ലാറ്റിനമേരിക്കന്‍ എഴുത്തുകാരനായ മാര്‍ക്കേസിന്റെ വിശിഷ്‌ടമായ നോവലാണ് ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍. കഴിഞ്ഞ നൂറ്റാണ്ടില്‍ എഴുതപ്പെട്ട അതിവിശിഷ്‌ടമായ നോവലുകളില്‍ ഒന്നാണിത്. മാക്കൊണ്ട എന്ന ഗ്രാമ പശ്ചാത്തലത്തില്‍ തന്റെ രാജ്യത്തിന്റെ ആഭ്യന്തര ചരിത്രമാണ് മാര്‍ക്കേസ്. ആ കൃതിയില്‍ വിശകലനം ചെയ്യുന്നത്. മാക്കൊണ്ടയില്‍ വിവിധങ്ങളായ പരിഷ്‌കാരങ്ങള്‍ പരിചയപ്പെടുത്തുന്ന ഒരു ജിപ്‌സി സമൂഹത്തെ ആ നോവലില്‍ മാര്‍ക്കേസ് അവതരിപ്പിക്കുന്നു. കാഴ്‌ചയിലും സമീപനങ്ങളിലും തികച്ചും അപരിഷ്‌കൃതരാണവര്‍. എന്നാല്‍ ഏതു സമൂഹത്തിലെയും നവീന പരിഷ്‌കാരങ്ങള്‍ ആദ്യം തിരിച്ചറിയുന്നത് അവരാണ്. അത്തരം പരിഷ്‌കാരങ്ങളെ ഇതര സമൂഹങ്ങളിലെത്തിക്കുന്നതും അവര്‍ തന്നെയാണ്.
പ്രാചീന കേരളത്തിന്റെ കഥയും ഇതുതന്നെയാണ്. ലോകം മുഴുവനുമുള്ള നവീന സംസ്‌കൃതികള്‍ ഇവിടെ വച്ച് കൈമാറ്റം ചെയ്യപ്പെട്ടു. അത്തരം സംസ്‌കാര വിനിമയത്തിന്റെ മൂഖ്യ കേന്ദ്രങ്ങളായിരുന്നു ഇവിടെത്തെ പ്രാചീന തുറമുഖങ്ങള്‍. എന്നാല്‍ ഇങ്ങനെ സംസ്‌കാര വിനിമയത്തിന് വേദിയാകുമ്പോഴും അത്തരം സംസ്‌കാരങ്ങളില്‍ നിന്ന് ഒരു തരിമ്പുമെടുത്ത് മുഖം മിനുക്കാന്‍ കേരളം സന്നദ്ധത കാണിച്ചിരുന്നില്ല. അബോധപൂര്‍വ്വം സ്വീകരിക്കപ്പെട്ട ചില വൈദേശിക സ്വഭാവങ്ങള്‍ ഇല്ലെന്നല്ല. എങ്കിലും ബോധപൂര്‍വ്വമായ സ്വീകരണം സംഭവിച്ചിട്ടില്ലെന്നത് വസ്‌തുതയാണ്. ഒരേ കാര്യങ്ങള്‍ നൂറ്റൊന്നാവര്‍ത്തിച്ചു വരുമ്പോള്‍ അറിയാതെ അതിന്റെ ഭാഗമായിപ്പോകുന്നത് സാധാരണമാണ്.
നമ്മള്‍ വച്ചു പുലര്‍ത്തിയിരുന്ന ഈ വിവേചന ബുദ്ധി ചിലപ്പോഴെങ്കിലും പൊള്ളയായിപ്പോകുന്നത് സാധാരണമാണ്. അത്തരം പൊള്ളത്തരത്തിന്റെ ഉത്തമ ഉദാഹരണമാണ് മരച്ചീനിയുടെ കഥ. ആ പോര്‍ട്ടുഗീസ് വിള ഇവിടെത്തെ പ്രമാണിമാരുടെ തീന്‍മേശയില്‍ എത്തുന്നത് വിശാഖം തിരുനാളിന്റെ കാലത്താണെങ്കിലും അതിനും വളരെ മുമ്പുതന്നെ ആ കാര്‍ഷിക വിള ഇവിടെ എത്തിയിരുന്നു. എങ്കിലും പാവപ്പെട്ടവന്റെ ഭക്ഷണമായതുകൊണ്ട് അതിനെ ഇവിടെത്തെ സമുന്നത ജനത അകറ്റിനിര്‍ത്തിയിരുന്നു. ഭക്ഷ്യക്ഷാമമാണെങ്കില്‍ രൂക്ഷം. മരച്ചീനിയുടെ ഈ അപ്പാര്‍ത്തീഡ് അവസാനിപ്പിക്കാന്‍ ഭരണകൂടം ഒരു നടപടി സ്വീകരിച്ചു. നഗരത്തിലെ കണ്ണായ സ്ഥാനത്ത് കപ്പ നട്ടുപിടിപ്പിച്ചു. അത് വളരുന്ന മുറയ്‌ക്ക് അവിടെ ഒരു ബോര്‍ഡ് സ്ഥാപിച്ചു. ഇത് കൊട്ടാരത്തിന്റെ പ്രത്യേക താല്‌പര്യപ്രകാരം നട്ടിരിക്കുന്ന കാര്‍ഷിക വിളയാണ്. ഇത് മോഷ്‌ടിക്കുന്നവര്‍ ശിക്ഷാര്‍ഹരാണ്. ഇതായിരുന്നു ബോര്‍ഡിലെ വിളംബരം. കാര്യം കുശാലായി എന്നു പറഞ്ഞാല്‍ മതിയല്ലോ. പിറ്റേ ദിവസം മുതല്‍ അവിടെ നിന്നും മരച്ചീനി മോഷണം പോകാന്‍ തുടങ്ങി. ഇങ്ങനെ മോഷ്‌ടിക്കപ്പെട്ട കപ്പത്തണ്ടുകള്‍ നഗരത്തിലെ പ്രമുഖരുടെ അധീനതയിലുള്ള പറമ്പുകളില്‍ മുളച്ചുവന്നു. കപ്പ ഇവിടെ സ്വീകാര്യമായ കാര്‍ഷിക വിളയായി. ഇതാണ് നമ്മുടെ മനശാസ്‌ത്രം.
