Pages

Wednesday, March 4, 2015

പത്മരാജന്‍ P. Padmarajan, Director

http://padmarajan.com/images/pdm_trust_img.jpg

Prasanth Mithran

    ജീവിതത്തിന്റെ അതിശായന മണ്ഡലങ്ങളിലാണ് മിക്കവാറും ചലച്ചിത്രങ്ങള്‍ നിലകൊള്ളുന്നത്. പച്ച ജീവിതമാണെന്നു തോന്നിപ്പിക്കുകയും യഥാര്‍ത്ഥത്തില്‍ അതല്ലാതിരിക്കുകയും ചെയ്യുന്ന ഒരവസ്ഥ അതിനുണ്ട്. ഇങ്ങനെ ജീവിതത്തെ ഒരു സൂപ്പര്‍ലേറ്റീവ് ഡിഗ്രിയില്‍ അവതരിപ്പിക്കുമ്പോള്‍ അതിന്റെ കോണും മുഴകളും ഒത്തു വന്നില്ലെങ്കില്‍ ഒരു ചെടിപ്പുണ്ടാവുക സ്വാഭാവികമാണ്. കലയുടെ അനന്തമണ്ഡലങ്ങളറിയാതെ, കഥാപാത്രങ്ങളുടെ വികസ്വര വ്യക്തിത്വത്തെക്കുറിച്ചു ബോധമില്ലാതെ ചതുരവടിവിലെ ഒരു ഫോര്‍മൂലയില്‍ തിരക്കഥ പടച്ചുവിടുന്ന എഴുത്തു തൊഴിലാളികളുടെ തിരക്കഥകള്‍ പാളിപ്പോകുന്നതും അതുകൊണ്ടാണ്. മറിച്ച് സാഹിത്വത്തെയും ഭാഷയെയും കലായെയും സിനിമയെയും അതിന്റെ വ്യാപ്തിയും സിദ്ധിയുമനുസരിച്ച് സ്വായത്തമാക്കുന്ന ഒരു തിരക്കഥാകൃത്തിന്റെ രചന ജീവിതത്തിന്റെ ഏതു യഥാതഥ മണ്ഡലങ്ങളെയും കവിഞ്ഞു നിന്നാലും വശ്യമായിരിക്കും. ചാമല്ക്കാര പരമായിരിക്കും ഈ മട്ടില്‍ തിരക്കഥയുടെ എല്ലാ സാധ്യതകളും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കുറച്ചെഴുത്തുകാര്‍ നമുക്കുണ്ട്, ഉണ്ടായിട്ടുണ്ട്. അക്കൂട്ടത്തില്‍ പ്രധാനപ്പെട്ട ഒരു പേരാണ് പി. പത്മരാജന്‍.

