Pages

Monday, December 22, 2008

ദ്രാവിഡന്റെ ലിഖിതങ്ങള്‍ 1


മൂലക്കല്ല്‌


കരവാരം ഒരു സൗരയൂഥമാണ്‌. അവിടത്തെ ഓരോ വീടും ചെറുതും വലുതുമായ ഗ്രഹങ്ങളും. ഗോളാന്തരങ്ങള്‍ക്കിടയിലെ ശൂന്യതയില്‍ തെങ്ങും മരച്ചീനിയും കാവും കുളവും കാടും ആറും നിറഞ്ഞുനിന്നു. നാലു കുന്നുകള്‍ അതിന്‌ അതിരിട്ടു. പണ്ടെന്നോ ഒരിക്കല്‍, ചരിത്രം ആരംഭിച്ചിട്ടില്ലാത്ത ഒരു രാത്രിയില്‍ അവിടെ മാന്ത്രികനായ പൂര്‍വ്വികന്‍ ജലോപരി നടന്നുവന്നു. അവന്‍ കരവാരത്തെ യക്ഷികളെ കരിംപാറകളാക്കി. വഴിതടഞ്ഞ പടയാളിയെ ശില്‌പമാക്കി. അനന്തരം കരവാരത്ത്‌ ചരിത്രം ആരംഭിച്ചു. ആ ചരിത്രം പറയാന്‍ മുത്തശ്ശിമാരുണ്ടായി. കരവാരത്തിന്റെ ചരിത്രത്തിന്‌ അതുകൊണ്ടുതന്നെ മുത്തശ്ശിക്കഥയുടെ ചൂരായിരുന്നു. ഒടുവില്‍, നൂറ്റാണ്ടുകളവസാനിച്ച ഒരു ദിവസം - ഒരു ശിവരാത്രി ദിവസം - ശിവപുരാണവും രാമായണവുമൊക്കെ വായിച്ച്‌ കണ്ണ്‌ കഴച്ച പങ്കജാക്ഷിയുടെ അടുത്ത്‌ ഒരു ചെറുവാല്യക്കാരന്‍ ചോദിച്ചു:?വല്യമ്മാ, ചുട്ടകോഴിയ പറപ്പിച്ച പൂര്‍വ്വികന്റ കഥ അറിയുമോ?? അതറിഞ്ഞാല്‍ കരവാരത്തിന്റെ ചരിത്രം തുടങ്ങാം. ? എനിക്കയ്‌ന്റ ഓര്‍മ്മേള്‌ അത്തറേന്നൂല്ല. ഞീ രുപ്പിണീരടക്കേള്‌.? അതും കേട്ടുകൊണ്ട്‌ രുഗ്മിണി കയറി വന്നു. അത്‌ അവന്റെ അമ്മയായിരുന്നു. ?ടീ, നോക്ക്‌ അവന്‌ ഏതാണ്ട്‌ കതാള്‌ കേക്കണോന്ന്‌. ഞീ പറഞ്ഞോട്‌...? വേണ്ട. രണ്ടുപേരും കൂടിപ്പറ അതാ നല്ലത്‌.? ചെറുവാല്യക്കാരന്‍ വിധി പറഞ്ഞു. അപ്പോള്‍ അവന്റെ അച്ഛനും വന്നു. ? നോക്ക്‌ന്ന്‌, അവന്‌ കരോരത്തിന്റ കതാള്‌ കേക്കണോന്ന്‌...? നോക്ക്‌ന്ന്‌, അവന്‌ കരോരത്തിന്റ കതാള്‌ കേക്കണോന്ന്‌...? അമ്മ അച്ഛനെ തെര്യപ്പെടുത്തി. ?ഏത്‌ കതാള്‌?? ?എല്ലാകതേം? അവര്‍ മൂവരും കഥപറഞ്ഞു. കഥയിലൂടെ കരവാരം അതിന്റെ വാര്‍ഷിക വലയങ്ങള്‍ പൊഴിച്ചിട്ടു. മണ്ണട്ടികള്‍ മറിഞ്ഞുപോയി. തലമുറകള്‍ അതില്‍ മുഴുകി മറഞ്ഞു. അങ്ങനെ കരവാരത്തിന്റെ ചരിത്രം പിറന്നു. പിന്നെ അത്‌ സര്‍ഗ്ഗങ്ങളും പ്രതിസര്‍ഗ്ഗങ്ങളുമായി വികസിച്ച്‌ പുരാണമായി. ദശാബ്‌ദങ്ങള്‍ക്കുശേഷം ആ പുരാണം രേഖപ്പെടുത്താന്‍ ഒരു ദ്രാവിഡന്‍ നാരായം കൂര്‍പ്പിച്ചു.

No comments:

Post a Comment