ആ കനി തിന്നരുത് എന്നു പറഞ്ഞാല്‍ നമ്മള്‍ അതു തിന്നും. ഇവിടെ തുപ്പരുത് എന്നു ബോര്‍ഡുവെച്ചാല്‍ അവിടെയേ തുപ്പൂ. ഈ നിഷേധം ആരാണ് പഠിപ്പിച്ചതെന്ന കാര്യം ഇനിയും അന്വേഷിക്കാവുന്ന ഒന്നാണ്. ഒളപ്പമണ്ണയുടെ ഒരു കവിതയുണ്ട്. അതില്‍ അദ്ദേഹം എഴുതുന്നു
"നിയമം ലംഘിക്കുവാന്‍ പഠിച്ചൂ ചെറുപ്പത്തില്‍
നിയമം ലംഘിക്കലേ ശീലമെന്നായീ പിന്നെ."
നിയമം അനുസരിക്കാനുള്ളതല്ല ലംഘിക്കാനുള്ളതാണ് എന്ന ഒരു ചിന്ത നിയമപാലകരില്‍ പോലും കടന്നുകൂടുന്നു.
കള്ളപ്പറയും ചെറുനാഴിയുമല്ലാതെ മറ്റ് കള്ളത്തരങ്ങളൊന്നുമില്ലാതിരുന്ന ഒരു കാലത്തു നിന്ന് പ്രയാണമാരംഭിച്ചവരാണ് നമ്മള്‍. എവിടെ എത്തി നില്‌ക്കുന്നു. കള്ളപ്പറയും ചെറുനാഴിയും ഇല്ലെന്നേയുള്ളൂ. മറ്റെല്ലാം കള്ളത്തരങ്ങളാണ് എന്നായി ഇന്നത്തെ അവസ്ഥ.
" ഗതം ഗതം സര്‍വ്വമുപേക്ഷണീയം
ആയാതമായാത മപേക്ഷണീയം"
എന്നത് ഏറെ അംഗീകാരം ലഭിച്ചിട്ടുള്ള ഒരു വിശ്വാസ പ്രമാണമാണ്. പോയത് പോയതെല്ലാം ഉപേക്ഷിക്കപ്പെടേണ്ടതാണ്. വരുന്നത് വരുന്നത് സ്വീകരിക്കപ്പടേണ്ടതും എന്ന ഈ പ്രമാണത്തില്‍ എന്തോ ഒരപാകത ഇല്ലേ? ഉണ്ട്. പോയത് ഉപേക്ഷിക്കപ്പെടേണ്ടതല്ല, തിരിച്ചു കൊണ്ടുവരേണ്ടതാണ് എന്നത്രേ ഇന്നത്തെ വാചകം. അങ്ങനെ പോയതൊക്കെ തിരിച്ചുകൊണ്ടുവരാന്‍ പ്രതിജ്ഞാബദ്ധരായി ആരെങ്കിലുമൊക്കെ ഉണ്ടായിവരും എന്ന് നമുക്കു പ്രത്യാശിക്കാം. അതിനുവേണ്ടി കാത്തിരിക്കാം.
Saturday, March 19, 2011
Sunday, March 13, 2011
ഗാന്ധി മാര്‍ഗ്ഗം GANDHI MARGAM
"അരിവാങ്ങുവാന്‍ ക്യൂവില്‍-
തിക്കിനില്‌ക്കുന്നൂ ഗാന്ധി
അരികെ കൂറ്റന്‍ കാറി-
ലേറി നീങ്ങുന്നൂ ഗോഡ്‌സേ"
എന്ന് എന്‍. വി. കൃഷ്‌ണവാര്യര്‍ എഴുതുമ്പോള്‍ അതില്‍ ഒരു സ്വപ്‌നഭംഗത്തിന്റെ നിരാശയുണ്ടായിരുന്നു. ഡിപ്ലൊമസി അറിയാത്തവനായി തരംതാഴ്‌ത്തപ്പെട്ട പാവം ഗാന്ധി, ഒരു നവരാഷ്‌ട്ര നിര്‍മ്മാണത്തിനുവേണ്ടി അദ്ദേഹം സമാഹരിച്ചുവെച്ചതൊക്കെയും ആരൊക്കെയോ തട്ടിത്തൂവിക്കളഞ്ഞു. മുത്തശ്ശന്റെ വടി കൈക്കലായപ്പോള്‍ അവര്‍ വന്നവഴിയാകെ മറന്നു. അതു ചെങ്കോലാക്കി അധികാര ഡംഭ് കാണിച്ചു.
പൊതുമുതല്‍ ചെലവിട്ട് കുതിരവണ്ടി വിളിച്ച് യാത്ര ചെയ്‌തതിന് ഉന്നതനായ ആചാര്യകൃപലാനിയെപ്പോലും അത്താഴപ്പട്ടിണിക്കിടാന്‍ ഗാന്ധിജിക്ക് മടിയുണ്ടായില്ല. അങ്ങനെയുള്ള ഒരു ഗാന്ധി ഇന്ന് ജീവിച്ചിരുന്നെങ്കില്‍ ................ ആ ഗാന്ധിക്ക് പൊതുപ്രവര്‍ത്തകരുടെ മേല്‍ ശിക്ഷവിധിക്കാനുള്ള ധാര്‍മ്മിക ശക്തി നിലനിന്നിരുന്നെങ്കില്‍?. എങ്കില്‍ തീര്‍ച്ചയായും നമ്മുടെ പൊതു പ്രവര്‍ത്തകരില്‍ വളരെക്കുറച്ചുപേര്‍ക്കു മാത്രമേ അത്താഴം കഴിക്കാന്‍ അവസരമുണ്ടാകുമായിരുന്നുള്ളു.
പക്ഷേ ആ ഗാന്ധിയെ അന്നേ നമ്മള്‍ വധിച്ചു. എന്നിട്ട് പൊതു മുതല്‍ നന്നായി ധൂര്‍ത്തടിച്ചു. അതിനുശേഷം സുഭിക്ഷമായി അത്താഴം കഴിച്ചുറങ്ങി. ഇത് മൂല്യച്യൂതിയാണ്. ഗാന്ധിജിയുടെ ഒസ്യത്തുവാങ്ങി ഖദര്‍ ചൂടി നടക്കുന്ന ഗാന്ധിമാര്‍ഗ്ഗ പ്രവര്‍ത്തകര്‍ ഈ മൂല്യച്യൂതിക്കെതിരെ എന്തു ചെയ്യുന്നു ?