    1945- മെയ് 23-ന് ആലപ്പുഴ ജില്ലയിലെ മുതുകുളത്തു  ജനിച്ച പത്മരാജന്‍ തിരുവനന്തപുരം എം.ജി. കോളേജില്‍ നിന്ന് ബിരുദം നേടിയശേഷം തൃശ്ശൂര്‍ ആകശവാണിയില്‍ ഉദ്യോഗസ്ഥനായി. സാഹിത്യമായിരുന്നു പത്മരാജന്റെ ആദ്യത്തെ കളരി. കഥകളും നോവലുകളും എഴുതിയ അദ്ദേഹം 1960- കള്‍ മുതല്‍ മലയാളത്തിലെ സാഹിത്യ പ്രണയികള്‍ക്ക് പരിചിതനാണ്. ജലജ്വാല, രതി നിര്‍വ്വേദം, നന്മകളുടെ സുര്യന്‍, നക്ഷത്രങ്ങളേ കാവല്‍, ഋതുഭേദങ്ങളുടെ പാരിതോഷികം, ഇതാ ഇവിടെ വരെ, വാടകയ്ക്ക് ഒരു ഹൃദയം, ശവവാഹനങ്ങളും തേടി, പെരുവഴിയമ്പലം, ഉദകപ്പോള, കള്ളന്‍ പവിത്രന്‍, മഞ്ഞുകാലം നോറ്റ കുതിര, പ്രതിമയും രാജരുമാരിയും, എന്നിവയാണ് പത്മരാജന്റെ നോവലുകള്‍. പ്രഹേളിക, മറ്റുള്ളവരുടെ വേനല്‍, അപരന്‍, പുതക്കണ്ണട, അവളുടെ കഥ തുടങ്ങിയ കഥാസമാഹാരങ്ങളും പ്രസിദ്ധീകൃതമായിട്ടുണ്ട്. ഈ നോവലുകളിലേറെയും കഥകളില്‍ ചിലതും പില്ക്കാലത്ത് തിരക്കഥകളായി അദ്ദേഹം പുനര്‍ വിരചിച്ചിട്ടുണ്ട്. അവയൊക്കെയും മലയാളികളുടെ പ്രിയപ്പെട്ട ചലച്ചിത്രാനുഭവമായി മാറിയിട്ടുമുണ്ട്.https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiX5UwWcHmsccCib0UyliumTH2MOCtkLBEb9-kv0WsJWWUvVUSGhUMx-djN5-oQJTx5A6nwm9sc5xs-3ZdgswoBF8UHGabUK_2R6f_rR7BZrth_6fyqGuRzLEfdMNLoemTKvI4Y5Y7cWmE/s1600/padmarajan.jpg
    1975 ലാണ് പത്മരാജന്റെ ആദ്യത്തെ തിരക്കഥ സിനിമയാകുന്നത്. ഭരതന്‍ സംവിധാനം ചെയ്ത പ്രയാണം അതൊരു വിജയമായിരുന്നു. പ്രതിഭാധനനായ ഒരു തിരക്കഥാകൃത്തിന്റെ നാന്ദിയുമായിരുന്നു. തുടര്‍ന്ന് ഭരതന്‍, ഐ.വി. ശശി, മോഹന്‍, കെ.എസ്. സേതു മാധവന്‍, തുടങ്ങിയ സംവിധായകര്‍ക്കുവേണ്ടിയും പത്മരാജന്‍ തിരക്കഥകളെഴുതി. മറ്റു സെവിധാനകര്‍ക്കുവേണ്ടി പത്മരാജന്‍ എഴുതിയ തിരക്കഥകള്‍ ആകെ പതിനെട്ട്. ഇതര സംവിധായകര്‍ക്കുവേണ്ടി തിരക്കഥകളെഴുതുന്നതോടൊപ്പം തന്നെ പത്മരാജന്‍ സ്വന്തം നിലയില്‍ സിനിമാ സംവിധാനവും ആരംഭിച്ചു1979-ല്‍ പുറത്തുവമ്മ പെരുവഴിയമ്പലമാണ് പത്മരാജന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചലച്ചിത്രം. അദ്ദേഹത്തിന്റെ തന്നെ ഒരു നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമായിരുന്നു ഇത്. പിന്നീട് അദ്ദേഹം തുടര്‍ച്ചയായി ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഒരു വര്‍ഷം മൂന്നു സിനിമകള്‍ വരെ ഒരുക്കിയ അവസരങ്ങളുമുണ്ട്.
