിട്ടെന്റെ-
വീണ നിനക്കൂ തരൂന്നൂ
വന്ധ്യതാരത്തിനൂ കടം പറഞ്ഞിട്ടെന്റെ-
ജന്മം നിനക്കൂ തരൂന്നൂ
സന്ധ്യയോടെന്നൂം കടം കൊണ്ട്‌ ഞനിറ്റു-
രാഗം നിനക്കൂ തരൂന്നൂ
ഈറനാം മാരിവില്ലൊളിപോലെ നീ യെന്നില്‍-
നാഗമായ്‌ ചുറ്റിപ്പടരൂ.

പുഞ്ചിരിയിലല്‍പം വിഷാദം കലര്‍ത്തിയെന്-
സംഗീതമെല്ലാം തരൂന്നൂ
വെണ്‍ ചിറകില്‍ നിന്നൂമൊരൂ തൂലികയിലൂടെയെ-
ന്നൂണ്മ ഞാന്‍ ദാനം തരൂന്നൂ
കണ്മിഴിയില്‍ നിന്നൂമൊരൂ പീലിയിലൂടെയെ-
ന്നാന്ധ്യം നിനക്കൂ തരൂന്നൂ
കൃഷ്ണ സര്‍പ്പത്തിന്‍ വിഷം ചീറ്റിയെന്‍ വ്യര്‍ധ-
കല്‍പനകളില്‍ മൂര്‍ഛ നല്‍കൂ.
-Prasanth Mithran

Friday, April 10, 2009

വിഷു രാഗം VISHU RAAGAM

വിഷു രാഗം.....

ഏപ്രില്‍, വരണ്ട കൂന്നോരങ്ങളില്‍ നിന്റെ-
വീര്‍പ്പുകള്‍ പൂക്കളാകൂന്നൂ.
പൊട്ടി ത്തരിക്കൂം ധരാതലതില്‍ മഞ്ഞ-
മൊട്ടുകള്‍ താരമാകൂന്നൂ.
മഞ്ഞപതിറ്റടിക്കാലങ്ങള്‍ രാശിപോല്‍-
കൊന്നപ്പതക്കങ്ങള്‍ ചൂടുന്നൂ മേടമായ്‌.
സന്ധ്യയില്‍ മഞ്ഞത്തുടുപ്പുഷസ്സില്‍ വെന്ത-
വെണ്‍കളി തേച്ച വെളുപ്പ്‌. Check Spelling
നിന്‍ കവിള്‍ ചോപ്പില്‍ തെളിഞ്ഞ തീ പീതമ,
ല്ലെന്‍ മനസ്സിന്‍ രാഗവായ്പ്‌.
-പ്രശാന്ത്‌ മിത്രന്‍

Tuesday, March 31, 2009

NEELIMA നീലിമ

നീലിമ



നീലിമ കരിയാലുഴുതു മെതിച്ചൊരൂ
നീലപ്പാടം പോലെ
വാരികളുഴവിന്‍ചാലുകള്‍, മിഴികള്
‍നീരൂ വലിഞ്ഞ തടാകം.


നീലിമ ശിശിര കൊത്തിവലിച്ചൊര്
‍കാനനവൃക്ഷം പോലെ
പിഞ്ഞിയ തുണികള്‍, കരിഞ്ഞ ദലംപോല്
‍മണ്ണിലടിഞ്ഞൊരൂ ജന്മം.


നീലിമ ചിമ്മിയണഞ്ഞ വിളക്കിന്
‍നീറിയടങ്ങിയ നാളം
വാടിയ മുല്ലപ്പൂവിത ളാരൂം
തേടിവരാത്ത വസന്തം.


നീലിമ ശുഷ്ക ശരീരങ്ങളില്‍നി
ന്നൂറിവരൂന്ന വിഷാദം
തൂകിയ വാഗ്ദാനത്തിന്‍ ചിതകളില്
‍മൂടിയ ഞാനൂം നീയും.

-പ്രശാന്ത്‌ മിത്രന്‍