Pages

Showing posts with label HERITAGE. Show all posts
Showing posts with label HERITAGE. Show all posts

Tuesday, October 25, 2011

MUHAMMED ABDURAHMAN SAHIB

മുഹമ്മദ്‌ അബ്‌ദുറഹ്‌മാന്‍ സാഹിബ്‌ 
"പാടിടട്ടെ സുസ്വതന്ത്രകണ്‌ഠമുയര്‍ത്തെങ്ങള്‍
പാടലമാം നിന്റെ കീര്‍ത്തി തലമുറകള്‍ക്കായി 
എങ്കിലെന്തീഹര്‍ഷ ബിന്ദു തങ്കുമോനിന്‍ കാതില്‍
മംഗളാത്മനേ, മുഹമ്മദ്‌ അബ്‌ദു റഹ്‌മാനേ." ഇന്ത്യാ ചരിത്രത്തില്‍ എന്നും ജാതിയും മതവും നിര്‍ണ്ണായക ഘടകങ്ങായിരുന്നു. ചിലര്‍ ഇതിനെ കുമാര്‍ഗ്ഗങ്ങളിലേയ്‌ക്ക്‌ തിരിച്ചു വിടുമ്പോള്‍ അതിനു തടയിട്ടുകൊണ്ട്‌ അതാതു ജനവിഭാഗങ്ങളില്‍ നിന്നു തന്നെ സുസമ്മതനായ ഒരു നേതാവ്‌, ദേശസ്‌നേഹിയായ നേതാവ്‌ ഉയര്‍ന്നു വരുന്നത്‌ സാധാരണമാണ്‌. അവന്‍ ദേശീയ വികാരമുള്‍ക്കൊണ്ട്‌ ദേശത്തിനാകമാനം പ്രിയങ്കരരായി മാറുന്നു. മുഹമ്മദ്‌ അബ്‌ദുറഹ്‌മാന്‍ സാഹിബിനെക്കുറിച്ചു പറയുമ്പോഴും ഇതുതന്നെ പറയാം. ദേശീയ മുസല്‍മാന്റെ, അല്ലെങ്കില്‍ ദേശീയതയുടെ തന്നെ പ്രതീകമായിരുന്നു അദ്ദേഹം. ഖിലാഫത്ത്‌ കലാപത്തിന്റെ കാലത്തും അതിനു ശേഷവും അക്രമ വിരുദ്ധവും ദേശാഭിമാന പ്രചോദിതവും മതനിരപേക്ഷവുമായ സമീപനങ്ങളിലൂടെയാണ്‌ അദ്ദേഹം മലബാറിന്റെ മനസ്സ്‌ കീഴടക്കിയത്‌.

കൊടുങ്ങല്ലൂരില്‍ അഴിക്കോട്ടെ പ്രമുഖമായ കറുകപ്പാടം തറവാട്ടിലായിരുന്നു അബ്‌ദു റഹ്‌മാന്‍ സാഹിബിന്റെ ജനനം.1898-ല്‍ അഴീക്കോട്‌ പ്രൈമറി സ്‌കുളിലും കൊടുങ്ങല്ലൂര്‍ ഹൈസ്‌കുളിലുമായി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന്‌ വാണിയമ്പാടിയിലെ മദ്രസഇസ്ലാമിയയില്‍ ചേര്‍ന്നു പഠിച്ചു. തുടര്‍ന്ന്‌ മദ്രാസ്‌ മുഹമ്മദന്‍സ്‌ കോളേജിലും മദ്രാസ്‌ പ്രിസിഡന്‍സി കോളേജിലും ജാമിയ മില്ലിയ യുണിവേഴ്‌സിറ്റിയിലും പഠനം നടത്തി. തുടര്‍ന്ന്‌ കോണ്‍ഗ്രസ്സിലൂടെ ദേശീയ പ്രസ്ഥാനത്തില്‍ സജീവമായി .
മലബാറില്‍ ഖിലാഫത്ത്‌ പ്രസ്ഥാനമാരംഭിക്കുമ്പോള്‍ അതിന്‌ കോണ്‍ഗ്രസ്സിന്റെ പിന്തുണ ഉണ്ടായിരുന്നു. ആ ബ്രിട്ടീഷ്‌ വിരുദ്ധ കലാപത്തിന്റെ ആദ്യഘട്ടത്തില്‍ അബ്‌ദുറഹ്‌മാന്‍ സാഹിബും പങ്കെടുത്തു. അപ്പോഴും അദ്ദേഹത്തിന്റെ വഴി സമാധാനത്തിന്റേതും അഹിംസയുടേതുമായിരുന്നു. ഇതര മതസ്ഥരെ ഒരു വിധത്തിലും ദ്രോഹിക്കുന്ന രീതിയില്‍ സമരമുണ്ടാകാതിരിക്കാന്‍ അദ്ദേഹം നിഷ്‌കര്‍ഷിച്ചു. എന്നാല്‍ ഈ ദേശീയവാദി നേതാക്കള്‍ അറസ്റ്റു ചെയ്യപ്പെടുകയും സമര നേതൃത്വം വിധ്വംസക പ്രവര്‍ത്തകര്‍ കയ്യടക്കുകയും ചെയ്‌തതോടെ ആ ലഹള മറ്റൊരു വഴിയിലേയ്‌ക്ക്‌ നയിക്കപ്പെട്ടു. അതുവഴി മലബാറിലുണ്ടായ സാമൂദായികമായ വിടവ്‌ നികത്തുന്നതില്‍ അബ്‌ദുറഹ്‌ മാന്‍ സാഹിബിന്റെ സംഭാവന മഹത്തരമായിരുന്നു.
ഇസ്ലാം വിശ്വാസികളെ ദേശീയ ധാരയിലേയ്‌ക്കു കൊണ്ടുവരുന്നതിനും അവരുടെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനും ലക്ഷ്യമിട്ടാണ്‌ 1928 ല്‍ അദ്ദേഹം അല്‍ അമീന്‍ എന്ന പത്രം ആരംഭിക്കുന്നത്‌. ആ വര്‍ഷത്തെ നബി ദിനമായ ഒക്‌ടോബര്‍ 12-ന്‌ പ്രസിദ്ധീകരണമാരംഭിച്ച അല്‍ അമീന്‍ ആദ്യഘട്ടത്തില്‍ ഒരു ത്രൈവാരികയായിരുന്നു. പിന്നീട്‌ 1930 ജൂണ്‍ 25 മുതല്‍ അതൊരു ദിനപത്രമായി പുറത്തുവന്നു തുടങ്ങി. ഇടയ്‌ക്കു നിന്നും വീണ്ടും തുടര്‍ന്നും പ്രവര്‍ത്തിച്ച ഈ പ്രസിദ്ധീകരണം 1933സെപ്‌തംബര്‍ 29 വരെ മാത്രമേ പുറത്തിറങ്ങിയുള്ളൂ.കെ.പി. കേശവ മേനോന്റെ നേതൃത്വത്തില്‍ ആരംഭിച്ച മാതൃഭൂമി പത്രം ലക്ഷ്യംവെച്ചമട്ടിലുള്ള ഒരു ദേശീയോദ്‌ഗ്രഥന ശ്രമം തന്നെയായിരുന്നു അല്‍ അമീനിലുടെ അബ്‌ദു റഹ്‌മാന്‍ സാഹിബും ഉദ്ദേശിച്ചത്‌. അത്തരം ഒരു ലക്ഷ്യത്തിന്‌ സാര്‍ത്ഥകമായ സംഭാവനകള്‍ നല്‌കാന്‍ അല്‍ അമീനും കഴിഞ്ഞു.
1930-ലെ നിയമലംഘന പ്രസ്ഥാനത്തിന്റെ ഭാഗമായി കോഴിക്കോട്ട്‌ ഉപ്പുകുറുക്കാനിറങ്ങിയ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്ക്‌ നേതൃത്വം കൊടുത്തത്‌ അബ്‌ദുറഹ്‌മാന്‍ സാഹിബായിരുന്നു. അവിടെ വച്ച്‌ സാഹിബിനെ മര്‍ദ്ദിക്കുകയും അറസ്റ്റ്‌ ചെയ്‌ത്‌ 9 മാസത്തെ തടവിനു ശിക്ഷിക്കുകയും ചെയ്‌തു. വെല്ലൂരിലും ബെല്ലാരിയിലുമായി അദ്ദേഹം ഈ തടവുശിക്ഷ അനുഭവിച്ചു.
ആയിരത്തി തൊള്ളായിരത്തി മുപ്പതുകളുടെ അന്ത്യമായപ്പോഴേയ്‌ക്കും മലബാറിലെ കോണ്‍ഗ്രസ്സില്‍ മുന്നു ഗ്രുപ്പുകള്‍ സജീവമായിത്തീര്‍ന്നിരുന്നു. അബ്‌ദുള്‍ റഹ്‌മാന്‍ സാഹിബിന്റെ നേതൃത്വത്തില്‍ ദേശീയ മുസ്ലീങ്ങള്‍ക്കു മേല്‍ക്കൈയുണ്ടായിരുന്ന ഒരു വിഭാഗം, ഇ.എം.എസ്‌. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ നിലനിന്നിരുന്ന കോണ്‍ഗ്രസ്സ്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടി അഥവാ സി.എസ്‌.പി. എന്ന ഇടതുപക്ഷത്തിന്റെ മറ്റൊരു വിഭാഗം, ഗാന്ധിമാര്‍ഗ്ഗികളുടെ മൂന്നമത്തെ വിഭാഗം. ഈ മൂന്നു വിഭാഗങ്ങളും...................

