Pages

Monday, April 26, 2010

മഴ ODE TO RAIN......

മഴ
















ടലലകളില്‍നി ന്നീറന്‍ കോരി
കര്‍ക്കിടകക്കരി മേഘം ചുറ്റി
കുന്നില്‍ നിന്നും കുളിരും പേറി
മുന്നിലണഞ്ഞവളാ, രവളുടെ കരി
വര്‍ണം, നീള്‍മിഴിതന്നില്‍
നിറഞ്ഞുകവിഞ്ഞ കിനാവുകള്‍
എന്നില്‍ മയങ്ങിയുണര്‍ന്നെഴുനേറ്റൂ.
കാരിരുളലയില്‍ നിന്നുമുയര്‍ന്നോ രാദിയുഷസ്സുകണക്കേ
കന്യേ, നീയെന്‍ നാഭീ പദ്മദലത്തില്‍ നിറഞ്ഞരുളാവൂ
പദ്മത്താലെയൊരഞ്ചിത ബാണം കൊണ്ടുണരാവൂ
ഉണര്‍വിന്നൂര്‍ധ്വനിമേഷങ്ങളിലെ ന്നുള്ളറകളിലെഴു മഗ്നിനിലാവി-
ന്നണയാ ജ്വാലയില്‍ നിറകതിരാവുക
ആദിപിതാവിന്‍ രധ്യയിലന്ത്യമൊ രല്‍പകണത്തിനു പൂര്‍ണ്ണതയാവുക
നീയെന്‍ ജീവനു നിറകതിരാവുക.

1 comment: