Pages

Showing posts with label LITERATURE. Show all posts
Showing posts with label LITERATURE. Show all posts

Friday, March 6, 2015

സ്ഥലനാമങ്ങള്‍, Sthalanamangal

 Prasanth Mithran

http://images.travelpod.com/tw_slides/ta00/9c9/f16/maison-flottante-sur-les-backwaters-de-kerala-ernakulam.jpg
മണ്ണ് അനാദിയായ ഒരു പൈതൃകമാണ്. അത് സ്വന്തം മണ്ണാകുമ്പോള്‍ ഒരു വൈകാരിക പരിവേഷംകൂടി വന്നുചേരുന്നു. അങ്ങനെയാണ് ഇന്ത്യ ഒരു വികാരമായി മാറുന്നത്. അതുപോലെ കേരളവും(Kerala) നമുക്ക് മറ്റൊരു വികാരമാണ്. ഈ പേരുകള്‍ എവിടെനിന്നുണ്ടായി എങ്ങനെയുണ്ടായി എന്നത് കൗതുകകരമായ ഒരറിവും അന്വേഷണവുമാണ്. അത് പലപ്പോഴും ഒരിക്കലും അവസാനിക്കാത്ത തര്‍ക്ക വിതര്‍ക്കങ്ങളുടെ നിമിത്തങ്ങളുമായിരിക്കും. ചേരന്മാരുടെ അളം അഥവാ നിലമാണ് ചേരളവും പിന്നീട് കേരളവുമായതെന്ന് ഒരു നിഗമനമുണ്ട്. അതല്ല, ചേര്‍ അളം അഥവാ ചെളി നിറഞ്ഞ അളമാണ് കേരളമായതെന്ന് മറ്റൊരു നിഗമനമുണ്ട്. അതുമല്ല, പര്‍വ്വതപ്രദേശത്തോട് പിന്നീട് കൂടിച്ചേര്‍ന്ന പ്രദേശമാണ് അഥവാ ചേര്‍ന്ന അളമാണ് ചേരളവും പിന്നീട്

Monday, October 10, 2011

ദ്രാവിഡന്റെ ലിഖിതങ്ങള്‍

6. അത്താണികള്‍

ദ്രാവിഡന്റെ ലിഖിതങ്ങള്‍ എന്ന നോവലിന്റെ 

ആറാം അധ്യായത്തില്‍ നിന്ന്.....