Wednesday, May 11, 2011

പട്ടണത്തിന്റെ ഭൂതം THE PAST IN PATANAM

പട്ടണത്തിന്റെ ഭൂതം   THE PAST IN PATANAM

കണ്‍മുന്നില്‍ ഇരുണ്ടൊടുങ്ങുന്ന ഈ പകലാണ്‌ നാളത്തെ ചരിത്രമെന്നും, താന്‍ കഞ്ഞിമോന്തുന്ന കറിച്ചട്ടിയാണ്‌ നാളത്തെ ചരിത്രോപധാനമെന്നും അറിയാത്ത ഒരാദിമ ജനത എല്ലാ സമൂഹത്തിലുമുണ്ടാകും. അവര്‍ അവശിഷ്‌ടങ്ങളെ സ്‌മാരകങ്ങളാക്കി സൂക്ഷിച്ചു വെയ്‌ക്കുന്നുണ്ടാവില്ല. എങ്കില്‍പോലും അവ മണ്ണിന്റെ ഉള്‍നിലങ്ങളില്‍ നാശമടയാതെ, മണ്ണോടു മണ്ണു ലയിച്ചൊന്നാകാതെ അവശേഷിക്കുന്നുണ്ടാകും. അവ കണ്ടെടുക്കാനുള്ള ഉദ്‌ഘനനങ്ങള്‍ ചരിത്ര നിര്‍മ്മാണത്തിന്റെ ഭാഗം തന്നെയാണ്‌. എല്ലാ പരിഷ്‌കൃത സമൂഹത്തിലും അത്തരം ഉദ്‌ഘനനങ്ങള്‍ നടന്നു വരുന്നുണ്ട്‌. നമുക്കും അതില്‍ നിന്ന്‌ പിന്മാറി നില്‌ക്കുക സാധ്യമല്ല.

കേരളത്തിന്‌ അതിദീപ്‌തമായ ഒരു ഭൂതകാലമുണ്ടായിരുന്നു എന്നു തെളിയിക്കുന്ന നിരവധി ചരിത്ര പരാമര്‍ശങ്ങള്‍ ലോകത്താകമാനമുള്ള പ്രാചീന മധ്യകാല സഞ്ചാരികളുടെ കുറിപ്പുകളില്‍ നിന്ന്‌ നമ്മള്‍ മനസ്സിലാക്കുന്നു. മറ്റു ചില സാഹചര്യത്തെളിവുകള്‍ ആ അറിവുകളെ കൂടുതല്‍ ദൃഢപ്പെടുത്തുന്നുമുണ്ട്‌. നമ്മുടെ മണ്ണില്‍ നിന്ന്‌ അത്തരത്തിലുള്ള അതിപൂരാതന ചരിത്രത്തിന്റെ സാക്ഷ്യപ്പെടുത്തലുകള്‍ നിരവധി വീണുകിട്ടുന്നുമുണ്ട്‌. അങ്ങനെ ലഭിക്കുന്ന അറിവുകള്‍ കൂടുതല്‍ ആഴത്തിലുള്ള പഠനങ്ങള്‍ക്ക്‌ ......

Tuesday, March 8, 2011

കൃഷിയുടെ ചൈതന്യം The Essence of Cultivation



പണ്ട്‌, പൗരാണികമായ ഒരു കാലത്ത്‌ ഇവിടെത്തെ ഋഷിമാര്‍ ഭക്ഷണാവശ്യത്തിനും പൂജാകാര്യങ്ങള്‍ക്കും ഉപയോഗിച്ചിരുന്നത്‌ വരിനെല്ലായിരുന്നു എന്നാണ്‌ പുരാണങ്ങളില്‍ വ്യക്തമാക്കുന്നത്‌. വിതയ്‌ക്കാതെ മുളയ്‌ക്കുന്നവയും കൊയ്യാതെ ശേഖരിക്കുന്നവയുമായിരുന്നു ഈ വരിനെല്ലുകള്‍. വിളകൊയ്യുന്നതുപോലും ആ സസ്യങ്ങള്‍ക്ക്‌ വേദനാജനകമായേയ്‌ക്കാം എന്ന മട്ടിലുള്ള സ്‌നേഹോദാരമായ ഒരു സഹഭാവം അവിടെക്കാണാം.
സസ്യങ്ങളും ജന്തുക്കളും മനുഷ്യരും എല്ലാ ജീവജാലങ്ങളും സഹവര്‍ത്തിത്തത്തിലെത്തുന്ന ഒരു വരേണ്യ സംസ്‌കൃതി. അത്തരം ഒരവസ്ഥയില്‍ നിന്നാണ്‌ നമ്മള്‍ വിഷസമ്പൂര്‍ണ്ണമായ കീടനാശിനികള്‍ വലിച്ചെറിഞ്ഞ്‌ വിള കാക്കുന്നത്‌. മനുഷ്യന്‍ ഭൂമിയിലെ എല്ലാത്തിന്റെയും കുത്തകാവകാശിയാണ്‌ എന്ന ധാര്‍ഷ്‌ട്യത്തില്‍ നിന്നാണ്‌ ഇത്തരമൊരു മനോഭാവമുണ്ടാകുന്നത്‌. മണ്ണിന്റെ അവകാശികള്‍ ചരാചരങ്ങളായ ജീവജാലങ്ങളാണെന്നും അതുകൊണ്ടുതന്നെ മണ്ണില്‍ വിളയുന്ന വിളവുകളിലൊക്കെയും എല്ലാ ജീവികള്‍ക്കും അവകാശമുണ്ടെന്നുമുള്ള അനാദിയായ ഒരു സങ്കല്‌പം നമ്മള്‍ മടക്കിക്കൊണ്ടു വരേണ്ടിയിരിക്കുന്നു. കാക്കയും അണ്ണാനും മരംകൊത്തിയും പുഴുവും കീടവും ചാഴിയുയെല്ലാം ആവശ്യത്തിന്‌ കഴിച്ചതില്‍ ശിഷ്‌ടം മാത്രം മനുഷ്യന്‍ കഴിച്ചാല്‍ മതിയാകും എന്നതാണ്‌ പ്രകൃതിയുടെ സാന്മാര്‍ഗ്ഗിക നിയമം.