എന്‍.വി. കൃഷ്‌ണവാര്യര്‍ ഗാന്ധിയും ഗോഡ്‌സേയും എഴുതുമ്പോള്‍ ഗോഡ്‌സേമാര്‍ മാത്രമേ കൂറ്റന്‍ കാറിലേറി സഞ്ചരിച്ചിരുന്നുള്ളൂ. ഇന്ന് ഗാന്ധിയന്മാരും കൂറ്റന്‍ കാറുകളിലേറി സഞ്ചാരം നടത്തുന്നു........................ നമ്മള്‍ ലാളിത്യം മറന്നിരിക്കുന്നു.
ഗാന്ധിജി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെങ്കിലും അവയുടെയൊക്കെ ആധാരം സത്യവും അഹിംസയും ലാളിത്യവുമായിരുന്നു. അതേറ്റു വാങ്ങിയവരായിരുന്നു ആദ്യകാല ഗാന്ധി മാര്‍ഗ്ഗ പ്രവര്‍ത്തകര്‍. അവരുടെ കുലം അന്യം നിന്നുപോയിട്ടില്ല. ഒറ്റപ്പെട്ട് ചിലര്‍ അങ്ങിങ്ങു ജീവിക്കുന്നുണ്ട്. അവര്‍ക്കൊക്കെ വിനീത വന്ദനം.
എന്നാല്‍ മറ്റു ചിലര്‍ക്ക് ഗാന്ധി ഒരു പരിചയാണ്. സംഘടനാ നാമത്തില്‍ ഒരു ഗാന്ധിയും ഉടലില്‍ ഒരു തുണ്ട് ഖാദിയുമുണ്ടെങ്കില്‍ ഇന്നും ഇന്ത്യയിലതു കവചമാണ്. ഇതിനു രണ്ടിനും വലിയ വിലയും നല്‌കേണ്ടി വരുന്നില്ലെന്നത് അനുകൂല ഘടകമാണ്. അങ്ങനെ ഗാന്ധിയെ കവചമാക്കി ഗോഡ്‌സേയെ സേവിക്കുന്നവര്‍ക്കെതിരെ കരുതിയിരിക്കുക എന്നേ പറയുന്നുള്ളൂ. പണ്ട് യൂദാസ് മുപ്പതുവെള്ളിക്കാശു വാങ്ങിയിട്ട് ക്രിസ്‌തുവിനെ ചൂണ്ടിക്കാട്ടുക മാത്രമേ ചെയ്‌തുള്ളൂ. ഇന്ന് നമ്മള്‍ മാറുന്ന മാര്‍ക്കറ്റ് വാല്യൂ അനുസരിച്ച് ഏറിയും കുറഞ്ഞുമുള്ള വിലയ്‌ക്ക് ഗാന്ധിയെ വിറ്റു തിന്നുന്നു.
സാമൂഹ്യമായ അനീതികളും അകറ്റിനിര്‍ത്തലുകളും കൊടികുത്തിവാണ ഒരു കാലത്താണ് ഇവിടത്തെ ഗാന്ധിമാര്‍ഗ്ഗികളുടെ ഒന്നാം തലമുറ പ്രവര്‍ത്തിച്ചു തുടങ്ങിയത്. അവര്‍ ഈ ലോകം വിട്ടുപോകുന്ന സന്ദര്‍ഭത്തില്‍ കേരളം തുല്യ നീതിയുടെ ഉന്നതശിഖരങ്ങളില്‍ ചെന്നെത്തിയിരുന്നു. വെറും അന്‍പത്- അറുപത് വര്‍ഷം കൊണ്ടാണ് ആയിരത്താണ്ടുകളുടെ അപ്പാര്‍ത്തീഡ് അകന്നുപോയത്. ഇത് ആ പോയ തലമുറയുടെ പ്രതിജ്ഞാബദ്ധമായ പ്രവര്‍ത്തനങ്ങളുടെ ഗുണഫലമായിരുന്നു.
അങ്ങനെയൊക്കെയാണ് ഈ കേരളം ദൈവത്തിന്റെ സ്വന്തം നാടായത്. ഇപ്പോള്‍ നമ്മള്‍ വീണ്ടുമൊരു പരിണാമ സന്ധിയിലാണ്. ആ റിവേഴ്‌സ് ചെയ്‌ഞ്ചില്‍ നമ്മുടേത് ചെകുത്താന്റെ നാടാകില്ല എന്നാരു കണ്ടു. അത്തരമൊരു ദുരവസ്ഥയ്‌ക്കെതിരെ ഗാന്ധിമാര്‍ഗ്ഗം ആയുധമാക്കിയവരില്‍ നിസ്വാര്‍ത്ഥരെ നമുക്കു മുന്നില്‍ നിര്‍ത്താം.
"പതിത കാരുണികരാം ഭവദൃശസുതന്മാരെ
ക്ഷിതീദേവീക്കിന്നു വേണമധികംപേരെ"
എന്ന് അവരെ ഓര്‍ത്തും പാടാം.
Labels:
GENERAL
Tuesday, March 8, 2011
കൃഷിയുടെ ചൈതന്യം The Essence of Cultivation
പണ്ട്, പൗരാണികമായ ഒരു കാലത്ത് ഇവിടെത്തെ ഋഷിമാര്‍ ഭക്ഷണാവശ്യത്തിനും പൂജാകാര്യങ്ങള്‍ക്കും ഉപയോഗിച്ചിരുന്നത് വരിനെല്ലായിരുന്നു എന്നാണ് പുരാണങ്ങളില്‍ വ്യക്തമാക്കുന്നത്. വിതയ്‌ക്കാതെ മുളയ്‌ക്കുന്നവയും കൊയ്യാതെ ശേഖരിക്കുന്നവയുമായിരുന്നു ഈ വരിനെല്ലുകള്‍. വിളകൊയ്യുന്നതുപോലും ആ സസ്യങ്ങള്‍ക്ക് വേദനാജനകമായേയ്‌ക്കാം എന്ന മട്ടിലുള്ള സ്‌നേഹോദാരമായ ഒരു സഹഭാവം അവിടെക്കാണാം.