പുലിപിടിച്ച പെണ്ണാള്‍ക്കിതു നൂറ്റിപ്പത്താം ജന്മവത്സരം. അപ്പൂപ്പന്‍ താടിപോലെ പാറിപ്പറക്കുന്ന വെളുത്ത തലമുടി അവള്‍ക്ക്‌ വിശുദ്ധിയുടെ പരിവേഷം ചാര്‍ത്തി.... ഓര്‍മ്മയുടെ അവ്യക്തമായ ചെപ്പേടുകളില്‍ നൂറ്റാണ്ടിന്റെ പഴമ ക്ലാവുപിടിച്ചു കിടന്നു. മറവി ഏറ്റവും പുതിയ അനുഭവങ്ങളെ ഭക്ഷിച്ച്‌ പിന്നോട്ടു പിന്നോട്ടു സഞ്ചരച്ചു. അതിലൂടെ കാലം അവളുടെ വര്‍ത്തമാനത്തില്‍ നിന്ന്‌ ഭൂതത്തിലേയ്‌ക്കു പിന്‍വാങ്ങി. അവസാനം ഓര്‍മ്മക്കൂമ്പാരത്തില്‍ ജീവിതത്തിന്റെ ഒന്നാം കാലം മാത്രം ചിതറിക്കിടന്നു. അതില്‍ മുലച്ചെപ്പുനോക്കി വളര്‍ച്ചയളക്കുന്ന ഒരിളം കന്നത്തിയായി മുതുമുത്തി കൂനിക്കൂടിയിരുന്നു. നാണന്‍ പണിക്കരും കാലന്‍ ചട്ടമ്പിയുമൊക്കെ അവളുടെ ഓര്‍മ്മയുടെ പുറം പോക്കില്‍ ജീര്‍ണിച്ചുകിടന്നു. അവരുടെ അപ്പുപ്പന്മാരുടെ ബാല്യത്തിലാണ്‌ അവളുടെ ഋതുകാലമാരംഭിക്കുന്നത്‌. ഒരു നൂറ്റാണ്ടിന്റെ ജീവിത സഞ്ചാരത്തിനുശേഷം അവള്‍ക്ക്‌ സ്വന്തം പേരുപോലും നഷ്‌ടമായിരിക്കുന്നു. തന്റെ വസന്തം തലമുറകള്‍ക്കു കൈമാറി തന്ത്രസമുച്ചയവുമായി മുതുമുത്തി പാടിക്കൊണ്ടിരുന്നു:
"ആയക്കുമായിരബുമമ്പതുമയ്യുയക്കും
മൂയക്കുമെക്കമുഗുളത്തനികൊള്ള ബേണം
..................................................................................'"
ബന്ധങ്ങളുടെ നനുത്ത കണ്ണികള്‍ രക്തത്തിലൂടെയും ബീജത്തിലൂടെയും കരവാരത്തെ ഓരോ പുരുഷനെയും സ്‌ത്രീയെയും ബന്ധിപ്പിച്ചു. അറിഞ്ഞും അറിയാതെയുമുള്ള ഈ ബന്ധങ്ങളുടെ അത്താണികളാണ്‌ പുലിപിടിച്ച പെണ്ണാളും അവളുടെ കുലജാതകളും.
ജാതിയിലും ജന്മത്തിലും അവര്‍ക്കു കുറവുണ്ടായിരുന്നില്ല. എങ്കിലും അവര്‍ക്കു മുണ്ടുകൊടുക്കാനാരുമുണ്ടായില്ല. മുണ്ടുവാങ്ങാതെ അവര്‍ മുഴുവന്‍ പുരുഷന്മാരെയും വാങ്ങി. അങ്ങനെ അവര്‍ എല്ലാര്‍ക്കും ഭാര്യമാരായി. ഒപ്പം എല്ലാര്‍ക്കും സഹോദരിമാരുമായി.
കരവാരത്തുനിന്ന്‌ പുറംനാട്ടിലേയ്‌ക്കു പോയ ആദ്യത്തെ പെണ്ണ്‌ പുലിപിടിച്ച പെണ്ണാളായിരുന്നു. നൂറ്റാണ്ടോളം പഴകിയ ആ ചരിതത്തിന്റെ അലിഖിത സ്‌മരണകള്‍ കരവാരത്ത്‌ ഇന്നും ശേഷിക്കുന്നു. ഇപ്പോഴുള്ള മലവിള ബംഗ്ലാവ്‌ പണിയുന്ന സമയം. ബംഗ്ലാവിന്റെ അടിസ്ഥാനമുറപ്പിക്കാനുള്ള പാറകീറാനായി തെക്കന്‍ മലയോരത്തു നിന്നും കരിങ്കല്‍പ്പണിക്കാരെ കൊണ്ടുവന്നിരുന്നു. അക്കൂട്ടത്തിലൊരു ചെറുപ്പക്കാരനായിരുന്നു കുഞ്ഞപ്പന്‍. മണ്ണുചുമടിനും മറ്റു പുറം പണിക്കും നിയോഗിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ ചിന്നയുമുണ്ടായിരുന്നു. പത്തുപതിനാറു വയസ്സുമാത്രം പ്രായമുണ്ടായിരുന്ന അവള്‍ക്ക്‌ കുഞ്ഞപ്പന്‍ ഒരു കൗതുകമായി. നാഴി അരിയുടെ കഞ്ഞിയും നാലുകൈ ചീനിക്കിഴങ്ങിന്റെ പുഴുക്കും ഒരിരിപ്പിനു തിന്നുന്ന കുഞ്ഞപ്പനെ അവള്‍ കണ്ണുകഴയ്‌ക്കുവോളം നോക്കി. ഭക്ഷണവും പണിയും കഴിഞ്ഞ നേരങ്ങളില്‍ അവനും അവളെ നോക്കി.
�ഞ്ഞിന്റെ പെരേല്‌ ലാത്തിരി1 ഞാമ്പരട്ടാ?�
�മേണ്ട2�
�മ്പിന്നാ?�
�നാള ഉച്ചയ്‌ക്ക്‌മ്മേ കല്ല്‌ങ്കൊത്തണ്ട�
�ഉം?�
�മൂന്നാങ്കുന്നിന്റ മേക്ക്‌വയത്ത്‌ യശ്ശിപ്പാറേന്റമ്പട മ്പാ�
മറുപടിക്കു കാക്കാതെ അവള്‍ ഓടിപ്പോയി.
അടുത്ത ദിവസം പണിമുടക്കി ഇരുവരും യക്ഷിപ്പാറയുടെ ചുവട്ടില്‍ ഒത്തുകൂടി.