എന്നാല്‍ ലോഭിയായ മനുഷ്യന്‌ ഈ നിയമം ലംഘിച്ചേ തീരു. അതിനുവേണ്ടിയാണ്‌ അവന്‍ കീടനാശിനികള്‍ കണ്ടുപിടിച്ചത്‌. എന്നാല്‍ അന്യന്റെ നേര്‍ക്ക്‌ ഒരു വിരല്‍ ചൂണ്ടുമ്പോള്‍ നാലു വിരലുകള്‍ തന്റെ തന്നെനേര്‍ക്കാവും ചൂണ്ടപ്പെടുന്നതെന്ന സാമാന്യയുക്തി ഇവിടെയും പ്രവര്‍ത്തിക്കുന്നു. കീടത്തിനു നേര്‍ക്കു പ്രയോഗിക്കുന്ന വിഷം അതിന്റെ നാലിരട്ടി മാരകശക്തിയോടെ മനുഷ്യനു നേരേതന്നെ തിരിച്ചടിക്കുന്നു. അത്‌ ക്യാന്‍സറായും ട്യൂമറായും മറ്റ്‌ ജനിതക വൈകല്യങ്ങളായും അവനെ കാര്‍ന്നു തിന്നുന്നു. ഇഞ്ചിഞ്ചായി കൊലചെയ്യുന്നു.
ആഗ്രഹങ്ങളെല്ലാം തന്നെ ദു:ഖകാരണമാണ്‌ എന്ന ബുദ്ധ വചനമാണ്‌ ഇവിടെ നമ്മള്‍ ഓര്‍ക്കേണ്ടത്‌. എന്നാല്‍ അതിനൊരു ഭേദഗതി വരണം; അത്യാഗ്രഹങ്ങളുടെ അനന്തര ഫലമാണ്‌ ദു:ഖം എന്ന തിരുത്ത്‌ മണ്ണിനെ വിഷലിപ്‌തമാക്കി കൊയ്‌തുകൂട്ടുമ്പോള്‍ അത്‌ മനുഷ്യനിലും വിഷലേപനം ചെയ്യുന്നു എന്ന സത്യം അവശേഷിക്കുന്നു.
മനസ്സിന്റെ ചൈതന്യം ഇനിയും അവശേഷിക്കുന്നുണ്ടെങ്കില്‍ ചിന്തിക്കുക ; ചരാചരങ്ങള്‍ സഹോദരങ്ങളാണെന്ന്‌ വിധിയെഴുതുക. എങ്കില്‍ എല്ലാം ഭംഗിയായി നടക്കും അല്ലെങ്കില്‍ പ്രൊഫസര്‍. ഒ.എന്‍.വി. കുറുപ്പ്‌ എഴുതിയ മട്ടില്‍.
 "സര്‍ഗ്ഗലയതാളങ്ങള്‍ തെറ്റുന്നു ജീവരഥ
   ചക്രങ്ങള്‍ ചാലിലുറയുന്നു"
എന്ന അവസ്ഥയിലാവും കാര്യങ്ങള്‍. അതുണ്ടായിക്കൂട. മണ്ണില്‍ നിന്ന്‌ പൊന്നു വേണ്ട .ഓരോ ജീവിക്കും അന്നന്നത്തെ അന്നത്തിനുള്ള വക, അത്‌ ശുദ്ധമായി വിഷമുക്തമായി ലഭിക്കാനുള്ള ഒരവസ്ഥ. അതാണ്‌ പ്രാര്‍ത്ഥന. ഒപ്പം, ഈ മണ്ണിനെ, ഇവിടെത്തെ വിളവുകളെ ഷൈലോക്കുമാരുടെ ലാഭകണ്ണുക്കൊണ്ടളക്കരുതേ എന്ന്‌ ഒരപേക്ഷയും കൂടി.