    1981-ല്‍ പുറത്തുവന്ന ഒരിടത്തൊരു ഫയല്‍വാനം, കള്ളനുംപവിത്രനും അവയുടെ ഉള്ളടക്കത്തിന്‍രെ സ്വഭാവം കൊണ്ടുതന്നെ മലയാളത്തില്‍ വ്യത്യസ്തമായ ഒരു ചലച്ചിത്രാനുഭവത്തിനു തുടക്കമിടുകയായിരുന്നു. വിരുതനായ കള്ളനും വിരുതി അല്ലാത്ത ഫയല്‍വാനും  രണ്ടു വൈരുദ്ധ്യങ്ങളുടെ ആവിഷ്‌കാരമായി. ഫയല്‍വാന്റെയും കള്ളന്റെയും വിഭിന്നമായ ജീവിത പശ്ചാത്തലം, വസ്തുതകളോട് കുറെയൊക്കെ നീതി പുലര്‍ത്തികൊണ്ട് ആവിഷ്‌കരിച്ചപ്പോള്‍ മലയാളത്തില്‍ അത് ഒരു ഭാവുകത്വ പരിണാമത്തിന്റെ സാഹചര്യമാണൊ-
രുക്കിയത്. സമാന്തര സിനിമയുടെയും വാണിജ്യ സിനിമയുടെയും മധ്യത്ത് വേരു പിടിച്ച ഈ മധ്യവര്‍ത്തി സിനിമ വലിയൊരു സഹൃദയ ലോകത്തെ ആകര്‍ഷിച്ചടുപ്പിച്ചു. ചലച്ചിത്ര ലോകത്തിനുതന്നെ ആശാസ്യമായ ഒരു ഭാവുകത്വ പരിണാമമായി ഇതിനെ നിരൂപകലോകവും സഹൃദയ ലോകവും ഒരു പോലെ വിലയിരുത്തി.
    കള്ളന്‍ പവിത്രനു പിന്നാലെ1982-ല്‍ നവംബറിന്റെ നഷ്ടം പുറത്തുവന്നു. 1983-ലെ പത്മരാജന്‍ ചിത്രം കൂടെവിടെയായിരുന്നു. പറന്നു പറന്നു പറന്ന്- 84-ല്‍ പുറത്തു വന്നു. 1985-ലായിരുന്നു തിങ്കളാഴ്ച നല്ല ദിവസത്തിന്റെ റിലീസ്. വൃദ്ധസദനങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നതിനു മുമ്പുള്ള ഒരു വാര്‍ദ്ധക്യ പുരാണമായിരുന്നു ആ ചലച്ചിത്രം. വൃദ്ധമാതാപിതാക്കളെ ബാധ്യതയായെണ്ണുന്ന തലമുറകളെയെല്ലാം ചിന്തിപ്പിക്കാന്‍ പോന്ന ഒരു രചന തികച്ചും സാമൂഹ്യപ്രസക്തിയുള്ള ഒരു വിഷയത്തെ സാമൂഹ്യപ്രതിബന്ധതയോടെ അവതരിപ്പിച്ച സിനിമയാണ് ‘അരപ്പട്ടുകെട്ടിയ ഗ്രാമത്തി  ’.  തൂവാനത്തുമ്പികള്‍ ദുരൂഹമായ ഒരു വ്യക്തിസത്തയുടെ സുവ്യക്തമായ ആവിഷ്‌കാരമാകുമ്പോള്‍ മൂന്നാംപക്കം വാത്സല്യ സമന്വിതവും പ്രണയിതുരവുമായ ചതുഷേകാണ ബിംബങ്ങളിലൊന്നിന്റെ ആകസ്മിക തിരോധനവും അതില്‍ വ്യഥിതനാകുന്ന രണ്ടാമതൊന്നിന്റെ സ്വയം സമര്‍പ്പണവുമാണ്. സീസണാകട്ടെ, ഒരു ടൂറിസ്റ്റ് കേന്ദ്രത്തിന്റെ ക്രിമിനല്‍ പശ്ചാത്തലhttp://img.youtube.com/vi/-H0PEGYyrvk/0.jpgത്തില്‍ ആവിഷ്‌കൃതമാകുന്ന പകയുടെയും വഞ്ചനയുടെയും കഥയാണ്.