�ഞ്ഞീ കന്നിമ്പട്ടാ?3�
�ങൂങും�
അവള്‍ നിഷേധാര്‍ത്ഥത്തില്‍ മൂളി. അവന്‍ അവളെ വാരിപ്പിടിച്ചു.
�കയ്യുമ്മേലുമെക്ക കരുങ്കല്ല്‌മ്പോല. ഇന്റെ കാല്‌ മ്മെലേ മ്മറ്റ്‌ം നോങ്കണ്‌4....�
അവള്‍ പറഞ്ഞുകൊണ്ടിരുന്നു.
അവന്റെ കരുത്തുകള്‍ ഏകമുഖമായി. അത്‌ മാര്‍ഗ്ഗം പിളര്‍ന്ന്‌ ലക്ഷ്യം തേടി. അവള്‍ ലക്ഷ്യത്തിലിരുന്ന്‌ ആയം പിടിച്ചു. ഒടുവില്‍ ചില്ലുടഞ്ഞു ചിതറി. അവന്‍ അവളെയും അവള്‍ അവനെയും അമര്‍ത്തിപ്പിടിച്ചു. പിന്നെ പിടി അയഞ്ഞു.
�ഞ്ഞീംമ്പരുവാ5?�
കുഞ്ഞപ്പന്‍ ചോദിച്ചു.
�ഉം�
ഉടുമുണ്ട്‌ കുടഞ്ഞുടുത്തുകൊണ്ട്‌ അവള്‍ ഉറപ്പുകൊടുത്തു.
മൂന്നാങ്കുന്നിന്റെ പടിഞ്ഞാട്ട്‌ അവര്‍ നിരന്തരം സംഗമിച്ചു.
ഒരു ദിവസം കുഞ്ഞപ്പന്‍ അവളോടു പറഞ്ഞു.
�എന്‌ക്കിഞ്ഞീം കല്ല്‌മ്പണീന്‌ വയ്യ..�
അവള്‍ അവന്റെ വയറില്‍ വയറമര്‍ത്തി കമിഴ്‌ന്നുകിടന്നു.
�ഞാമ്പോവ്‌ം�
�അപ്പഞാം?�
അവള്‍ക്കവന്റെ പരുക്കന്‍ കയ്യും ഉടലും മതിയായിരുന്നില്ല.
�ഞീയുമ്പാ6�
�ഉം�
മലവിള ബംഗ്ലാവിന്റെ ആരൂഢം കയറ്റും മുമ്പുതന്നെ അവര്‍ തെക്കന്‍ മലകളിലേയ്‌ക്കു യാത്രയായി. ഒന്നരവാവിന്റെ ഇടവേള മുഴുവന്‍ കരവാരത്ത്‌ അത്‌ വാര്‍ത്തയായിരുന്നു. മൂന്നുവാരം കഴിഞ്ഞപ്പോള്‍ കരവാരം അവളെ മറന്നു.
വര്‍ഷങ്ങള്‍ക്കുശേഷം ശരീരമാകെ മുറിവുണങ്ങിയ വടുക്കളുമായി അവള്‍ ഒറ്റയ്‌ക്ക്‌ മടങ്ങിവന്നു.
�ഞ്ഞീ ഏദ്‌, കൊമ്പലേ7?�
വീട്ടിലെത്തിയ ചിന്നയോട്‌ അവളുടെ തന്ത ചോദിച്ചു.
�അപ്പാ, ഞാം നിങ്ങേന്റ മോള്‌.�
അടുത്ത കുടിയിലുള്ളവരെല്ലാം ചുറ്റും കൂടി.
�ഏമ്പെണഞ്ഞ്‌ മ്പെണ്ണേ?�
അവര്‍ ചോദ്യമാരംഭിച്ചു.
�മ്പുലിമ്പിടിച്ച്‌...�
�അവം, നെന്റ ചെര്‍ക്കം8 എമ്പട?�
�മ്പുലിതിന്ന്‌...�
അപ്പോഴേയ്‌ക്കും കരവാരത്തിന്‌ അവളുടെ പേരുകൈവിട്ടുപോയി. അവര്‍ അവളെ പുലിപിടിച്ച പെണ്ണാളെന്ന്‌ വിളിച്ചു. കരകടന്നു പോയി മടങ്ങിവന്ന അവളെത്തേടി കരക്കാര്‍ വന്നു.
അവള്‍ നിറഞ്ഞു പെറ്റു. അവളും മക്കളും കരവാരത്ത്‌ പുതിയൊരു പരമ്പര തീര്‍ത്തു. താലിവാങ്ങാതെ അവര്‍ സകലര്‍ക്കും വധുക്കളായി....
ചരിത്രസ്‌മൃതികളാണ്‌. പണിക്കരുടെ ഉള്ളിലൂടെ അവ ചിത്രപരമ്പരയായി കടന്നുപോയി. ഓര്‍മ്മക്കൂമ്പാരത്തിന്റെ മറ്റൊരിടനാഴിയില്‍നിന്ന്‌ അയാള്‍ കണ്ണുതുറന്നു. തിണ്ണയിലേയ്‌ക്കു ചാഞ്ഞിറങ്ങിയ ഇളം വെയില്‍നാളങ്ങളിലേയ്‌ക്കു നോക്കി പണിക്കര്‍ നിഴലളന്നു. അസ്‌തമിക്കാന്‍ ഏറിയാല്‍ രണ്ടു നാഴിക. അയാള്‍ എണീറ്റു. ക്ഷുബ്‌ധമായ മനസ്സോടെ പടിഞ്ഞാട്ടേയ്‌ക്കു പുറപ്പെട്ട്‌ അയാള്‍ കടലിലേയ്‌ക്കു നടന്നിറങ്ങി ആറിലും. തോട്ടിലും കുളിക്കുന്നതിലേറെ കൗതുകം അയാള്‍ക്ക്‌ കടലില്‍ കുളിക്കുന്നതിലൂണ്ടായിരുന്നു. ശാന്തമായ ഉള്‍പ്പരപ്പും അശാന്തമായ തിരപ്പാടും നിറഞ്ഞ കടലിലേയ്‌ക്കിറങ്ങുമ്പോള്‍ അയാള്‍ക്ക്‌ മനശ്ശാന്തി കൈവരുന്നു. തിരകളോട്‌ സംവദിക്കുന്ന മനസ്സുമായി അയാള്‍ മുങ്ങിക്കയറി. എന്തിനെന്നില്ലാതെ ആറ്റോരത്തൂടെ നടന്നു. ലക്ഷ്യമില്ലാതെ നീങ്ങിയ പാദങ്ങള്‍ പുലിപിച്ചപെണ്ണാളിന്റെ മടയുടെ മുന്നില്‍ അവസാനിച്ചു.
�വാലത്തമാന്നുരശിവാമുലപൊങ്ങുമന്നാ
മാലത്തയക്കുയലിമാര്‍ മുദല്‍കൊള്ളവേണ്ടും
വേലപ്പെടാദവനിരര്‍ത്തകമേവമ്പിന്ന
