ഗ്രീഷ്മമേ.....
ഗ്രീഷ്മമേ,കരിഞ്ഞപുല്‍നാമ്പില്‍നിന്നു
നിന്നുള്‍ത്താപമറിയുന്നു  ഞാന്‍
പൂവിട്ടു നില്‍ക്കുന്ന വാകകളില്‍ നിന്നു നിന്‍  
പ്രണയാവര്‍ണങ്ങളറിയുന്നു ഞാന്‍
കത്തിക്കുകാത്മീയ ചോദനക,  ളലിവുകള്‍
കരിയിക്കുകെന്റെ ഹരിതഭമാം കനവുകള്‍.
കാത്തിരിക്കുന്നതാര്‍ക്കെന്നോ,  കുളുര്‍മതന്‍
കണ്മഷിയണിഞ്ഞു കരിഞ്ഞ  മേഘത്തിനെ.
ഓര്‍ത്തിരിക്കുന്നതെന്തെന്നോ,അരിച്ചരി
ച്ചോടിയെത്തുന്നോരലിവിനെ,  കുളിരിനെ.
ഗ്രീഷ്മമേ, വിടനിന ക്കിനിവരുമൊരേപ്രിലിന്‍
തീക്ഷ്ണ നിശ്വാസമായ്  തിരികെ വരാം.
മഞ്ഞക്കണിക്കൊന്ന പൂവിട്ട മേട്ടിലെ 
പൊന്നായ് പൊടിപ്പായി  മൂളിടാം, പാടിടാം.

No comments:
Post a Comment