സസ്യങ്ങളും ജന്തുക്കളും മനുഷ്യരും എല്ലാ ജീവജാലങ്ങളും സഹവര്‍ത്തിത്തത്തിലെത്തുന്ന ഒരു വരേണ്യ സംസ്‌കൃതി. അത്തരം ഒരവസ്ഥയില്‍ നിന്നാണ് നമ്മള്‍ വിഷസമ്പൂര്‍ണ്ണമായ കീടനാശിനികള്‍ വലിച്ചെറിഞ്ഞ് വിള കാക്കുന്നത്. മനുഷ്യന്‍ ഭൂമിയിലെ എല്ലാത്തിന്റെയും കുത്തകാവകാശിയാണ് എന്ന ധാര്‍ഷ്‌ട്യത്തില്‍ നിന്നാണ് ഇത്തരമൊരു മനോഭാവമുണ്ടാകുന്നത്. മണ്ണിന്റെ അവകാശികള്‍ ചരാചരങ്ങളായ ജീവജാലങ്ങളാണെന്നും അതുകൊണ്ടുതന്നെ മണ്ണില്‍ വിളയുന്ന വിളവുകളിലൊക്കെയും എല്ലാ ജീവികള്‍ക്കും അവകാശമുണ്ടെന്നുമുള്ള അനാദിയായ ഒരു സങ്കല്‌പം നമ്മള്‍ മടക്കിക്കൊണ്ടു വരേണ്ടിയിരിക്കുന്നു. കാക്കയും അണ്ണാനും മരംകൊത്തിയും പുഴുവും കീടവും ചാഴിയുയെല്ലാം ആവശ്യത്തിന് കഴിച്ചതില്‍ ശിഷ്‌ടം മാത്രം മനുഷ്യന്‍ കഴിച്ചാല്‍ മതിയാകും എന്നതാണ് പ്രകൃതിയുടെ സാന്മാര്‍ഗ്ഗിക നിയമം.
എന്നാല്‍ ലോഭിയായ മനുഷ്യന് ഈ നിയമം ലംഘിച്ചേ തീരു. അതിനുവേണ്ടിയാണ് അവന്‍ കീടനാശിനികള്‍ കണ്ടുപിടിച്ചത്. എന്നാല്‍ അന്യന്റെ നേര്‍ക്ക് ഒരു വിരല്‍ ചൂണ്ടുമ്പോള്‍ നാലു വിരലുകള്‍ തന്റെ തന്നെനേര്‍ക്കാവും ചൂണ്ടപ്പെടുന്നതെന്ന സാമാന്യയുക്തി ഇവിടെയും പ്രവര്‍ത്തിക്കുന്നു. കീടത്തിനു നേര്‍ക്കു പ്രയോഗിക്കുന്ന വിഷം അതിന്റെ നാലിരട്ടി മാരകശക്തിയോടെ മനുഷ്യനു നേരേതന്നെ തിരിച്ചടിക്കുന്നു. അത് ക്യാന്‍സറായും ട്യൂമറായും മറ്റ് ജനിതക വൈകല്യങ്ങളായും അവനെ കാര്‍ന്നു തിന്നുന്നു. ഇഞ്ചിഞ്ചായി കൊലചെയ്യുന്നു.
ആഗ്രഹങ്ങളെല്ലാം തന്നെ ദു:ഖകാരണമാണ് എന്ന ബുദ്ധ വചനമാണ് ഇവിടെ നമ്മള്‍ ഓര്‍ക്കേണ്ടത്. എന്നാല്‍ അതിനൊരു ഭേദഗതി വരണം; അത്യാഗ്രഹങ്ങളുടെ അനന്തര ഫലമാണ് ദു:ഖം എന്ന തിരുത്ത് മണ്ണിനെ വിഷലിപ്‌തമാക്കി കൊയ്‌തുകൂട്ടുമ്പോള്‍ അത് മനുഷ്യനിലും വിഷലേപനം ചെയ്യുന്നു എന്ന സത്യം അവശേഷിക്കുന്നു.
മനസ്സിന്റെ ചൈതന്യം ഇനിയും അവശേഷിക്കുന്നുണ്ടെങ്കില്‍ ചിന്തിക്കുക ; ചരാചരങ്ങള്‍ സഹോദരങ്ങളാണെന്ന് വിധിയെഴുതുക. എങ്കില്‍ എല്ലാം ഭംഗിയായി നടക്കും അല്ലെങ്കില്‍ പ്രൊഫസര്‍. ഒ.എന്‍.വി. കുറുപ്പ് എഴുതിയ മട്ടില്‍.
"സര്‍ഗ്ഗലയതാളങ്ങള്‍ തെറ്റുന്നു ജീവരഥ
ചക്രങ്ങള്‍ ചാലിലുറയുന്നു"
എന്ന അവസ്ഥയിലാവും കാര്യങ്ങള്‍. അതുണ്ടായിക്കൂട. മണ്ണില്‍ നിന്ന് പൊന്നു വേണ്ട .ഓരോ ജീവിക്കും അന്നന്നത്തെ അന്നത്തിനുള്ള വക, അത് ശുദ്ധമായി വിഷമുക്തമായി ലഭിക്കാനുള്ള ഒരവസ്ഥ. അതാണ് പ്രാര്‍ത്ഥന. ഒപ്പം, ഈ മണ്ണിനെ, ഇവിടെത്തെ വിളവുകളെ ഷൈലോക്കുമാരുടെ ലാഭകണ്ണുക്കൊണ്ടളക്കരുതേ എന്ന് ഒരപേക്ഷയും കൂടി.
Labels:
HERITAGE
Friday, March 4, 2011
ഗുരു-ശിഷ്യ ബന്ധം Master & Disciple
ഗുരു-ശിഷ്യ ബന്ധം
മഹാഭാരതത്തിലെ ഒരു കഥാസന്ദര്‍ഭം ; തന്റെ യുദ്ധനൈപുണ്യത്തെയും വില്ലായ ഗാണ്‌ഡീവത്തെയും നിന്ദിച്ച യുധിഷ്‌ഠിരനെ കൊല്ലാന്‍ വാളുമുയര്‍ത്തി വരുന്ന അര്‍ജ്ജുനന്‍. ആ കുടുംബഛിദ്രം, അന്ത:ഛിദ്രം എങ്ങനെയും പരിഹരിക്കാന്‍ മധ്യസ്ഥനായി നില്‌ക്കുന്ന കൃഷ്‌ണന്‍. ഈ സന്ദര്‍ഭത്തില്‍ ഇലയ്‌ക്കും മുള്ളിനും കേടില്ലാതെ പ്രശ്‌നം പരിഹരിക്കാന്‍ കൃഷ്‌ണന്‍ ഒരു നിര്‍ദ്ദേശം മുന്നോട്ടുവെച്ചു. എഴുത്തച്ഛന്റെ വാക്കില്‍ പറഞ്ഞാല്‍ :
'' ഗുരുവിനെ നീയെന്നൊരുമൊഴിചൊന്നാല്‍
ഗുരുവധം ചെയ്‌ത ഫലമറികെടോ ''
എന്നാണ് അര്‍ജ്ജുനന് യുധിഷ്‌ഠിരന്‍ ജ്യേഷ്‌ഠനാണ്, ഗുരുവാണ്. ജ്യേഷ്‌ഠനെ നീ എന്നു സംബോധന ചെയ്‌താല്‍ത്തന്നെ ഗുരുഹത്യയുടെ ഫലമായി, പാപം ലഭ്യമായി. അതാണ് ഗുരുവിനോടുള്ള ഭാരതീയ സമീപനം.