ക്കാലത്തുയാകയനിനെക്കളമേറുവീലാ......�
അത്‌ പുറംനാടിന്റെ സാഹിത്യമായിരുന്നു. സന്ധ്യയ്‌ക്കും അവളുടെ നാവില്‍ തന്ത്രസമുച്ചയം മാത്രം വിളങ്ങി. പണിക്കര്‍ വരാന്തയിലേയ്‌ക്കു കയറി.
�ആര്‌?�
മുത്തി അന്വേഷിച്ചു.
പണിക്കര്‍ സൗമ്യഭാവത്തില്‍ പ്രതിവചിച്ചു.
�പണിക്കര്‌.�
പതിവുമട്ടില്‍ മുത്തി വിസ്‌താരം തുടര്‍ന്നു:
�ഏമ്പണിക്കറ്‌? മലോളേന്നാ? മങ്ങലേരീന്നാ?�
നൂറ്റിപ്പത്തുകാരിയായ മുത്തിയുടെ ശേഷിക്കുന്ന ഓര്‍മ്മയില്‍ മലവിള ബംഗ്ലാവിലും മംഗലശ്ശേരിയിലും മാത്രമേ പണിക്കരുള്ളൂ. കാലപ്രയാണത്തില്‍ മുത്തി ഒരു കിഴട്ടുകാഞ്ഞിരം പോലെ വളരാതെയും തളരാതെയും നില്‌കുന്നു.
�മലോളേ മാറ്റ്‌ സൊപ്പരം ചര്‍ച്ചേണ്ട്‌�
�അയ്‌പറ, മലോളേല ചെറ്‌ക്കങ്‌�
വൃദ്ധയുടെ നാമജപം നിലച്ചതും ആരോടോ സംസാരിക്കുന്നതുമെല്ലാം കുഞ്ഞിലക്ഷ്‌മി അടുക്കളയില്‍ നിന്നു കേട്ടു. വിരുന്നുകാരന്‍ തന്നെത്തേടിവന്നതാണെന്നും അറിഞ്ഞു. എങ്കിലും ശബ്‌ദം തിരിച്ചറിഞ്ഞപ്പോഴാണവള്‍ ഉണര്‍ന്നത്‌. അവള്‍ പൂമുഖത്തേയ്‌ക്ക്‌ ഓടി ഇറങ്ങി.
�മ്പണിക്കരാ! ഞാം നെനച്ച്‌ ബേറാരാന്ന്‌�
പണിക്കര്‍ ഒന്നു മൂളുക മാത്രം ചെയ്‌തു.
പുലിപിടിച്ച പെണ്ണാളിന്റെ നാലാം തലമുറയാണ്‌ കുഞ്ഞിലക്ഷ്‌മി. മുത്തിയുടെ തലക്കുറി കൈമോശം വന്നെങ്കിലും അവളുടെ മകളും ചെറുമകളും നേരത്തേ മരിച്ചു. ചെറുമകള്‍ കുഞ്ഞിലക്ഷ്‌മിയെ പെറ്റയുടന്‍ മരിക്കുകയായിരുന്നു. പതിനാറുവര്‍ഷം വൃദ്ധ കുട്ടിയെ വളര്‍ത്തി. പതിനാറാം വയസ്സില്‍ അവള്‍ തൊഴിലേറ്റെടുത്തു. പത്തുവര്‍ഷമായി ആഴക്കും അയ്യുഴക്കും സ്വീകരിച്ച്‌ അവള്‍ കരവാരത്തിന്‌ ശാന്തി പകര്‍ന്നുകൊണ്ടിരിക്കുന്നു.
�ഞാമ്പോയൊന്ന്‌ കുളിച്ചുമ്മെച്ചുമ്പരാം...�
കുഞ്ഞിലക്ഷ്‌മി പറഞ്ഞു.
പണിക്കരുടെ മറുപടി കാക്കാതെ അവള്‍ അലക്കിയ കവണിയുമെടുത്ത്‌ തോട്ടിലേയ്‌ക്കുപോയി. വല്ലപ്പോഴും ലഭിക്കുന്ന
സൗഭാഗ്യമാണ്‌ പണിക്കര്‍. സ്ഥാനിമാത്രമല്ല കരുത്തനും; പതിവില്ലാതെ അവള്‍ കൂടുതല്‍ ശുചിയാകാന്‍ ശ്രമിച്ചു. ഒഴുകുന്ന തോടിനെതിര്‍നിന്ന്‌ അവള്‍ തന്നിലെ മാലിന്യങ്ങളെല്ലാം ഒഴുക്കിക്കളഞ്ഞു.
വൃദ്ധ പണിക്കരോട്‌ കരവാരത്തെ പൊന്തക്കാടുകളെക്കുറിച്ചു പറഞ്ഞു. ഒരു നൂറ്റാണ്ടിനുമുമ്പ്‌ ആ പൊന്തകളിലൊന്നില്‍ വച്ച്‌ തന്റെ കന്യാചര്‍മ്മം ചീന്തിയതിനെക്കുറിച്ചു പറഞ്ഞു. തറവാട്ടിലെ പെണ്‍കുട്ടികള്‍ പൂനുള്ളാന്‍ വരുന്ന നട്ടുച്ചകളില്‍ അവരെ പിന്‍പറ്റിവരുന്ന ചെറുവാല്യക്കാരുടെ വികൃതികളെക്കുറിച്ച്‌....
കുഞ്ഞിലക്ഷ്‌മി കുളികഴിഞ്ഞുവന്നു. മുറിച്ചു വേവിച്ച കപ്പ വിളമ്പി പണിക്കര്‍ക്കും മുത്തിക്കും നല്‍കി. അവളും കഴിച്ചു.
അറയില്‍ പാവിരിച്ചു. മുനിഞ്ഞു കത്തുന്ന പുന്നയ്‌ക്കാഎണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ പണിക്കര്‍ അവളുടെ ആവരണം നീക്കി. അപ്പോഴും വൃദ്ധ തന്റെ ജീവിത സഞ്ചാരത്തിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ അയവിറക്കുകയായിരുന്നു. രാത്രിയുടെ മൂര്‍ദ്ധന്യത്തിലും ഉറങ്ങാതെ രണ്ടുടലും ഒരാത്മാവും. പ്രേക്ഷകരില്ലെങ്കിലും വൃദ്ധ തന്റെ തന്ത്രസമുച്ചയം ഉരുവിട്ടുകൊണ്ടിരുന്നു. കുഞ്ഞിലക്ഷ്‌മിയും പണിക്കരും അതിന്റെ പ്രയോഗപഥങ്ങളില്‍ കടയോളം തുഴഞ്ഞുകൊണ്ടുമിരുന്നു