Friday, March 4, 2011

ഗുരു-ശിഷ്യ ബന്ധം Master & Disciple

ഗുരു-ശിഷ്യ ബന്ധം 


ഹാഭാരതത്തിലെ ഒരു കഥാസന്ദര്‍ഭം ; തന്റെ യുദ്ധനൈപുണ്യത്തെയും വില്ലായ ഗാണ്‌ഡീവത്തെയും നിന്ദിച്ച യുധിഷ്‌ഠിരനെ കൊല്ലാന്‍ വാളുമുയര്‍ത്തി വരുന്ന അര്‍ജ്ജുനന്‍. ആ കുടുംബഛിദ്രം, അന്ത:ഛിദ്രം എങ്ങനെയും പരിഹരിക്കാന്‍ മധ്യസ്ഥനായി നില്‌ക്കുന്ന കൃഷ്‌ണന്‍. ഈ സന്ദര്‍ഭത്തില്‍ ഇലയ്‌ക്കും മുള്ളിനും കേടില്ലാതെ പ്രശ്‌നം പരിഹരിക്കാന്‍ കൃഷ്‌ണന്‍ ഒരു നിര്‍ദ്ദേശം മുന്നോട്ടുവെച്ചു. എഴുത്തച്ഛന്റെ വാക്കില്‍ പറഞ്ഞാല്‍ :
'' ഗുരുവിനെ നീയെന്നൊരുമൊഴിചൊന്നാല്‍
ഗുരുവധം ചെയ്‌ത ഫലമറികെടോ ''
എന്നാണ്‌ അര്‍ജ്ജുനന്‌ യുധിഷ്‌ഠിരന്‍ ജ്യേഷ്‌ഠനാണ്‌, ഗുരുവാണ്‌. ജ്യേഷ്‌ഠനെ നീ എന്നു സംബോധന ചെയ്‌താല്‍ത്തന്നെ ഗുരുഹത്യയുടെ ഫലമായി, പാപം ലഭ്യമായി. അതാണ്‌ ഗുരുവിനോടുള്ള ഭാരതീയ സമീപനം.
മറ്റൊരു കഥയുണ്ട്‌ ; ഇതിനെക്കാള്‍ ദാരുണമായ കഥ. ശ്രീകൃഷ്‌ണ വിലാസം എന്ന പ്രശസ്‌ത കൃതിയുടെ കര്‍ത്താവായ സുകുമാര കവിയുടെ കഥയാണ്‌. അദ്ദേഹം ഗുരുകുലത്തില്‍ താമസിച്ച്‌ വിദ്യ അഭ്യസിക്കുകയാണ്‌. ഗുരുവാണെങ്കില്‍ കരുണാലേശമില്ലാത്ത ഒരാള്‍. ശിക്ഷയാണെങ്കില്‍ കഠിനം, അസഹ്യം. ഒരിക്കലും ഗുരു ഒരു നല്ല മുഖം കാണിച്ചിട്ടില്ല. എല്ലാം കൊണ്ടും നിരാശനായ സുകുമാരന്‍ ആലോചിച്ച്‌ കണ്ടെത്തിയ വഴി ഗുരുവിനെ കൊന്ന്‌ ഈ നരകത്തില്‍ നിന്ന്‌ രക്ഷനേടുക എന്നതായിരുന്നു. അയാള്‍ അതിനുള്ള നീക്കങ്ങളാരംഭിച്ചു. അവസരം പാര്‍ത്തിരുന്നു. ഈ സമയത്ത്‌ യാദൃച്ഛികമായി ഗുരു ഭാര്യയോടു തന്നെക്കുറിച്ച്‌ പ്രശംസിച്ചു സംസാരിക്കുന്നതു കേള്‍ക്കാനിടയായി. അതോടെ സുകുമാരന്റെ എല്ലാപകയും അലിഞ്ഞുപോയി. പശ്ചാത്താപ വിവശനായ അയാള്‍ ഗുരുവിന്റെ അടുത്തെത്തി ചോദിച്ചു.


'' ഗുരുവിനെ വധിക്കാന്‍ ശ്രമിക്കുന്ന ശിഷ്യനു നല്‌കാവുന്ന ശിക്ഷ, പ്രായശ്ചിത്തം എന്താണ്‌ ഗുരോ ? ''
ഉമിത്തീയില്‍ ദഹിച്ചാലും തീരാത്ത പാപമാണത്‌ എന്നായിരുന്നു ഗുരുവിന്റെ മറുപടി. ആ പ്രായശ്ചിത്തം സ്വയമേറ്റെടുത്ത സുകുമാരന്‍ ഉമികൂട്ടി അതില്‍ മുഴുകി നിന്ന്‌ നീറി നീറി മരിച്ചു എന്നാണ്‌ കഥ. ഇതിലെ സുകുമാര കവി യുടെ ആത്മത്യാഗത്തിലൂടെയുള്ള പ്രായശ്ചിത്തം അവിടെ നില്‌ക്കട്ടെ. അതിനെക്കാള്‍ പ്രധാനം ഗുരു നിന്ദയുടെ പാപഫലമാണ്‌. നീറി നീറിയുള്ള മരണം എന്നത്‌ ഉമിത്തീയില്‍ത്തന്നെ വേണമെന്നില്ല. സ്വന്തം മാനസിക പീഡനത്തിലൂടെയാവാം. സ്വന്തം ജീവിത പരാജയങ്ങളിലൂടെയാവാം വേറെയും മാര്‍ഗ്ഗങ്ങളിലൂടെയാവാം.
ഇത്തരം ശിക്ഷകള്‍ വിധിക്കുന്നതിലൂടെ നമ്മുടെ പൂര്‍വ്വ സൂരികള്‍ സങ്കല്‌പിച്ചത്‌ വിശുദ്ധവും ശ്രേഷ്‌ഠവുമായ ഒരു ഗുരുശിഷ്യ ബന്ധമായിരുന്നു. പഴയകാലത്ത്‌ അത്‌ അങ്ങനെതന്നെയായിരുന്നു എന്നു കരുതുന്നതിലപാകമില്ലെന്നു തോന്നുന്നു. പിന്നീടെപ്പഴോ അതില്‍ ഉലച്ചില്‍ വന്നു. കുടിപ്പള്ളിക്കുടങ്ങളിലെ ആശാന്മാര്‍ ഒട്ടുമിക്കപ്പേരും പണ്‌ഡിതന്മാരായിരുന്നില്ല. അത്യാവശ്യം ചില അറിവുകള്‍ സ്വായത്തമാക്കിയിട്ട്‌ അതുതന്നെ ചര്‍ച്ചിത ചര്‍വ്വണം നടത്തുന്ന അല്‌പവിഭവന്മാരായിരുന്നു അവര്‍. എങ്കിലും അവര്‍ ബഹുമാനിക്കപ്പെട്ടു.
ഇന്നാകട്ടെ, പേരിനൊപ്പം നെടുനീളന്‍ ബിരുദങ്ങള്‍ വാരിച്ചുടിയ ഗുരുവരന്മാരെപോലും പോനാല്‍ പോകട്ടും പോടാ എന്നമട്ടിലാണ്‌ കുട്ടികള്‍ സമീപിക്കുന്നത്‌. ഇത്‌ കാലഘട്ടത്തിന്റെ ദുര്‍വ്യതിയാനമായിരിക്കാം.
ഗുരുവിനെ നീയെന്നൊരു മൊഴിചൊല്ലി ഗുരുവധത്തിന്റെ ഫലമേറ്റുവാങ്ങിയ ദ്വാപരയുഗത്തിലെ അര്‍ജ്ജുനനും ഗുരുവിനൊപ്പം മധുപാനം നടത്തുന്ന കലിയുഗത്തിലെ വിക്രമനും വിരുദ്ധങ്ങളായ സാംസ്‌കാരിക പരിണാമത്തിന്റെ പ്രതിനിധികളാണ്‌. ഏതാണ്‌ സ്വീകാര്യമെന്ന്‌ വ്യവഛേദിച്ചറിയാന്‍ നമ്മള്‍ വിശേഷ ബുദ്ധി കാണിക്കേണ്ടതുണ്ട്‌.


ചന്ദനം ചാരിയാല്‍ ചന്ദനം മണക്കും, ചാണകം ചാരിയാലോ.........? അതല്ലാതെ വേറെന്തു മണക്കാന്‍ .....?
ഈ മണങ്ങള്‍, നന്മയുടെയും തിന്മയുടെയും മണങ്ങള്‍, ശുഭത്തിന്റെയും അശുഭത്തിന്റെയും മണങ്ങള്‍, ശ്രേയസിന്റെയും ശ്രേഷ്‌ഠതയുടെയും മണങ്ങള്‍, അവയൊക്കെയും വേറിട്ടറിയാന്‍ നമ്മുടെ കുട്ടികള്‍ക്ക്‌ ഘ്രാണശക്തി നല്‌കണേ എന്നു മാത്രം പ്രാര്‍ത്ഥിക്കട്ടേ.