മറ്റൊരു കഥയുണ്ട് ; ഇതിനെക്കാള്‍ ദാരുണമായ കഥ. ശ്രീകൃഷ്‌ണ വിലാസം എന്ന പ്രശസ്‌ത കൃതിയുടെ കര്‍ത്താവായ സുകുമാര കവിയുടെ കഥയാണ്. അദ്ദേഹം ഗുരുകുലത്തില്‍ താമസിച്ച് വിദ്യ അഭ്യസിക്കുകയാണ്. ഗുരുവാണെങ്കില്‍ കരുണാലേശമില്ലാത്ത ഒരാള്‍. ശിക്ഷയാണെങ്കില്‍ കഠിനം, അസഹ്യം. ഒരിക്കലും ഗുരു ഒരു നല്ല മുഖം കാണിച്ചിട്ടില്ല. എല്ലാം കൊണ്ടും നിരാശനായ സുകുമാരന്‍ ആലോചിച്ച് കണ്ടെത്തിയ വഴി ഗുരുവിനെ കൊന്ന് ഈ നരകത്തില്‍ നിന്ന് രക്ഷനേടുക എന്നതായിരുന്നു. അയാള്‍ അതിനുള്ള നീക്കങ്ങളാരംഭിച്ചു. അവസരം പാര്‍ത്തിരുന്നു. ഈ സമയത്ത് യാദൃച്ഛികമായി ഗുരു ഭാര്യയോടു തന്നെക്കുറിച്ച് പ്രശംസിച്ചു സംസാരിക്കുന്നതു കേള്‍ക്കാനിടയായി. അതോടെ സുകുമാരന്റെ എല്ലാപകയും അലിഞ്ഞുപോയി. പശ്ചാത്താപ വിവശനായ അയാള്‍ ഗുരുവിന്റെ അടുത്തെത്തി ചോദിച്ചു.
'' ഗുരുവിനെ വധിക്കാന്‍ ശ്രമിക്കുന്ന ശിഷ്യനു നല്‌കാവുന്ന ശിക്ഷ, പ്രായശ്ചിത്തം എന്താണ് ഗുരോ ? ''
ഉമിത്തീയില്‍ ദഹിച്ചാലും തീരാത്ത പാപമാണത് എന്നായിരുന്നു ഗുരുവിന്റെ മറുപടി. ആ പ്രായശ്ചിത്തം സ്വയമേറ്റെടുത്ത സുകുമാരന്‍ ഉമികൂട്ടി അതില്‍ മുഴുകി നിന്ന് നീറി നീറി മരിച്ചു എന്നാണ് കഥ. ഇതിലെ സുകുമാര കവി യുടെ ആത്മത്യാഗത്തിലൂടെയുള്ള പ്രായശ്ചിത്തം അവിടെ നില്‌ക്കട്ടെ. അതിനെക്കാള്‍ പ്രധാനം ഗുരു നിന്ദയുടെ പാപഫലമാണ്. നീറി നീറിയുള്ള മരണം എന്നത് ഉമിത്തീയില്‍ത്തന്നെ വേണമെന്നില്ല. സ്വന്തം മാനസിക പീഡനത്തിലൂടെയാവാം. സ്വന്തം ജീവിത പരാജയങ്ങളിലൂടെയാവാം വേറെയും മാര്‍ഗ്ഗങ്ങളിലൂടെയാവാം.
ഇത്തരം ശിക്ഷകള്‍ വിധിക്കുന്നതിലൂടെ നമ്മുടെ പൂര്‍വ്വ സൂരികള്‍ സങ്കല്‌പിച്ചത് വിശുദ്ധവും ശ്രേഷ്‌ഠവുമായ ഒരു ഗുരുശിഷ്യ ബന്ധമായിരുന്നു. പഴയകാലത്ത് അത് അങ്ങനെതന്നെയായിരുന്നു എന്നു കരുതുന്നതിലപാകമില്ലെന്നു തോന്നുന്നു. പിന്നീടെപ്പഴോ അതില്‍ ഉലച്ചില്‍ വന്നു. കുടിപ്പള്ളിക്കുടങ്ങളിലെ ആശാന്മാര്‍ ഒട്ടുമിക്കപ്പേരും പണ്‌ഡിതന്മാരായിരുന്നില്ല. അത്യാവശ്യം ചില അറിവുകള്‍ സ്വായത്തമാക്കിയിട്ട് അതുതന്നെ ചര്‍ച്ചിത ചര്‍വ്വണം നടത്തുന്ന അല്‌പവിഭവന്മാരായിരുന്നു അവര്‍. എങ്കിലും അവര്‍ ബഹുമാനിക്കപ്പെട്ടു.
ഇന്നാകട്ടെ, പേരിനൊപ്പം നെടുനീളന്‍ ബിരുദങ്ങള്‍ വാരിച്ചുടിയ ഗുരുവരന്മാരെപോലും പോനാല്‍ പോകട്ടും പോടാ എന്നമട്ടിലാണ് കുട്ടികള്‍ സമീപിക്കുന്നത്. ഇത് കാലഘട്ടത്തിന്റെ ദുര്‍വ്യതിയാനമായിരിക്കാം.
