Pages

Wednesday, March 25, 2009

PANCHAVADYAM പഞ്ചവാദ്യം


അഞ്ച്‌ നമുക്ക്‌ സവിശേഷമായ ഒരു സംഖ്യയാണ്‌. പഞ്ച
പാണ്ഡവരും പഞ്ചാഗ്നിയും പഞ്ചകര്‍മ്മ വിധികളുമെല്ലാം ആ
അഞ്ചിന്റെ മാനം വെളിപ്പെടു ത്തുന്ന പ്രയോഗങ്ങളാണ്‌. ഈ
മട്ടില്‍;ാദ്യവൃന്ദ്തിന്റെ അസാ ധാരണമായ ഒരു പഞ്ചകമാണ്‌
പഞ്ചവാദ്യം. തിമില, മദ്ദളം, ഇടയ്‌ക്ക എന്നീ തുകല്‍വാദ്യങ്ങ
ളും കൊമ്പും ഇലത്താളവും ചേര്‍ന്നാല് പ‍ഞ്ചവാദ്യമായി.
ഇവയ്‌ക്ക്‌ ഒരു മേമ്പൊടി പോലെ ശംഖും ഉപയോഗിച്ചു വരുന്നു.
കേരളീയമായ മറ്റുപല അറി വുകളേയും പോലെതന്നെ പഞ്ച
വാദ്യത്തിന്റെയും കാലപ്പഴക്ക ത്തെക്കുറിച്ചും ഉത്ഭവത്തെക്കുറി
ച്ചും ചില അവ്യക്ത ധാരണ കളല്ലാ;തെ സത്യസ്ഥിതി അറിയാ
ന്‍ ഇനിയുമായിട്ടില്ല അടിസ്ഥാനപരമായി ഇത്‌ ഒരു
ക്ഷേത്ര കലാരൂപമാണ്‌. അതുകൊണ്ടു തന്നെ ഒറ്റദിവസം
കൊണ്ടു ഒരിട വേളകൊണ്ടു; രൂപപ്പെട്ടതായി രിക്കാനിടയില്ല. ക്ഷേത്ര പരിസര ങ്ങളില്‍നടന്ന
നിരന്തര പരീക്ഷ ണങ്ങള്‍ക്കൊടുവില്‍രൂപപ്പെട്ടു
വന്നതാകാം. എങ്കിലും ഇന്നു കാണുന്ന തരത്തില്‍; പഞ്ചവാദ്യം
സംവിധാനം ചെയ്‌തിട്ടുളള വരെക്കുറിച്ച്‌ വ്യക്തമായ അറിവു
കളുണ്ടു. തിരുവില്വാമല വെങ്കിച്ചന്‍ സ്വാമിയും അന്നമട അച്ചുതമാരാ
രുമായിരുന്നു കഴിഞ്ഞ നൂറ്റാണ്ടുല്‍പഞ്ചവാദ്യത്തെ ചിട്ടപ്പെടുത്തി
ഇന്നു കാണുന്ന രൂപത്തില്‍;രംഗ ത്തെത്തിച്ചത്‌.അദ്ദേഹമാണ്‌
മദ്ദളത്തെ തോളില്‍നിന്ന്‌ അരയി ലേക്ക്‌ ഇറക്കിക്കെട്ടിയത്‌. അതി
ന്റെ ഇടന്തലയിലും വലന്തല യിലും ഒരേസമയം പ്രവര്‍ത്തിക്കാ
നുളള സ്വാതന്ത്ര്യവും അദ്ദേഹ ത്തിന്റെ പരിഷ്‌ക്കാരമായിരുന്നു.
കഥകളി മദ്ദളത്തിന്റെ വാദനത്തി ലും അദ്ദേഹം പരിഷ്‌ക്കരണം
കൊണ്ടു വന്നു. ആദ്യകാലത്ത്‌ കേരള കലാമണ്ഡലത്തില്‍താള
വാദ്യങ്ങളുടെ ആചാര്യനായിരു ന്നു അദ്ദേഹം. അന്നമട അച്ചുതമാരാര്‍ പഞ്ച
വാദ്യത്തിലെ തിമിലയിലാണ്‌ പരിഷ്‌ക്കാരം കൊണ്ടുവന്നത്‌. ഈ
പരിഷ്‌ക്കാരങ്ങള്‍ പഞ്ചവാദ്യത്തെ കൂടുതല്‍;നപ്രിയമാക്കിത്തീര്‍
ത്തു.
ചെണ്ട;പോലെയുളള അസുരവാദ്യങ്ങള്‍ ഉപയോഗിക്കാതെ
ദേവവാദ്യങ്ങളായ ഇടയ്‌ക്ക തുടങ്ങിയവ ഉപയോഗിക്കുന്നതു
കൊണ്ടുതന്നെ പഞ്ചവാദ്യത്തി ന്റെ നാദലയങ്ങള്‍ക്ക്‌ അനിതര
മായ ഒരു വശ്യതയും ആസ്വാദ്യതയുമുണ്ടു. താളമറിയാത്തവനും
തരാതരം പോലെ ആസ്വദിക്കാവുന്ന ഈ ന്ദവാദ്യാമൃതം
തായമ്പകപോലെയോ മേളംപോലെയോ സോപാനസംഗീതം
പോലെയോ കേരളത്തിന്റെതനതു സമ്പത്താണ്‌.
ഒരു പഞ്ചവാദ്യത്തില്‍ സാധാ രണഗതിയില്‍ മേളക്കാരുടെ എണ്ണം
നാല്‌പതാണ്‌. പതിനൊ ന്നുതിമിലക്കാര്‍, അഞ്ചു മദ്ദളം, രണ്ടു