Friday, December 17, 2010

കേരളത്തിലെ പ്രാചീന തുറമുഖങ്ങള്‍ Ancient Ports of Kerala

കേരളത്തിലെ പ്രാചീന തുറമുഖങ്ങള്‍ Ancient Ports of Kerala
പ്രശാന്ത്‌ മിത്രന്‍
 

സഹസ്രാബ്‌ദങ്ങളോളം കേരളം ഇന്ത്യയുടെ വാണിജ്യ കവാടമായിരുന്നു.വനവിഭവങ്ങളും കാര്‍ഷിക വിഭവങ്ങളും തേടി ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നും വ്യാപാരികള്‍ ഈ കേരോ ബുത്ര നാടുതേടി വന്നുകൊണ്ടിരുന്നു.ആ വരവിനുവേണ്ടി, അവരുടെ യാനപാത്രങ്ങളുടെ സഞ്ചാരത്തിനുവേണ്ടി നീട്ടി വിരിച്ച നീലപ്പരവതാനിപോലെ ദക്ഷിണസമുദ്രം പരന്നുകിടന്നു. ഇങ്ങനെ കടലുതാണ്ടിവരുന്ന കച്ചവടക്കാര്‍ക്കിറങ്ങാന്‍ പാകത്തില്‍ പ്രകൃതി തന്നെ ഇവിടെ തുറമുഖങ്ങള്‍ തീര്‍ത്തിരുന്നു.
കേരളത്തിലെ പ്രാചീന തുറമുഖങ്ങളെക്കുറിച്ചു ചിന്തിക്കുമ്പോള്‍ ആദ്യം ഉണര്‍ന്നുവരുന്ന സ്‌മൃതികള്‍, കാഴ്‌ചകള്‍ ; കടലില്‍ ഊഴം കാത്തുകിടക്കുന്ന കപ്പലുകള്‍, തുറമുഖത്ത്‌ നങ്കൂരമിട്ടു കിടക്കുന്ന കപ്പലില്‍ ചരക്കുകള്‍ കയറ്റുന്ന തൊഴിലാളികള്‍, കഴുതപ്പുറത്തും കുതിരപ്പുറത്തും, കാളവണ്ടികളിലും തലച്ചുമടായും കയറ്റുമതി ചരക്കുകളുമായി തിക്കിത്തിരക്കുന്ന പ്രാദേശിക വണിക്കുകളും കര്‍ഷകരും, ഏലത്തിന്റെയും ചന്ദനത്തിന്റെയും കുരുമുളകിന്റെയുമൊക്കെ സമ്മിശ്രഗന്ധംതങ്ങുന്ന തീരവും തുറമുഖവും. സ്വര്‍ണ്ണവും വെള്ളിയും പട്ടും പവിഴവും ചാക്കുകണക്കിന്‌ നാണയങ്ങളുമായി പകിട്ടില്‍ വന്നിറങ്ങുന്ന അറബികളും ഫിനിഷ്യന്മാരും റോമാക്കാരുമൊക്കെയായ വിദേശ വ്യാപാരികള്‍ .............

Monday, November 29, 2010

കേരളീയ ഭക്ഷണം KERALA FOOD

കേരളീയ ഭക്ഷണം
പ്രശാന്ത്‌ മിത്രന്‍

പണ്ട്‌, അതിരാവിലെ ഒരു മൊന്ത പഴങ്കഞ്ഞി വെള്ളവും ഒരു മുറി കരിപ്പെട്ടിയും കഴിച്ചായിരുന്നത്രേ കേരളത്തിലെ കര്‍ഷകരും മറ്റ്‌ സാധാരണ പണിക്കാരും പണിക്കിറങ്ങിയിരുന്നത്‌. പിന്നെ, കുറച്ചുകൂടി വൈകിയിട്ട്‌ പഴങ്കഞ്ഞിയും ചക്കയും ഒരല്‌പം ഉണക്കമീന്‍ ചുട്ടതും, അല്ലെങ്കില്‍ തേങ്ങ ചുട്ടരച്ച ചമ്മന്തിയും കുറച്ചു പുളിയും മുളകും.......... അധ്വാനിക്കുന്നവന്റെ ആസുരമായ കരുത്തിനെ പുഷ്‌ടിപ്പെടുത്തുന്ന ഒരു ഭക്ഷ്യ സമവാക്യമായിരുന്നു അന്നിത്‌. ഇതൊക്കെയും കൂടി കാരച്ചട്ടി എന്നു വിളിച്ചിരുന്ന ചെറിയ മണ്‍ മരവിയിലെടുത്ത്‌ കൈകൊണ്ടിളക്കിച്ചേര്‍ത്ത്‌ പരുവം വരുത്തി വാരിവലിച്ചു കുടിക്കുന്നതിന്റെ സുഖം ഇന്നത്തെ ഫാസ്റ്റ്‌ ഫുഡ്ഡിനുണ്ടോ? 

Thursday, November 11, 2010

പുള്ളുവന്‍പാട്ട്‌ PULLUVAN PATTU

പുള്ളുവന്‍പാട്ട്‌
പ്രശാന്ത്‌ മിത്രന്‍
ഭാരതീയ പുരാണങ്ങളില്‍ കേരളത്തെ അഹിഭൂമി എന്നാണ്‌ വിളിച്ചുകാണുന്നത്‌. പാമ്പുകളുടെ വാസസ്ഥാനം എന്നര്‍ത്ഥം.
``സര്‍പ്പാധി വാസത്തിനു യോഗ്യമാമ്മാ-
റിപ്പാരിടം പണ്ട്‌ പെരുത്തുകാലം
മുല്‍പ്പാടു വള്ളിച്ചെടി മാരമങ്ങള്‍
നില്‍പ്പായ്‌ നെടുങ്കാടുപിടിച്ചിരുന്നു''
എന്ന്‌ കുഞ്ഞിക്കുട്ടന്‍തമ്പുരാന്‍ വര്‍ണിക്കുന്നു. സഹ്യാദ്രി എന്ന പേരുപോലും ഇങ്ങനെ ഉണ്ടായതാണത്രെ. സ അഹി അദ്രി അതാണത്രെ സഹ്യാദ്രി. പാമ്പുകളുടെ പര്‍വ്വതം എന്നര്‍ത്ഥം. ഈ സര്‍പ്പാധിവാസത്തിന്റെ അനാദിയായ ഭൂതകാലമാണത്രെ പുള്ളുവര്‍ എന്ന ജനവിഭാഗത്തിന്റെയും പുള്ളുവന്‍പാട്ട്‌ എന്ന സര്‍പ്പപ്പാട്ടിന്റെയും ഉല്‍പ്പത്തിക്കുപിന്നില്‍. 