Published By D.C Books Kottayam

Sunday, April 24, 2011

പ്രണയം കവിത്രയ കൃതികളില്‍ LOVE IN THE POEMS OF ASAN AND OTHERS

പ്രണയം കവിത്രയ കൃതികളില്‍

കലയിലും സാഹിത്യത്തിലും എന്നല്ല ജീവിതത്തിന്റെ സമസ്‌ത മേഖലകളിലും പ്രണയം അനാദിയായ ഒരു പ്രചോദനമാണ്‌. പുഴുവെ പൂമ്പാറ്റയായുടുപ്പിക്കുന്നതും മാനിന്‍ വഴിയേ തിരുമണ ക്കസ്‌തുരിമണം ചേര്‍ക്കുന്നതുമെല്ലാം ഈ പ്രണയത്തെ ഉദ്ദീപിപ്പിക്കുന്നതിനു വേണ്ടിത്തന്നെയാണ്‌.

"വനദേവതമാരേ, നിങ്ങളുമുണ്ടോകണ്ടൂ, വനജേക്ഷണയായ സീതയെ" 
എന്നുള്ള പുരുഷോത്തമനായ രാമന്റെ വിലാപത്തിനുപിന്നിലും ഈ പ്രണയത്തിന്റെ അനിര്‍വ്വചനീയമായ രസസന്നിവേശം തന്നെയാണ്‌. മലയാള കവിതയിലെ നവോത്ഥാന നായകരായ ആശാന്റെയും ഉള്ളൂരിന്റെയും വള്ളത്തോളിന്റെയും കവിതകളെടുത്താലും ഈ മട്ടില്‍ പ്രണയത്തിന്റെ അംശം കുറവല്ലാത്ത അളവില്‍ കണ്ടെത്താനാകും.

ആശയഗംഭീരനായും സ്‌നേഹഗായകനായും വാഴ്‌ത്തപ്പെടുന്ന കുമാരനാശാന്റെ മുഖ്യകാവ്യങ്ങളില്‍ പലതും ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ പ്രണയത്തിന്റെ, തീവ്രാനുരാഗത്തിന്റെ വിരഹത്തിന്റെ, വിപ്രയോഗത്തിന്റെയൊക്കെ വിഭിന്ന ഭാവങ്ങള്‍ തിങ്ങിക്കനത്തവ തന്നെയാണ്‌. നളിനിയും ലീലയും പൂര്‍ണ്ണമായും പ്രണയകാവ്യമായിരിക്കുമ്പോള്‍ കരുണയും ചണ്‌ഡാലഭിക്ഷുകിയും ദുരവസ്ഥയും വീണപൂവുമൊക്കെ പ്രണയ ബാഹ്യമായ ഒരിതിവൃത്തത്തിലുന്നുമ്പോള്‍ത്തന്നെ പ്രണയത്തിന്റെ ഒരു വര്‍ണ്ണ സങ്കരം ഉള്‍ക്കൊള്ളുന്നതായി കാണാം. ഈ മുഴുവന്‍ കൃതികളും പരിശോധിച്ചാല്‍ ഒന്നു വ്യക്തമാകും.

Saturday, March 26, 2011

കയര്‍ മലയാളത്തിലെ ക്ലാസിക്‌ നോവല്‍

COIR; THE CLASSIC NOVEL IN MALAYALAM

ജീവിതം, ജീവിതാവസ്ഥകള്‍, സമൂഹം, ചരിത്രം, രീതി വിശേഷങ്ങള്‍, ആശകള്‍, നിരാശകള്‍, സുഖം, ദു:ഖം, ആഹ്ലാദം, സന്താപം പിന്നെയും ഒരുപാട്‌ ചേരുവകള്‍. ഇവയൊക്കെയും ഒന്നായിട്ടോ പലതായിട്ടോ ചേരുമ്പോഴാണ്‌ ലോകം ഒരു സമഗ്ര പ്രതീതിയായി മാറുന്നത്‌. അങ്ങനെ സമഗ്ര പ്രതീതിയായി മാറുന്ന ലോകത്തെ കലാകാരന്‍, സാഹിത്യകാരന്‍ ആവിഷ്‌കരിക്കുമ്പോള്‍ അത്‌ പരസ്‌പരം ഇഴകള്‍ ചേര്‍ന്ന്‌ ഒന്നാകുന്ന കയറുപോലെയാകുന്നു. അങ്ങനെ ഇഴചേരലുകളിലൂടെ അത്‌ ഒന്നാകുമ്പോള്‍ അതിന്‌ ദൃഢത കൈവരുന്നു. ഇഴകള്‍ പിരിഞകലുമ്പോള്‍ അത്‌ ദുര്‍ബ്ബലവുമകുന്നു. ഇതൊരു സാമാന്യ തത്വമാണ്‌. ഈ തത്വത്തെ മുന്‍നിര്‍ത്തിയാവണം തകഴി തന്റെ ഇതിഹാസ നോവലിന്‌ കയര്‍ എന്ന്‌ പേര്‌ കൊടുത്തത്‌. സമൂഹത്തിലെ വൈവിധ്യങ്ങളുടെ തുമ്പും നാമ്പും കൂട്ടിപ്പിരിച്ച്‌ ജീവിതത്തിന്റെ സമഗ്രചിത്രം ആവിഷ്‌കരിക്കുന്ന ആ രചന മലയാളത്തിലെ എന്നല്ല ഇന്ത്യന്‍ സാഹിത്യത്തിലെ തന്നെ വിശിഷ്‌ടമായ നോവലുകളില്‍ ഒന്നാണെന്ന്‌ നിര്‍വിശങ്കം പറയാം.