    പത്മരാജന്റെ അവസാന ചലച്ചിത്രമായ ഞാന്‍ ഗന്ധര്‍വ്വ നിലെത്തുമ്പോള്‍ ആ ചലച്ചിത്ര ശൈലി വിഭിന്നമായ മറ്റൊരു മണ്ഡലത്തിലേയ്ക്കു കടക്കുന്നതായി നമുക്കനുഭവപ്പെടും. ഫാന്റസിയും റിയാലിറ്റിയും വേര്‍തിരിച്ചെടുക്കാനാകാത്ത വിധം ചേര്‍ന്ന് ഒന്നാകുന്നു. ആ ചലച്ചിത്രത്തില്‍ പതിനാറു വര്‍ഷത്തെ ചലച്ചിത്ര ജീവിതത്തിനിടയ്ക്ക് 18 സിനിമകള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്തതോടൊപ്പം വേറെ 18 സിനിമകള്‍ക്ക് തിരക്കഥ രചിക്കുകയും ചെയ്തു പത്മരാജന്‍.  ഇതിലെ ഇപ്പറഞ്ഞ എണ്ണം ഒരത്ഭുതമായിരിക്കില്ല. എണ്ണം കൊണ്ട് അതിലേറെ സിനിമകള്‍ക്കെഴുതിയ എഴുത്തുകാര്‍ ഇവിടെ ഉണ്ടായിട്ടുണ്ടാവും. എന്നാല്‍ എണ്ണത്തിന്റെയും ഗുണത്തിന്റെയും സവിശേഷതകള്‍ ഒരുപോലെ മുന്‍നിര്‍ത്തി പരിശോധിക്കുമ്പോള്‍ അതില്‍ പത്മരാജനെ അതിശയിക്കുന്ന വേറെ തിരക്കഥാകൃത്തുകളെ കണ്ടെത്തുക പ്രയാസമാണ്.
    മുന്‍ക്കൂര്‍ തയ്യാറാക്കുന്ന ഫോര്‍മൂലകള്‍ക്കനുസരിച്ച് പടച്ചുണ്ടാക്കുന്നതല്ല പത്മരാജന്റെ തിരക്കഥകള്‍. ഒരു പ്രതിഭാശാലിക്ക് ഫോര്‍മൂലകളുടെ പിന്‍ബലം ആവശ്യമില്ല. പത്മരാജന്‍ പ്രതിഭാശാലിയായിരുന്നു. നവനവോല്ലേവ കല്പനകള്‍ വിളങ്ങിയ ആ തൂലികയിലൂടെ പിറവി കൊണ്ടത് നവീനമായ ആവിഷ്‌കാരങ്ങള്‍ തന്നെയായിരുന്നു. ഓരോ ചലച്ചിത്രത്തിനും മറ്റൊന്നിന്റെ കൈത്താങ്ങില്ലാതെ നിവര്‍ന്നു നില്ക്കാനുള്ള തനിമയുണ്ട്., ആസ്തിത്വമുണ്ട്. ഓരോന്നും ഓരോ വിഷയങ്ങള്‍, ആശയങ്ങള്‍, ചര്‍ച്ച ചെയ്യുന്നു. പാത്ര നിര്‍മ്മിതിയിലും കഥയുടെ അല്ലെങ്കില്‍ ചലച്ചിത്രത്തിന്റെ സര്‍വ്വതോമുഖമായ സമഗ്രതയിലും പത്മരാജന്‍ ചിത്രങ്ങള്‍ വേറിട്ടു നില്ക്കുന്നു. സമ്പൂര്‍ണ്ണമായ ഒരു ജീവിതാനുഭവത്തിന്റെയും സൂചിന്തിതമായ ഒരു ആവിഷ്‌കാരചാതുരിയുടെയും ഗുണഫലങ്ങളാണ് ഈ രചനകള്‍ മിക്കതും. സമാന്തര സിനിമകള്‍ മാത്രം അവാര്‍ഡുകള്‍ പങ്കുവെച്ചിരുന്ന ഒരു കാലത്താണ് പത്മരാജന്റെ ചലച്ചിത്രങ്ങള്‍ രചിക്കപ്പെട്ടത്. എന്നിട്ടുപോലും നാലിലേറെ തവണ അദ്ദേഹത്തിന് സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചിരുന്നു.