ഗുരുവിനെ നീയെന്നൊരു മൊഴിചൊല്ലി ഗുരുവധത്തിന്റെ ഫലമേറ്റുവാങ്ങിയ ദ്വാപരയുഗത്തിലെ അര്‍ജ്ജുനനും ഗുരുവിനൊപ്പം മധുപാനം നടത്തുന്ന കലിയുഗത്തിലെ വിക്രമനും വിരുദ്ധങ്ങളായ സാംസ്‌കാരിക പരിണാമത്തിന്റെ പ്രതിനിധികളാണ്. ഏതാണ് സ്വീകാര്യമെന്ന് വ്യവഛേദിച്ചറിയാന്‍ നമ്മള്‍ വിശേഷ ബുദ്ധി കാണിക്കേണ്ടതുണ്ട്.
ചന്ദനം ചാരിയാല്‍ ചന്ദനം മണക്കും, ചാണകം ചാരിയാലോ.........? അതല്ലാതെ വേറെന്തു മണക്കാന്‍ .....?
ഈ മണങ്ങള്‍, നന്മയുടെയും തിന്മയുടെയും മണങ്ങള്‍, ശുഭത്തിന്റെയും അശുഭത്തിന്റെയും മണങ്ങള്‍, ശ്രേയസിന്റെയും ശ്രേഷ്‌ഠതയുടെയും മണങ്ങള്‍, അവയൊക്കെയും വേറിട്ടറിയാന്‍ നമ്മുടെ കുട്ടികള്‍ക്ക് ഘ്രാണശക്തി നല്‌കണേ എന്നു മാത്രം പ്രാര്‍ത്ഥിക്കട്ടേ.

Thursday, February 10, 2011
മധ്യവര്‍ത്തി സിനിമ മലയാളത്തില്‍
മധ്യവര്‍ത്തി സിനിമ മലയാളത്തില്‍
എല്ലാകാര്യത്തിലും വിരുദ്ധങ്ങളായ രണ്ട് തീവ്ര പക്ഷങ്ങളുടെ മധ്യത്തില്‍ ഒരു മിതപക്ഷമുണ്ടാവും. എല്ലാരും അതിനെ കൈനീട്ടി സ്വീകരിച്ചില്ലെങ്കില്‍പ്പോലും പൊതുവില്‍ സൂസമ്മതമായ ഒരസ്‌തിത്വം അതിനുണ്ടായിരിക്കും. സിനിമയുടെ കാര്യത്തിലും ഇതു ശരിയാണ്. എല്ലാവിധ വിപണന തന്ത്രങ്ങളും കുത്തിച്ചൊലുത്തിയ ജനപ്രിയ സിനിമ ഒരു വശത്ത്. ഒരു വിട്ടുവീഴ്‌ചയ്‌ക്കും വഴങ്ങാത്ത സമാന്തര സിനിമ മറുവശത്ത്. ഇവയ്‌ക്ക് നടുവില്‍ ജനപ്രിയത്തിന്റെ ചേരുവകള്‍ ദീക്ഷിക്കാതെ, കലാസിനിമയുടെ മര്‍ക്കടമുഷ്‌ഠി ചുരുട്ടാതെ എല്ലാര്‍ക്കും രുചിക്കാന്ന,എന്നാല്‍ ഒരു വിഭാഗത്തെയും അടിപ്പെടുത്താതെ വേറിട്ടൊഴുകുന്ന ചലച്ചിത്ര ധാരയാണ് മധ്യവര്‍ത്തി സിനിമ.
ജനപ്രിയ സിനിമ പലപ്പോഴും ജീവിതത്തോടോ സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളോടോ നീതി പുലര്‍ത്തുന്നവയായിരിക്കില്ല. മഹാകാവ്യത്തിന്റെ ലക്ഷണത്തില്‍ പറഞ്ഞുവെച്ചിട്ടുള്ളതുപോലെ, ധീരോദാത്തനും അതിപ്രതാപഗുണവാനും തോല്‍വിഎന്തെന്നറിയാത്തവനും അഭ്യാസിയും വിജയശീലനുമൊക്കെയായിരിക്കും ജനപ്രിയ സിനിമയിലെ നായകന്‍.
സമാന്തര സിനിമയിലാകട്ടെ, നായകനുണ്ടെങ്കിലായി, ഇല്ലെങ്കിലായി. കഥപറഞ്ഞാലായി പറഞ്ഞില്ലെങ്കിലായി. ആദി മധ്യാന്തപ്പൊരുത്തമുണ്ടെങ്കിലായി ഇല്ലെങ്കിലായി. മനസ്സിലായാലായി , ഇല്ലെങ്കിലായി. എന്നാല്‍ ഈ മട്ടിലുള്ള വിഭിന്ന സവിശേഷതകള്‍ക്കപ്പുറമാണ് മധ്യവര്‍ത്തി സിനിമയുടെ സ്ഥാനം. മലയാളത്തില്‍ അത് നീലക്കുയിലില്‍ ആരംഭിക്കുന്നു എന്നു പറയാം.
ചെമ്മീനും പണിതീരാത്ത വീടും ഭാര്‍ഗ്ഗവീനിലയവുമൊക്കെ അതിനുദാഹരണങ്ങളായിരിക്കും. പി. ഭാസ്‌കരനും പി.എന്‍. മേനോനും കെ.എസ്. സേതുമാധവനുമൊക്കെ ഈ മധ്യവര്‍ത്തി സിനിമയുടെ ആദ്യകാല പ്രയോക്താക്കളായിരുന്നു എന്നു പറയാം. രാമുകാര്യാട്ടും ഒരു പരിധിവരെ ഈ മധ്യമാര്‍ഗ്ഗത്തിലൂടെയാണ് സഞ്ചരിച്ചത്.
ജീവിതത്തിന്റെ ഹ്രസ്വമെങ്കിലും ദീപ്‌തമായ ഓരേഡ് ഈ മധ്യവര്‍ത്തി സിനിമയിലെ അടിസ്ഥാന യാഥാര്‍ത്ഥ്യമായിരിക്കും. ആ ജീവിത നിമിഷങ്ങളെ സവിശേഷമായി ആവിഷ്‌കരിക്കുന്നതാണ് ഇവയുടെ തനിമ. ഇത്തരം ഒരു സിനിമ..