ഒരുകരയുടെ, ഒരു പ്രദേശത്തിന്റെ ഒരു നൂറു വര്‍ഷത്തെ ചരിത്രം പശ്ചാത്തലമാകുന്ന ഈ നോവലില്‍ കടന്നു വരുന്ന മനുഷ്യപ്രകൃതങ്ങളെ ആരെയും നായകനായോ നായികയായോ നിര്‍വ്വചിക്കാന്‍ കഴിയില്ല. ക്ലാസിപ്പേര്‌കൊച്ചുപിള്ള മുതല്‍ കവിതയുടെ അസ്‌കിത ബാധിച്ച്‌ ഭ്രാന്തായിപ്പോകുന്ന മണികണ്‌ഠന്‍ വരെ, അല്ല അതും കഴിഞ്ഞ്‌ വട്ടത്ര ഗ്രിഗറിവരെനീളുന്ന പുരുഷ കഥാപാത്രങ്ങളെ നോവലിന്റെ ഉപകരണങ്ങള്‍ എന്നല്ലാതെ നായകന്‍ എന്നു പറായനാവില്ല. അങ്ങനെ ഒരു നായികാ നായക സങ്കല്‍പ്പത്തിനുവേണ്ടി ചുഴിഞ്ഞു നോക്കുമ്പോള്‍

Tuesday, November 9, 2010

നവരസം NAVARASA

നവരസം
പ്രശാന്ത്‌ മിത്രന്‍
മനുഷന്റെ മനോഭാവങ്ങളെയും ബാഹ്യാനുഭവങ്ങളെയും വികാരങ്ങളെയും വിചാരങ്ങളെയുമെല്ലാം തികച്ചും ശാസ്‌ത്രീയമായിത്തന്നെ നമ്മുടെ പൂര്‍വസൂരികള്‍ വൃാഖൃാനിച്ചിരുന്നു. കലയിലും സാഹിതൃത്തിലും എന്തിന്‌, ജീവിതത്തില്‍ത്തന്നെയും പ്രതിഫലിക്കുന്ന എല്ലാ അംശങ്ങളെയും ആഴത്തില്‍ അപഗ്രഥിച്ച്‌ അവയ്‌ക്ക്‌ വൃവസ്ഥയും നിര്‍വചനവും നല്‍കുന്നതില്‍ ഭാരതീയ കലാനിരൂപകര്‍ക്കുണ്ടായിരുന്ന കഴിവ്‌ ലോകത്തില്‍തന്നെ അത്യപൂര്‍വ്വമായ ഒന്നാണ്‌. ധ്വനി, രസം, ഭാവം, വിഭാവം അങ്ങനെ കലാസ്വാദനത്തിനും കലാപ്രകടനത്തിനും കൈത്താങ്ങായി നില്‍ക്കുന്ന ഘടകങ്ങളെ വളരെ പണ്ടേതന്നെ ഭാരതീയ ആചാര്യന്മാര്‍ വ്യാഖ്യാനിച്ചിരുന്നു. 


സാഹിത്യത്തിലും കലയിലും രസം ജീവനാണ്‌. ഇവയിലെ രസഭേദത്തിനനുസരിച്ച്‌ അന്തര്‍ഭാവത്തിനും മാറ്റം വരുന്നു. ഒരു മനോവികാരത്തിന്‌ അഥവാ ഭാവത്തിന്‌ അതിന്‌ സമാനമായതോ അല്ലാത്തതോ ആയ ഇതര വികാരങ്ങള്‍ അഥവാ ഭാവങ്ങള്‍ കൊണ്ട്‌ തടസ്സം വരാതെ സ്ഥിരമായി നില്‍ക്കുന്നുവെങ്കില്‍ ആ ഭാവം സ്ഥായിഭാവമാകുന്നു.

Friday, October 29, 2010

ഭാരതീയ നാടക സങ്കല്‌പം INDIAN THEATRE

ഭാരതീയ നാടക സങ്കല്‌പം
പ്രശാന്ത്‌ മിത്രന്‍
 
ലോകത്തിലെ അതിപ്രാചീനമായ നാടകവേദികളെക്കുറിച്ച്‌ ചിന്തിക്കുമ്പോള്‍ ഏറ്റവും ആദ്യം പരാമര്‍ശിക്കപ്പെടുന്ന രണ്ടുപേരുകള്‍ ഗ്രീക്ക്‌ നാടകവേദിയും ഭാരതീയ നാടകവേദിയുമാണ്‌. അന്തസത്തകളിലും സ്വഭാവത്തിലും സമീപനത്തിലും വിരുദ്ധങ്ങളായ രണ്ടഗ്രങ്ങളിലാണ്‌ ഇവയുടെ സ്ഥാനം. ഒന്നില്‍ സ്വയംകൃതമല്ലാത്ത തെറ്റുകളുടെ പേരില്‍ അനിവാര്യമായ ദുരന്തത്തില്‍ ചെന്നവസാനിക്കുന്ന നായകനെ ആവിഷ്‌കരിക്കുമ്പോള്‍ മറ്റേത്‌ നായകന്റെ അപ്രതിരോധ്യമായ വിജയത്തില്‍ കലാശിക്കുന്നു. ദുരന്തത്തിന്റെയും ശുഭാന്തത്തിന്റെയും ഈ വൈജാത്യം മാത്രമല്ല നാടകത്തെ പാശ്ചാത്യവും പൗരസ്‌ത്യവുമാക്കുന്നത്‌. അതിന്‌ വേറെയും ഒട്ടനേകം ഘടകങ്ങളുണ്ട്‌.
ഭാരതീയ നാടകസങ്കല്‌പത്തെ നമ്മുടെ പൂര്‍വ്വികാചാര്യന്മാര്‍ വ്യക്തമായി നിര്‍വചിക്കുന്നുണ്ട്‌:
``ധീരോദാത്തനതിപ്രതാപ ഗുണവാന്‍
വിഖ്യാതവംശന്‍ ധരാപാലന്‍ നായക-
നഞ്ചുസന്ധികളതി ഖ്യാതം കഥാവസ്‌തുവും
നാലഞ്ചാളുക,ളങ്കമഞ്ചധികമോ
ശൃംഗാരമോ വീരമോ മുഖ്യം നിര്‍വ്വഹ-
ണത്തിലത്ഭുത രസം, നാഥോദയം നാടകം''-
എന്നാണ്‌ നാടകത്തെ നിര്‍വചിക്കുന്നത്‌.