ഐന്തിണകളിലൊന്നായ പാലത്തിണയില്‍ വസിച്ചതുകൊണ്ടാണ്‌ പുള്ളുവര്‍ക്ക്‌ ആ പേരു വന്നതെന്ന്‌ ഒരു വാദമുണ്ട്‌. അതല്ല, നിമിത്തപ്പക്ഷിയായ പുള്ളിന്റെ ശബ്‌ദത്തില്‍ നിന്ന്‌ ഫലപ്രവചനം നടത്തുന്നതുകൊണ്ടാണ്‌ പുള്ളുവര്‍ എന്ന പേരുണ്ടായതെന്ന്‌ മറ്റൊരുവാദം. അതുമല്ല, പുല്ലുവര്‍ അഥവാ പുല്ലില്‍ നിന്നും നിര്‍മ്മിക്കപ്പെട്ടവര്‍ എന്ന അര്‍ത്ഥത്തിലാണ്‌ പുള്ളവര്‍ എന്നു പറഞ്ഞത്‌ എന്നുംവാദമുണ്ട്‌. വാദങ്ങള്‍ എന്തായാലും പുള്ളുവ ജനത ഇവിടെത്തെ നാഗാരാധനയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്നത്‌ സത്യമാണ്‌. പുള്ളുവരുടെ ഈ നാഗാരാധനയുമായി ബന്ധപ്പെട്ടാണ്‌ സര്‍പ്പം തുള്ളല്‍, സര്‍പ്പംപാട്ട്‌, പാമ്പുംതുള്ളല്‍ എന്നൊക്കെ വിളിക്കുന്ന പുള്ളുവന്‍പാട്ടിന്റെ ഉല്‍പ്പത്തി. അവര്‍, പുള്ളുവര്‍ നാഗംപാടികളായി നമ്മുടെ അനുഷ്‌ഠാനകലാചരിത്രത്തില്‍ ഇടംപിടിക്കുന്നു.

Monday, November 1, 2010

ഐന്തിണ FIVE KIND OF LAND

ഐന്തിണ
പ്രശാന്ത്‌ മിത്രന്‍
കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ ചരിത്രഗവേഷണത്തിന്‌ വിലമതിക്കാനാകാത്ത ഉപധാനങ്ങളാണ്‌ സംഘസാഹിത്യ കൃതികള്‍. അത്‌ ഈ പ്രദേശത്തിന്റെ ഒരു കാലഘട്ടത്തിന്റെ സമഗ്രചിത്രം പകരുന്ന വിശിഷ്‌ട രേഖകളാണ്‌. ആടുമാടുകളെ മേയ്‌ച്ചു ജീവിച്ച പ്രാചീന ഗോത്രവ്യവസ്ഥയില്‍ നിന്നും കൃഷിപ്രധാനമായ ഒരു ജീവിത വ്യവസ്ഥയിലേക്ക്‌ ജനങ്ങള്‍ വഴിതിരിയുന്നത്‌ ഈ കാലത്താണ്‌. അതുകൊണ്ടു തന്നെ കൃഷിയെക്കുറിച്ചും കൃഷിയുടെ അനുബന്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിഭിന്നങ്ങളായ ഭൂ പ്രതലങ്ങളെക്കുറിച്ചും സംഘകൃതികള്‍ വിലയിരുത്തുന്നു.


സംഘസാഹിത്യത്തില്‍ ഭൂമിയെ തിണകള്‍ എന്നുവിളിക്കുകയും തിണകളെ അഞ്ചായി വിഭജിക്കുകയും ചെയ്‌തിരുന്നു. അതത്രെ ഐന്തിണകള്‍. മരുതം, മുല്ലൈ, കുറിഞ്ഞി, പാല, നെയ്‌തല്‍ എന്നിവയാണ്‌ സംഘംകൃതിയില്‍ പരാമര്‍ശിക്കപ്പെടുന്ന ഐന്തിണകള്‍. ഇതിലെ ഓരോ തിണയ്‌ക്കും ചേര്‍ന്ന പ്രണയകവിതകള്‍ സംഘസാഹിത്യത്തിലെ അകംകവിതകളില്‍ കണ്ടെത്താനാകുന്നു. ആ കവിതകളിലെ പരാമര്‍ശങ്ങളില്‍ നിന്നാണ്‌ ചരിത്രകാരന്മാര്‍ ഐന്തിണകളെ നിര്‍വചിക്കുന്നത്‌.

Tuesday, October 12, 2010

ആദിവാസി ഗൃഹനിര്‍മ്മാണം TRIBAL HOUSEMAKING

ആദിവാസി ഗൃഹനിര്‍മ്മാണം 

പ്രശാന്ത്‌ മിത്രന്‍

 

വീട്‌ മനുഷ്യന്റെ ഏറ്റവും പ്രാചീനമായ ഒരഭയസങ്കല്പമാണ്‌. പരിഷ്കൃതമനുഷ്യന്റെ ജീവിത ലക്ഷ്യങ്ങളിലൊന്നുതന്നെയാണ്‌അതെന്നു പറയാം. മനുഷ്യന്‍ എന്നുമുതല്‍ വീട്‌ നിര്‍മ്മിച്ചു തുടങ്ങി എന്ന്‌ സൂക്ഷ്മമായി പറയാനാവില്ലെങ്കിലും ഏറ്റവുംപ്രാചീന മനുഷ്യനുപോലും വാസസ്ഥാനം എന്നൊരുസങ്കല്പമുണ്ടായിരുന്നുഎന്നുകരുതുന്നത്‌ അസംബന്ധമായിരിക്കില്ല. പ്രകൃതി പ്രതിഭാസങ്ങളെയും ശത്രുസമൂഹങ്ങളെയും പ്രതിരോധിക്കാന്‍ മറ്റ്‌ ജീവികള്‍ക്ക്‌ ശാരീരികമായിത്തന്നെ കവചങ്ങള്‍ രൂപപ്പെടുത്തിയ പ്രകൃതി മനുഷ്യന്‌ ഈ പ്രതിരോധം വാസസ്ഥാനങ്ങള്‍ വഴിയാണ്‌ നല്‍കിയത്‌. അതുകൊണ്ടു തന്നെ പരിഷ്കാരത്തിന്റെ ആദ്യനാളുകളില്‍തന്നെപ്രകൃതിയോടിണങ്ങിയവാസസ്ഥാനങ്ങള്‍മനുഷ്യന്‍സ്വന്തമാക്കിയിട്ടുണ്ടാവണം.
ഭൂമിയിലെ ആദിമനിവാസികള്‍ എന്ന നിലയില്‍ ആദിവാസികള്‍ ഭൂമിയുടെ അവകാശികളാണ്‌. അവര്‍ തന്നെയാവണം ആദ്യമായി വാസഗേഹങ്ങളുണ്ടാക്കിയ ജനവിഭാഗവും. പല വിഭാഗങ്ങളില്‍പ്പെട്ട ആദിവാസികളുണ്ട്‌ കേരളത്തില്‍. അവരോരുത്തരും തങ്ങളുടെ താമസസ്ഥലങ്ങള്‍ക്ക്‌ വെവ്വേറെ പേരുകള്‍ പറഞ്ഞുവരുന്നു. മലയരയന്മാര്‍ക്ക്‌ അവരുടെ താമസസ്ഥലം ചിറ്റുമാടമാണ്‌. കുറിച്യര്‍ക്ക്‌ അത്‌ മിറ്റമാണ്‌.