ART
Wednesday, February 2, 2011
പ്രണയ വികല്‍പം MESSAGE OF LOVE
പ്രണയ വികല്‍പം
പ്രണയം പൂവുപോലുള്ളൊരോമന കൗതുകമാണ്. അതിനെ മുള്ളുകൊണ്ടു നോവിക്കരുത്. സ്‌ഫടിക പാത്രങ്ങള്‍ സൂക്ഷിക്കുന്ന കവറിലെഴുതുന്ന ആ മുന്നറിയിപ്പ് ഇതിനും ബാധകമാണ്.Handle with Care ഇല്ലെങ്കില്‍ പൊട്ടിപ്പോകും, ഉടഞ്ഞു നുറുങ്ങിപ്പോകും. താമര ഇലയില്‍ പ്രണയലേഖനമെഴുതിയ ശകുന്തളയുടെ കഥയും സ്വര്‍ല്ലോകം വിട്ടുവന്ന് പുതുരവസ്സിന്റെ വധുവായിത്തീര്‍ന്ന ഉര്‍വ്വശിയുടെ കഥയും
"തന്‍ പ്രിയന്‍പോമടവിതാന്‍ തന്നയോധ്യ രാജധാനി,
തന്‍ പ്രിയന്‍തന്‍ പുല്‍ക്കുടില്‍ താന്‍ തന്‍ മണിസൗധം "
എന്നു ചിന്തിച്ച് മുന്‍പിന്‍ചിന്തയില്ലാതെ വനവാസത്തിനിറങ്ങിപ്പുറപ്പെട്ട സീതയുടെ കഥയുമെല്ലാം പ്രണയാര്‍ദ്രമായ പുരാപുണ്യങ്ങളാണ്.
പക്ഷേ, കാലം പ്രപഞ്ചത്തിനേല്‌പിക്കുന്ന പരിവര്‍ത്തനങ്ങള്‍, ക്ഷതങ്ങല്‍ പ്രണയത്തിലും വന്നു ഭവിക്കുന്നു. ആട്ടിടയനെ പ്രണയിച്ച ചന്ദ്രികയുടെ കാലമല്ലിത്. മരണത്തെ പിന്‍തുടര്‍ന്ന് കമിതാവിനെ തിരികെ നേടിയ സാവിത്രിയുടെ കാലവുമല്ല. ഇന്ന് പ്രണയം ഒരു സേഫ് ലോക്കാണ്. സുരക്ഷിത ജീവിതം കരുപ്പിടിപ്പിക്കാനുള്ള ഒരു നെടുങ്കന്‍ പരവതാനി. പലരും വര്‍ണ്ണാഞ്ചിതമായി അതു നീട്ടി വിരിക്കുമ്പോള്‍ കണ്ണുമഞ്ഞളിച്ചു പോകുന്ന പെണ്‍കുട്ടികള്‍ അതിനുള്ളിലെ മുള്ളും ചില്ലും തിരിച്ചറിയാതെ അവിടെ കയറിപ്പറ്റുന്നു. ചിലര്‍ മുറിവേറ്റിട്ടായാലും ലക്ഷ്യത്തിലെത്തുന്നു. മറ്റു ചിലര്‍ മുറിവേതുമില്ലാതെ സഫലയാത്രയിലൂടെ ലക്ഷ്യം കൈവരിക്കുന്നു. ഇനിച്ചിലര്‍ മുറിവേറ്റ് സ്വയം നശിച്ച് പകുതിയില്‍ വീണുപോകുന്നു.
എങ്കിലും ഒന്നു സത്യമാണ്. പ്രഥമദര്‍ശനത്തിലെ അനുരാഗം, അത് പരിമിതമാണിന്ന്. നായികാനായകന്മാര്‍ രഹസ്യമായെങ്കിലും അപരന്റെ (അപരയുടെ) പശ്ചാത്തല ഭാഗധേയങ്ങള്‍ തിരക്കി അറിയാന്‍ ശ്രദ്ധകാണിക്കുന്നു. അതായത് പണ്ടുകാലത്ത് കണ്ണില്ലാതിരുന്ന പ്രണയത്തിന് കണ്ണുണ്ടാകുന്നു എന്നു സാരം. ആ കണ്ണ് ചുഴിഞ്ഞുനോക്കുന്നത് ഭാവിജീവിതത്തിന്റെ സൗഭിക്ഷതയിലേയ്‌ക്കാണ്, സുരക്ഷയിലേയ്‌ക്കാണ്. നല്ല കാര്യം. പക്ഷേ മറ്റൊരു തകരാറുണ്ടിവിടെ. കമിതാക്കളും പഴയപോലെ നിഷ്‌കളങ്കരല്ല. അവര്‍ മൂടുപടമിട്ട് മുഖം മിനുക്കുന്നു. മുറിപ്പെന്‍സില്‍ വച്ച് മുഗ്‌ദ്ധഗാനമെഴുതുന്നു.
മൂടിവെച്ച സത്യങ്ങളറിയാതെ, മുനിഞ്ഞു കത്തുന്ന വിളക്കിലേയ്‌ക്കു പാറുന്ന പച്ചത്തുള്ളനെപ്പോലെ അവര്‍ ചെന്നു ചേക്കേറുമ്പോള്‍ ആദ്യം കരിയുന്നത് ചിറകുകളാണ്. പിന്നെ പറന്നു രക്ഷപ്പെടല്‍ അസാധ്യമാകുന്നു. പിന്‍മടക്കമില്ലാതെ കീഴടങ്ങുമ്പോള്‍ അവളുടെ വിധി നിര്‍ണ്ണയിക്കപ്പെട്ടു കഴിയുന്നു. സീമന്തരേഖയിലെ കുങ്കുമം അഴിഞ്ഞുപോകുന്നു. അമ്മേ, എന്റച്ഛനാരെന്നു തിരക്കുന്ന ഒരു പൊന്നുണ്ണി ഒക്കത്തുണ്ടാകുന്നു. വിധി എന്ന് വേണ്ടപ്പെട്ടവര്‍ നിശ്വസിക്കുന്നു.
എങ്കിലും പ്രണയം മധുരമാണ്. ഒരായിരമാളുകളിലൊരാള്‍ എന്നല്ലാതെ ഒരുവനും ഒരുവളും പരസ്‌പരം സമാശ്വസിക്കുന്ന മുഹൂര്‍ത്തം മധുരതരമാണ്. അതുകൊണ്ടാണ് എത്രയൊക്കെ ദുരന്തങ്ങളുണ്ടായിട്ടും പ്രണയം വീണ്ടും തളിരിട്ടു പുഷ്‌പിക്കുന്നത്.