Tuesday, September 29, 2009

വൈലോപ്പിള്ളി കവിത POEMS OF VYLOPPILLY SREEDHARA MENON




അങ്കണത്തൈമാവില്‍നി-ന്നാദ്യത്തെ പഴം വീഴ്‌കെ
അമ്മതന്‍ നേത്രത്തില്‍ നിന്നുതീര്‍ന്നൂ ചൂടു കണ്ണീര്‍..
.നാലുമാസത്തിന്‍മുമ്പിലേറെനാള്‍ കൊതിച്ചിട്ടാ-
ബാലമാകന്ദം പൂവി- ട്ടുണ്ണികള്‍ വിടരവേ....

അങ്കണതൈമാവില്‍ നിന്ന്‌ ആ ആദ്യമാമ്പഴം പൊഴിഞ്ഞിട്ട്‌ വര്‍ഷം 73 ആയി. 1936 ലായിരുന്നു ആ മാമ്പഴം മലയാളിക്കു വീണുകിട്ടിയത്‌.പിന്നീടുള്ള ദശാബ്‌ദങ്ങളില്‍ കാവ്യാസ്വാദകരുടെ കണ്ണില്‍ നിന്ന്‌ ചുടുകണ്ണീര്‍ ചൊരിയിച്ച ഈ മാമ്പഴം ഇന്നും നമുക്കൊരു ദുഃഖസ്‌മൃതിയാണ്‌

ഉണ്ണിക്കൈക്കെടുക്കുവാന്‍ഉണ്ണവായ്‌ക്കുണ്ണാന്‍വേണ്ടി
വന്നതാണീമാമ്പഴംവാസ്‌തവ മറിയാതെ
നീരസംഭാവിച്ചു നീപോയിതെങ്കിലും കുഞ്ഞേ
നീയിതു നുകര്‍ന്നാലേഅമ്മയ്‌ക്കു സുഖമാവൂ

വൈലോപ്പിള്ളിക്കവിതയില്‍ ഏറ്റവും വിശിഷ്‌ടമായത്‌ മാമ്പഴമല്ല എങ്കിലും അതിലെഹൃദയാവര്‍ജകമായ മാതൃദുഃഖം അതിനെ ഏറെ ജനകീയമാക്കി,ജനപ്രിയമാക്കി.

മലയാളത്തില്‍ പില്‍ക്കാലത്ത്‌ ശ്രദ്ധേയരായ അനേകം കവികള്‍ ജനിച്ച വര്‍ഷമാണ്‌ 1911.അവരില്‍ കവിതയുടെ ധ്രുവാന്തരങ്ങളിലിരുന്ന്‌ ഭാഷാസേവനം നടത്തിയവരത്രേ ചങ്ങമ്പുഴയും വൈലോപ്പിള്ളിയും.ഒരു വേള ചങ്ങമ്പുഴയുടെ.....

Friday, March 27, 2009

DEBT OF LIFE ജീവിതത്തിന്റെ കടം

പണ്ടൊരിക്കല്‍.............

വൈകൂന്നേരം പണി കഴിഞ്ഞ്‌ വന്ന കൂട്ട്യാലിയോഡു ജന്മി ചൊദിച്ചു:" കൂട്ട്യാലി, ഈ പൈസ കൊണ്ട്‌ നീ എന്തു ചെയ്യും?"
അര രൂപ യാണൂ കൂലി. തുച്ചമയ ആ തുക കൊണ്ട്‌ ഒന്നൂം ചെയ്യാനാകില്ല എന്നു ജന്മിക്കറിയാം.
കൂട്ട്യലി വീന്റും ജന്മി യെ താണൂ തൊഴുതു.പറഞ്ഞു:"ഏ നിതു കൊണ്ട്‌ ഉ‍ണ്ണൂം,കടം വീട്ടും,കടം കൊടുക്കേം ചെയ്യും."
ജന്മി ഊറി ച്ചിരിച്ചു.അര രൂപ കൊണ്ടു ഉണ്ണൂകേം കടം കൊടുക്കൂകേം ചെയ്യുന്ന സംബ്രദായം അയാള്‍ക്ക്‌ അദ്ഭുതമായി.ചോദിചു:"ഈ അര രൂപ കൊണ്ടോ?"
"അതേ"
"അതെങ്ങനെ?"
"അതൊക്കെ പറ്റും"
ജന്മി ചിരിച്ചു.
വഴിയില്‍ വച്ചു സുഹ്രുത്തു ചോദിചു:"ടാ അതെങ്ങനാടാ?"
കൂട്ട്യലി:"ടാ , ഇതു കൊണ്ട്‌ ഏനൂം കെട്ട്യോളും ഉ‍ണ്ണൂം.അച്ചനും അമ്മയ്കൂം വേണ്ടതു കൊടുക്കൂം.അതു കടം വീട്ടല്‍.മക്കള്‍ക്കൂ വേണ്ടതു നല്‍കൂം.അതു കടം കൊടുക്കല്‍.അവരതു നാളെ തിരികെ തരണം."
കൂട്ട്യലി ചിരിച്ചു.
ക്യ്ട്ട്യാലിയുടെ കടം ജീവിതത്തിന്റെ കടമാണൂ,കടമയാണൂ.

KADAMMANITTA കടമ്മനിട്ട രാമകൃഷ്‌ണന്‍.


ജനകീയ കവിതയുടെ ഒരു നീര്‍ച്ചാലുകൂടി...

