Pages

Tuesday, March 31, 2009

NEELIMA നീലിമ

നീലിമ



നീലിമ കരിയാലുഴുതു മെതിച്ചൊരൂ
നീലപ്പാടം പോലെ
വാരികളുഴവിന്‍ചാലുകള്‍, മിഴികള്
‍നീരൂ വലിഞ്ഞ തടാകം.


നീലിമ ശിശിര കൊത്തിവലിച്ചൊര്
‍കാനനവൃക്ഷം പോലെ
പിഞ്ഞിയ തുണികള്‍, കരിഞ്ഞ ദലംപോല്
‍മണ്ണിലടിഞ്ഞൊരൂ ജന്മം.


നീലിമ ചിമ്മിയണഞ്ഞ വിളക്കിന്
‍നീറിയടങ്ങിയ നാളം
വാടിയ മുല്ലപ്പൂവിത ളാരൂം
തേടിവരാത്ത വസന്തം.


നീലിമ ശുഷ്ക ശരീരങ്ങളില്‍നി
ന്നൂറിവരൂന്ന വിഷാദം
തൂകിയ വാഗ്ദാനത്തിന്‍ ചിതകളില്
‍മൂടിയ ഞാനൂം നീയും.

-പ്രശാന്ത്‌ മിത്രന്‍

No comments:

Post a Comment