" പ്രേമമേ, നിന്‍പേരുകേട്ടാല്‍ പേടിയാം- വഴിപിഴച്ച
കാമകിങ്കരര്‍ ചെയ്യുന്ന കടും കൈകളാല്‍ "
എന്നു പറഞ്ഞ് ഭയം കൊള്ളുമ്പോഴും പ്രണയത്തിന്റെ മഹാനദിക്ക് പുതിയ കൈവഴികള്‍ വന്നുകൊണ്ടിരിക്കുന്നു. അത് പ്രകൃതി നിയമം. ജനിമൃതി സമന്വിതമായ പ്രാപഞ്ചിക ജീവിതത്തിന്റെ നില നില്‌പിനുള്ള അടിസ്ഥാന മന്ത്രം. അപ്പോഴും ഒന്നറിയുക; കോമളഭാവവും വശ്യവചസ്സുമല്ല പ്രണയം. അത് അഗാധമായ ഒരു മനോഭാവമാണ്. കുളിര്‍മയാണ്, സുഖമാണ്.
പ്രണയത്തിന്റെ സാഫല്യം എന്താണ് ? എവിടെയാണ് ? ദാമ്പത്യമാണോ? ഉറപ്പില്ല അത് ആപേക്ഷികമാണ്.
"അത്യനര്‍ഘമാമീ മൂഹൂര്‍ത്തത്തില-
ത്യൂത്തമേ നീ മരിക്കണം "
എന്നു പറഞ്ഞ് പ്രണയ തീക്ഷ്‌ണമായ മൂഹൂര്‍ത്തത്തില്‍ കാമുകിയെ വധിക്കുന്ന കാമുകനും പ്രണയി അല്ലെന്നു പറഞ്ഞുകൂട. അത് പ്രണയത്തിന്റെ ഒരു വിരുദ്ധമുഖം. എന്നാല്‍ പ്രണയത്തെ, പ്രണയിനിയെ വിറ്റുകാശാക്കുന്നവന്‍ കാമുകനല്ല, കാപാലികനാണ്, അതിലും അധമനാണ്. അത്തരം കാപാലികര്‍ കാമദേവന്റെ വേഷം ധരിച്ച് എവിടെയുമുണ്ട്. അവരെ കരുതിയിരിക്കുക. അതാണ് സ്‌ത്രീശാക്തീകരണത്തിന്റെ ഈ കാലഘട്ടത്തിലെ ഏറ്റവും വിശിഷ്‌ടമായ പ്രണയോപദേശം.

Thursday, January 6, 2011
ഇന്ത്യ എന്ന വികാരം INDIA - AN INSPIRATION
ഇന്ത്യ എന്ന വികാരം
പ്രശാന്ത് മിത്രന്‍
ഇന്ത്യ എന്റെ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ് ............... സാക്ഷരനായ എല്ലാ ഇന്ത്യാക്കാരനും അഞ്ചാം വയസ്സില്‍ സ്‌കുളിലെത്തുന്നതുമുതല്‍ ചൊല്ലിയുറപ്പിക്കുന്ന ഒരു വിശിഷ്‌ട മന്ത്രമാണിത്. ഇന്ത്യ എന്ന വികാരത്തെയും നാനാത്വത്തെയും അടിവരയിട്ടുറപ്പിക്കുന്ന പ്രഖ്യാപനം. അനേകം നാട്ടുരാജ്യങ്ങള്‍ സംയോജിപ്പിച്ച് ഒരൊറ്റ ഇന്ത്യ കെട്ടിപ്പടുത്ത പൂര്‍വ്വസൂരിള്‍ ലക്ഷ്യം വച്ച ഒരൊറ്റ ജനതയുടെ സാഹോദര്യം മന്ത്രം. സംഭവിക്കാനിടയില്ലാത്ത ഒരു വെറും അതിശയോക്തയല്ല ഇത്. സ്വപ്‌നമായിരുന്നു ; സഫലമാക്കാന്‍ കഴിയുന്ന സ്വപ്‌നം.
കാലാവസ്ഥയിലും ഭുപ്രകൃതിയിലും വേഷത്തിലും ഭാഷയിലും വിശ്വാസത്തിലും ഭക്ഷണതത്തിലുമൊക്കെ വൈജാത്യം പുലര്‍ത്തുന്ന കോടാനുകോടി ജനങ്ങള്‍. അവരെ കൂട്ടിയിണക്കുന്ന ഒരു വികാരം ; ഇന്ത്യ എന്ന വികാരം ഇന്ത്യ എന്റെ രാജ്യമാണ് എന്നു പറയുമ്പോള്‍ അതേറ്റു പറയാന്‍ ആളുണ്ടാക്കുന്നത് ഈ ഉപഭൂഖണ്‌ഡത്തില്‍ മാത്രമല്ല. ഭൂമിയുടെ മറുകരയില്‍ വരെയുള്ള ജനപഥങ്ങളില്‍ നിന്ന് ആളുകള്‍ നെഞ്ചില്‍ കൈവച്ച് വിളിച്ചു പറയുന്നു.
"ഇന്ത്യ എന്റെ രാജ്യമാണ് എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്. ...................."
അഭിമാനോജ്വലമായ ഈ സാഹോദര്യത്തിനുനേര്‍ക്ക് കാലാകാലങ്ങളില്‍ ഭീഷണികളുണ്ടായി-
ട്ടുണ്ട്. ഇപ്പറഞ്ഞ ഏകോദര സാഹോദര്യത്തിനുനേര്‍ക്ക് ആദ്യമായി ഭിന്നിപ്പിച്ചു ഭരിക്കല്‍ എന്ന നയം കടത്തിവിട്ടത് ബ്രിട്ടീഷുകാരാണ്. മതത്തിന്റെ പേരില്‍ ഭിന്നത സൃഷ്‌ടിച്ച അവര്‍ ആദ്യമായി ഇന്ത്യന്‍ ജനതയെ രണ്ടു തുലാസിലാക്കി. ഒടുവില്‍ 1947-ല്‍ അഖണ്‌ഡ ഭാരതത്തെ അവര്‍ പിച്ചിച്ചീന്തി. അങ്ങനെ, ഇന്ത്യയുടെ വികസ്വരവും സംയോജിതവുമായ ശക്തിക്കു നേരേ പ്രയോഗിക്കാനാകുന്ന ഏറ്റവും മാരകമായ ആയുധമാണിതെന്ന് ബ്രിട്ടീഷുകാര്‍

Subscribe to:
Posts (Atom)