ആയിരത്തി തൊളളായിരത്തി എണ്‍പതുകളിലാണ്‌ കവിതയുടെ ചൊല്‍ കാഴ്‌ചകള്‍ കേരളത്തില്‍ ഒരു ട്രെന്‍ഡ്‌ സൃഷ്‌ടിച്ചു കടന്നു വരുന്നത്‌. ഏതു സാംസ്‌കാരിക സമ്മേളനത്തിന്റെയും അന്ത്യ ത്തില്‍ ഒരു കവിയരങ്ങ്‌ അന്ന്‌ ഒരാവശ്യമായിരുന്നു. സമ്മേളനത്തിന്‌ ആളുകൂടുന്നതിനുളള ഒരു പൊടിക്കൈ പോലുമായിരുന്നു ഇത്‌. ഈചൊല്‍ കാഴ്‌ചകളുടെ ആദ്യവര്‍ഷങ്ങളിലെ താരസ്വരമായിരുന്നു കടമ്മനിട്ട രാമകൃഷ്‌ണന്‍. കടമ്മനിട്ടയും ഡി. വിനയചന്ദ്രനും കുരീപ്പുഴ ശ്രീകു മാറുമൊക്കെ കവിത ചൊല്ലാന്ന സ്ഥലങ്ങളില്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ച്‌ ആളുകള്‍ ഈ ചൊല്‍ കാഴ്‌ച കേള്‍ക്കാന്‍ കൂടന്നത്‌ അസാധാരണമായിരുന്നില്ല.

Monday, December 22, 2008

ദ്രാവിഡന്റെ ലിഖിതങ്ങള്‍ 1


മൂലക്കല്ല്‌


കരവാരം ഒരു സൗരയൂഥമാണ്‌. അവിടത്തെ ഓരോ വീടും ചെറുതും വലുതുമായ ഗ്രഹങ്ങളും. ഗോളാന്തരങ്ങള്‍ക്കിടയിലെ ശൂന്യതയില്‍ തെങ്ങും മരച്ചീനിയും കാവും കുളവും കാടും ആറും നിറഞ്ഞുനിന്നു. നാലു കുന്നുകള്‍ അതിന്‌ അതിരിട്ടു. പണ്ടെന്നോ ഒരിക്കല്‍, ചരിത്രം ആരംഭിച്ചിട്ടില്ലാത്ത ഒരു രാത്രിയില്‍ അവിടെ മാന്ത്രികനായ പൂര്‍വ്വികന്‍ ജലോപരി നടന്നുവന്നു. അവന്‍ കരവാരത്തെ യക്ഷികളെ കരിംപാറകളാക്കി. വഴിതടഞ്ഞ പടയാളിയെ ശില്‌പമാക്കി. അനന്തരം കരവാരത്ത്‌ ചരിത്രം ആരംഭിച്ചു. ആ ചരിത്രം പറയാന്‍ മുത്തശ്ശിമാരുണ്ടായി. കരവാരത്തിന്റെ ചരിത്രത്തിന്‌ അതുകൊണ്ടുതന്നെ മുത്തശ്ശിക്കഥയുടെ ചൂരായിരുന്നു. ഒടുവില്‍, നൂറ്റാണ്ടുകളവസാനിച്ച ഒരു ദിവസം - ഒരു ശിവരാത്രി ദിവസം - ശിവപുരാണവും രാമായണവുമൊക്കെ വായിച്ച്‌ കണ്ണ്‌ കഴച്ച പങ്കജാക്ഷിയുടെ അടുത്ത്‌ ഒരു ചെറുവാല്യക്കാരന്‍ ചോദിച്ചു:?വല്യമ്മാ, ചുട്ടകോഴിയ പറപ്പിച്ച പൂര്‍വ്വികന്റ കഥ അറിയുമോ?? അതറിഞ്ഞാല്‍ കരവാരത്തിന്റെ ചരിത്രം തുടങ്ങാം. ? എനിക്കയ്‌ന്റ ഓര്‍മ്മേള്‌ അത്തറേന്നൂല്ല. ഞീ രുപ്പിണീരടക്കേള്‌.? അതും കേട്ടുകൊണ്ട്‌ രുഗ്മിണി കയറി വന്നു. അത്‌ അവന്റെ അമ്മയായിരുന്നു. ?ടീ, നോക്ക്‌ അവന്‌ ഏതാണ്ട്‌ കതാള്‌ കേക്കണോന്ന്‌. ഞീ പറഞ്ഞോട്‌...? വേണ്ട. രണ്ടുപേരും കൂടിപ്പറ അതാ നല്ലത്‌.? ചെറുവാല്യക്കാരന്‍ വിധി പറഞ്ഞു. അപ്പോള്‍ അവന്റെ അച്ഛനും വന്നു. ? നോക്ക്‌ന്ന്‌, അവന്‌ കരോരത്തിന്റ കതാള്‌ കേക്കണോന്ന്‌...? നോക്ക്‌ന്ന്‌, അവന്‌ കരോരത്തിന്റ കതാള്‌ കേക്കണോന്ന്‌...? അമ്മ അച്ഛനെ തെര്യപ്പെടുത്തി. ?ഏത്‌ കതാള്‌?? ?എല്ലാകതേം? അവര്‍ മൂവരും കഥപറഞ്ഞു. കഥയിലൂടെ കരവാരം അതിന്റെ വാര്‍ഷിക വലയങ്ങള്‍ പൊഴിച്ചിട്ടു. മണ്ണട്ടികള്‍ മറിഞ്ഞുപോയി. തലമുറകള്‍ അതില്‍ മുഴുകി മറഞ്ഞു. അങ്ങനെ കരവാരത്തിന്റെ ചരിത്രം പിറന്നു. പിന്നെ അത്‌ സര്‍ഗ്ഗങ്ങളും പ്രതിസര്‍ഗ്ഗങ്ങളുമായി വികസിച്ച്‌ പുരാണമായി. ദശാബ്‌ദങ്ങള്‍ക്കുശേഷം ആ പുരാണം രേഖപ്പെടുത്താന്‍ ഒരു ദ്രാവിഡന്‍ നാരായം കൂര്‍പ്പിച്ചു.