Monday, July 19, 2010

Forts in Kerala

കോട്ടകള്‍
 
സാമ്രാജ്യങ്ങള്‍ അയല്‍രാജ്യങ്ങളുടെ ആക്രമണഭീഷണിയാല്‍ അരക്ഷിതമായിരുന്ന ഒരു കാലഘട്ടത്തിലെ ശക്തമായ പ്രതിരോധ സന്നാഹമായിരുന്നു കോട്ടകള്‍. പീരങ്കികളും വെടിമരുന്നുമൊക്കെ പ്രചാരത്തില്‍ വരുന്നതിനു മുമ്പ്‌ കോട്ടകള്‍ വഴിയുള്ള പ്രതിരോധം കാര്യക്ഷമവുമായിരുന്നു. സുസജ്ജമായ കോട്ടയും കൊത്തളങ്ങളും രാജ്യത്തിന്റെ സൈനികശക്തിയുടെ സൂചകങ്ങളുമായിരുന്നു. കരിങ്കല്ലിലും ചീക്കല്ല്‌ അഥവാ വെട്ടുകല്ലിലും മണ്ണിലും കോട്ടനിര്‍മ്മിച്ചിരുന്നു. ശത്രുസൈന്യത്തെ തടഞ്ഞുനിര്‍ത്തുക എന്നതിനപ്പുറം സ്വന്തം സൈനികര്‍ക്ക്‌ സുരക്ഷിതമായി മറഞ്ഞിരുന്ന്‌ ആക്രമണമഴിച്ചുവിടാനും കോട്ടകള്‍ ആവശ്യമായിരുന്നു.


Thursday, July 15, 2010

Spices of Kerala

സുഗന്ധവിളകള്‍






കിങ്‌ലിയര്‍ നാടകത്തിലെ കോര്‍ഡിലിയ ``ഉപ്പിനെപ്പോലെ പ്രിയപ്പെട്ടത്‌'' എന്ന്‌ തന്റെ പിതാവിനെക്കുറിച്ച്‌ പറഞ്ഞെങ്കില്‍ മധ്യകാല യൂറോപ്യന്‍ സമൂഹം പറഞ്ഞത്‌ കുരുമുളകിനെപ്പോലെ പ്രിയപ്പെട്ടത്‌ എന്നാണ്‌. എല്ലാ സുഗന്ധവിളകളുടെയും രാജാവാണ്‌ കുരുമുളക്‌. പ്രാചീന മധ്യകാല കടല്‍യുദ്ധങ്ങള്‍ മിക്കതും കുരുമുളക്‌ കച്ചവടത്തിന്റെ കുത്തക പിടിക്കാനോ ഉള്ള കുത്തക ഉറപ്പിക്കാനോ നിലനിര്‍ത്താനോ വേണ്ടിയായിരുന്നു. ലോകംമുഴുവന്‍ വ്യാപിച്ച ഈ കിടമത്സരങ്ങളുടെ മുഴുവന്‍ ആധാരഭൂമി കേരളമായിരുന്നു.

അറബികള്‍, അസീറിയക്കാര്‍, ബാബിലോണിയക്കാര്‍, ഫിനീഷ്യര്‍, ഇസ്രായേലികള്‍, റോമാക്കാര്‍, ചൈനാക്കാര്‍ തുടങ്ങിയവായിരുന്നു ആദ്യകാലത്ത്‌ വാണിജ്യാവശ്യങ്ങളുമായി കേരളത്തിലെത്തിയിരുന്ന വിദേശികള്‍. ക്രിസ്‌തുവിനും നൂറ്റാണ്ടുകള്‍ക്കു മുമ്പാരംഭിച്ച ഈ വാണിജ്യം ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ ഇന്നും അഭംഗുരം തുടരുന്നു. ഇവരുടെ എല്ലാം മുഖ്യ ആവശ്യം കുരുമുളകുതന്നെയായിരുന്നു.

Wednesday, April 22, 2009

സോപാനസംഗീതം SOPANA SANGEETHAM

സോപാന സംഗീതവും കഥകളി സംഗീതവും SOPANA SAMGEETHAM



സോപാനം എന്ന വാക്കിന്‌ പടിക്കെട്ട്‌ എന്ന അര്‍ത്ഥണ്ടു ആരോഹണവരോഹണങ്ങളുടെ - കയറ്റിറക്കങ്ങളുടെ പ്രതീകങ്ങളാണല്ലോ പടിക്കെട്ടുകള്‍. ആ മട്ടില്‍ സ്ഥായിഭേദങ്ങള്‍
അഥവാ ആരോഹാവരോഹങ്ങളുടെ ഗീതമാണത്രേ സോപാനസംഗീതം എന്ന്‌ ചില പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ഏതു സംഗീതവും ആരോഹണാവരോഹണത്തിലധിഷ്‌ഠിതമായതുകൊണ്ട്‌ സോപാന സംഗീതത്തിനു മാത്രമായി ഇങ്ങനെയൊരു വിശേഷണം ആവശ്യമില്ലെന്ന്‌ മറ്റു ചില്‌ര്‍ വാദിക്കുന്നു. പകരം ക്ഷേത്രസോപാനങ്ങളില്‍ പാടി വരുന്നതിനാലാണ്‌ ഇങ്ങനെ ഒരു പേരുവന്നതെന്നാണ്‌ അവരുടെ അഭിപ്രായം. ഈ രണ്ടു വാദങ്ങളും വസ്‌തുതാപരമാണ്‌. വാദങ്ങള്‍ എന്തായാലും കേരളത്തിന്റെ തനതു സംഗീതമാണ്‌ സോപാന സംഗീതം.ഈ വിഭാഗത്തില്‍ പെടുന്നതാണ്‌, കഥകളി സംഗീതവും കൂടിയാട്ട സംഗീതവും കൃഷ്‌ണനാട്ട സംഗീതവുമെല്ലാം. ചുരുക്കത്തില്‍ കേരളത്തിന്റെതെന്ന്‌ നെഞ്ചില്‍ തട്ടി പറയാവുന്ന ക്ലാസിക്കല്‍ കലകളുടെയെല്ലാം സംഗീതാലാപനം സോപാന രീതിയിലാണ്‌..
ശാസ്‌ത്രീയ സംഗീത്തിന്റെ രാഗവിസ്‌താരവും മറ്റുമില്ലാത്ത ഈ തനതു സംഗീതത്തിന്‌ ജയദേവരുടെ ഗീത ഗോവിന്ദവുമായുള്ള ബന്ധം അതി ദൃഡമായതത്രേ. ക്ഷേത്ര സോപാനത്തില്‍ പാടുന്ന പാട്ടും ഗിതാഗോവിന്ദത്തിനു മാത്രം ഉദ്ദേശിച്ചുട്ടള്ളതാണെന്നു മാത്രമല്ല ഈ സോപാനരീതിയില്‍ ചിട്ടപ്പെടുത്തുന്ന കഥകളി സംഗീതത്തിന്റെ കഥാഭിനയ മുഹൂര്‍ത്തത്തിന്‌ തൊട്ടു മുമ്പിലാലപിക്കുന്ന `മഞ്‌ജുതി കുഞ്‌ജലിത കേളീ സദനേ....` എന്നാരംഭിക്കുന്ന ദേളപ്പദവും ഗീതാ ഗോവിന്ദത്തില്‍ നിന്നെടുത്തിട്ടുള്ളതാണ്‌.

Friday, April 3, 2009

KALARIPPAYATTU കളരിപ്പയറ്റ്‌

കളരിപ്പയറ്റ്‌........