    ചുറ്റുപാടുമുള്ള ജീവിതങ്ങളില്‍ കണ്ണും കാതുമര്‍പ്പിച്ചുകൊണ്ടാണ്  പത്മരാജന്‍ ചലച്ചിത്ര രചന നടത്തിയത്. അതുകൊണ്ടുതന്നെ അതില്‍ ജീവിതത്തിന്റെ  ഒരുപ്പുരസം കലര്‍ന്നിരിക്കുന്നു. ഈ പ്രിയത്തിന്റെ മധുര കൂടുകള്‍ ആവര്‍ത്തിച്ചു കഴിച്ചാല്‍ മന്ദതയാണ് ഫലം. ആ സന്ദര്‍ഭത്തിലും മടുപ്പിക്കാതെ രസിപ്പിക്കുന്നതാണ് ജീവിതത്തിന്റെ ഈ ഉപ്പുരസം സ്‌നേഹത്തിന്റെയും സ്‌നേഹജന്യമായ സംഘര്‍ഷത്തിന്റെയും സ്‌നേഹനീരാസത്തിന്റെയും വേദനയുടെയും നാളങ്ങള്‍ കുത്തിനീറുന്നതാണ് പത്മരാജന്റെ പല സിനിമയും.  ഉള്ളൂനീറ്റുന്ന വേദനയിലും ഉറച്ച കാല്‍വയ്പുകളോടെ  നീങ്ങുന്ന സ്ത്രീ- പുരുഷന്മാരെ നമുക്കിവിടെ കണ്ടെത്താന്‍ വിഷമമില്ല.  ഒരു സിനിമയും മറ്റൊരു സിനിമയുടെ പകര്‍പ്പമില്ല എന്നതുപോലെ തന്നെയാണ് ഒരു കഥാപാത്രം മറ്റൊരു കഥാപാത്രത്തിന്റെ ഛായയല്ല എന്നതും വൈവിധ്യപുര്‍ണ്ണമായ കേരളത്തിലെ ഗ്രാമീണ ജീവിതത്തിന്റെ ഒരു പരിഛേദം വ്യക്തമായ സാമൂഹ്യവീക്ഷണത്തോടെ അവിടെ തെളിയുന്നു.
    കേരളത്തിന് മലയാളത്തിന്, ഇങ്ങനെ ഒരു ചലച്ചിത്ര സൗഭാഗ്യം പകര്‍ത്തിവെച്ച ആ ഗന്ധര്‍വ്വന് പക്ഷേ അഞ്ചുദശാബ്ദം തികച്ചിവിടെ ജീവിക്കാന്‍ സാധിച്ചില്ല. 1991ല്‍ തന്റെ 46-ാം വയസ്സില്‍ തികച്ചും അപ്രതീക്ഷിതമായ ഒരു മുഹൂര്‍ത്തത്തില്‍ പത്മരാജന്‍ ഹൃദയാഘാതം വന്ന് മരണമടഞ്ഞു. മലയാളത്തിലെ മധ്യവര്‍ത്തി സിനിമയുടെ ഒരു ജ്വാലതാരം പൊലിഞ്ഞു. എങ്കിലും അദ്ദേഹം സൃഷ്ടിച്ച കാഴ്ചകള്‍ മധ്യവര്‍ത്തി സിനിമയുടെ പെരുവഴിയമ്പലങ്ങളിലെ വിളക്കുമാടങ്ങളില്‍ പ്രകാശിച്ചു നില്ക്കുന്നു. അത് നമ്മുടെ സൗഭാഗ്യം. അതിന് നന്ദി പറയാം. ഒപ്പം വീണ്ടും സമ്പൂര്‍ണ്ണകലാകാരന്റെ സ്മൃതികളെ വീണ്ടും തേച്ചുരച്ചു തിളക്കാം.

Story from PAITHRUKAM
                   

No comments:

Post a Comment