യുദ്ധവും സമാധാനവും ഏതു സമൂഹത്തിന്റെയും ആദിമചരിത്രം മുതല്‍ക്കുള്ള രണ്ട്‌ വിരുദ്ധ യാഥാര്‍ത്‌ഥ്യങ്ങളാണ്‌. നിലനില്‌പിനും വിനോദത്തിനും അധിനിവേശത്തിനും യുദ്ധങ്ങളുണ്ടായി. അത്‌ കാലാന്തരങ്ങളെ അതിജീവിച്ച്‌ നിത്യനൂതനമായി ഇന്നും തുടരുന്നു.യുദ്ധം പക്ഷേ, സമാധാനംപോലെ ഒരു നിശ്‌ചലാവസ്‌ഥയല്ല. അത്‌ നിഗൂഢവും സൂക്ഷ്‌മവുമായ ഒട്ടേറെ സംഘര്‍ഷങ്ങള്‍ നിറഞ്ഞ അതിജീവന യത്‌നമാണ്‌. അതുകൊണ്ടുതന്നെ ഓരോ യുദ്ധത്തിനും എതിരാളികളെ വെല്ലാനുതകുന്ന രീതിശാസ്‌ത്രവും വിദ്യയും ആയുധവും ഉണ്ടാകേണ്ടിവരുന്നു. ഓരോ ദേശത്തിനും ഓരോ സംസ്‌കാരത്തിനും ഈ വിധത്തില്‍ തനതായ ആയോധനമുറകളും ആയുധങ്ങളും ഉണ്ടായിരിക്കും. അത്തരത്തില്‍ കേരളത്തിന്റേതെന്നു പറയാവുന്ന ആയോധനമുറയാണ്‌ കളരിപ്പയറ്റ്‌.അസാധാരണമായ ശ്രദ്ധയും മെയ്‌വഴക്കവും നിരന്തര പരിശീലനവും ആവശ്യമുള്ള കളരിപ്പയറ്റ്‌ കേരളത്തിന്റെ വീരചരിത്രത്തിന്റെ ചലനാനുഭവം തന്നെയാണ്‌. ചുരികകൊണ്ടും ഉറുമികൊണ്ടും കളരിത്തറകളിലും അങ്കക്കളങ്ങളിലും യുദ്ധഭൂമിയിലും വിസ്‌മയം സൃഷ്‌ടിച്ച എത്രയെത്ര വീരന്മാരാണ്‌ നമ്മുടെ ചരിത്രത്തിലും സാഹിത്യകൃതികളിലും നിറഞ്ഞുതുളുമ്പുന്നത്‌! ഇങ്ങനെ, ഒരിരുമ്പിന്‍ തകിടുകൊണ്ട്‌ കരയേയും കാലത്തേയും കീഴടക്കിയ ഈ വീരന്മാരുടെ ധീരസാഹസികതകള്‍ക്ക്‌ നിരന്തര പരിശീലനത്തിന്റെയും നിതാന്തശ്രദ്ധയുടെയും ഒരുപാട്‌ കഥകള്‍ പറയാനുണ്ടാവും.

Wednesday, March 25, 2009

PANCHAVADYAM പഞ്ചവാദ്യം


അഞ്ച്‌ നമുക്ക്‌ സവിശേഷമായ ഒരു സംഖ്യയാണ്‌. പഞ്ച
പാണ്ഡവരും പഞ്ചാഗ്നിയും പഞ്ചകര്‍മ്മ വിധികളുമെല്ലാം ആ
അഞ്ചിന്റെ മാനം വെളിപ്പെടു ത്തുന്ന പ്രയോഗങ്ങളാണ്‌. ഈ
മട്ടില്‍;ാദ്യവൃന്ദ്തിന്റെ അസാ ധാരണമായ ഒരു പഞ്ചകമാണ്‌
പഞ്ചവാദ്യം. തിമില, മദ്ദളം, ഇടയ്‌ക്ക എന്നീ തുകല്‍വാദ്യങ്ങ
ളും കൊമ്പും ഇലത്താളവും ചേര്‍ന്നാല് പ‍ഞ്ചവാദ്യമായി.
ഇവയ്‌ക്ക്‌ ഒരു മേമ്പൊടി പോലെ ശംഖും ഉപയോഗിച്ചു വരുന്നു.
കേരളീയമായ മറ്റുപല അറി വുകളേയും പോലെതന്നെ പഞ്ച
വാദ്യത്തിന്റെയും കാലപ്പഴക്ക ത്തെക്കുറിച്ചും ഉത്ഭവത്തെക്കുറി
ച്ചും ചില അവ്യക്ത ധാരണ കളല്ലാ;തെ സത്യസ്ഥിതി അറിയാ
ന്‍ ഇനിയുമായിട്ടില്ല അടിസ്ഥാനപരമായി ഇത്‌ ഒരു
ക്ഷേത്ര കലാരൂപമാണ്‌. അതുകൊണ്ടു തന്നെ ഒറ്റദിവസം
കൊണ്ടു ഒരിട വേളകൊണ്ടു; രൂപപ്പെട്ടതായി രിക്കാനിടയില്ല. ക്ഷേത്ര പരിസര ങ്ങളില്‍നടന്ന
നിരന്തര പരീക്ഷ ണങ്ങള്‍ക്കൊടുവില്‍രൂപപ്പെട്ടു
വന്നതാകാം. എങ്കിലും ഇന്നു കാണുന്ന തരത്തില്‍; പഞ്ചവാദ്യം
സംവിധാനം ചെയ്‌തിട്ടുളള വരെക്കുറിച്ച്‌ വ്യക്തമായ അറിവു
കളുണ്ടു. തിരുവില്വാമല വെങ്കിച്ചന്‍ സ്വാമിയും അന്നമട അച്ചുതമാരാ
രുമായിരുന്നു കഴിഞ്ഞ നൂറ്റാണ്ടുല്‍പഞ്ചവാദ്യത്തെ ചിട്ടപ്പെടുത്തി
ഇന്നു കാണുന്ന രൂപത്തില്‍;രംഗ ത്തെത്തിച്ചത്‌.അദ്ദേഹമാണ്‌
മദ്ദളത്തെ തോളില്‍നിന്ന്‌ അരയി ലേക്ക്‌ ഇറക്കിക്കെട്ടിയത്‌. അതി
ന്റെ ഇടന്തലയിലും വലന്തല യിലും ഒരേസമയം പ്രവര്‍ത്തിക്കാ
നുളള സ്വാതന്ത്ര്യവും അദ്ദേഹ ത്തിന്റെ പരിഷ്‌ക്കാരമായിരുന്നു.
കഥകളി മദ്ദളത്തിന്റെ വാദനത്തി ലും അദ്ദേഹം പരിഷ്‌ക്കരണം
കൊണ്ടു വന്നു. ആദ്യകാലത്ത്‌ കേരള കലാമണ്ഡലത്തില്‍താള
വാദ്യങ്ങളുടെ ആചാര്യനായിരു ന്നു അദ്ദേഹം. അന്നമട അച്ചുതമാരാര്‍ പഞ്ച
വാദ്യത്തിലെ തിമിലയിലാണ്‌ പരിഷ്‌ക്കാരം കൊണ്ടുവന്നത്‌. ഈ
പരിഷ്‌ക്കാരങ്ങള്‍ പഞ്ചവാദ്യത്തെ കൂടുതല്‍;നപ്രിയമാക്കിത്തീര്‍
ത്തു.