ഇടയ്‌ക്ക, പതിനൊന്നു കൊമ്പ്‌, പതിനൊന്ന്‌ ഇലത്താളം
ഇങ്ങനെയാണ്‌ അതിന്റെ ഉപവിഭജനം. ഓരോ വാദ്യവിഭാഗത്തിനും
കൃത്യമായി സ്ഥാനം നിര്‍ണയിച്ചിട്ടുണ്ടു. അതനുസരിച്ച്‌ തിമിലക്കാ
രും മദ്ദളക്കാരും ഒന്നാം നിരയില്‍ മുഖാമുഖം നിരക്കുന്നു. തിമില
യ്‌ക്കു പിന്നില്‍അണിനിരിക്കുന്നത്‌ ഇലത്താളക്കാരാണ്‌. കൊ
മ്പുകാരുടെ സ്ഥാനം മദ്ദളക്കാരുടെ പിന്നിലാണ്‌. ഈ വാദ്യനിര
യുടെ രണ്ട്റത്തുമായി തിമിലയ്‌ക്കും മദ്ദളത്തിനും ഇടയ്‌ക്ക്‌
അതായത്‌ മധ്യഭാഗത്ത്‌ തലയ്‌ക്കലും കാല്‌ക്കലുമായി ഇടയ്‌ക്ക
വായിക്കുന്നവര്‍ നിലകൊളളുന്നു.ഇലത്താളക്കാരുടെ പിന്നിലാണ്‌
ശംഖിന്റെ സ്ഥാനം.
ശംഖു വിളിയോടെയാണ്‌ പഞ്ചവാദ്യം ആരംഭിക്കുന്നത്‌.
ശംഖില്‍;ിന്നും മൂന്ന്‌ ഓങ്കാരധ്വനികള്‍ പുറപ്പെടുന്നു. ഈ
ഓങ്കാര ധ്വനികള്‍ പൊങ്ങുമ്പോള്‍ത്തന്നെ തിമിലക്കാരിലെ
പ്രധാന വാദ്യക്കാരന്‍ അഥവാ പ്രമാണി തിമിലയില്‍; ആദ്യം ലഘുവായിതാളം
മുട്ടുകയും പിന്നീട്‌ ശക്തിയായിതുറന്നുകൊട്ടുകയും ചെയ്യുന്നു.
തുടര്‍ന്ന്‌ തകതിമി - തകതിമികൊട്ടുന്നു. ഈ കൊട്ടിനിടയി
ലാണ്‌ വാദ്യപ്രമാണിയും തിമിലപ്രമാണിയുമായ മുഖ്യ വാദ്യക്കാ
രന്‍ പഞ്ചവാദ്യത്തിന്റെ ആകെ സമയ ദൈര്‍ഘ്യവും ഓരോ കാല
ത്തിന്റെയും ദൈര്‍ഘ്യവും അടയാളപ്പെടുത്തുന്നത്‌. ഈ അടയാളമ
നുസരിച്ച്‌ കാലം മാറുകയുംവാദ്യം അവസാനിക്കുകയും
ചെയ്യും.
പതികാലം, മധ്യകാലം,എടകാലം, ത്രിപുടകാലം എന്നു
ളള നാല്‌ കാലം അഥവാ ഘട്ടങ്ങളായിട്ടാണ്‌ പഞ്ചവാദ്യം പൂര്‍ണത
യിലെത്തുന്നത്‌. ഓരോ കാലത്തിലും ഇത്ര സമയം കൊട്ടണമെ
ന്നും ആകെ ഇത്ര നേരമാണ്‌ കൊട്ടേണ്ടെതന്നും നിശ്ചയിച്ചു വെളി
പ്പെടുത്തുന്നത്‌ തിമില പ്രമാണിയായിരിക്കും. അദ്ദേഹമാണ്‌ പഞ്ച
വാദ്യ വൃന്ദ ്തിലെ പ്രധാനി. നാലാമത്തെയും ഏഴാമത്തെയും
ചമ്പട വട്ടത്തിലാണ്‌ അദ്ദേഹംകാലം നിരത്തുന്നത്‌. ഇതില്‍ രണ്ടു തിമിലക്കാര്‍ മാത്രമേ പങ്കെ
ടുക്കുകയുളളൂ. ഇങ്ങനെയുളള സൂചനകള്‍ ഉള്‍ക്കൊളളുന്ന
ഘട്ടമായതിനാല്‍ പതികാലം പഞ്ചവാദ്യത്തിലെ ഏറ്റവും പ്രധാ
നപ്പെട്ട ഘട്ടമായി കരുതപ്പെടുന്നു. പതികാലത്തില്‍പഞ്ചവാദ്യ
ത്തിന്റെ ആമുഖം കുറിക്കുന്ന താളവട്ടം കഴിയുന്നതോടെ മദയാനയു
ടെ ചിന്നം വിളിപോലെ മധുര മധുരമായ കൊമ്പുവിളി പൊങ്ങുന്നു.
അതോടെ താളവട്ടത്തിലെ തിമില ഉയര്‍ന്നുപൊങ്ങുന്നു. തിമിലക്കാര്‍
ഒറ്റയ്‌ക്കൊറ്റയ്‌ക്ക്‌ കൊട്ടിക്കയറുന്നു. പിന്നീട്‌ തിമിലയും കൊമ്പും
ഒരുമിച്ചുയര്‍ന്ന്‌ കൊമ്പുകോര്‍ക്കുന്നു. അതോടെ മേളം ബഹുസ്വരി
തമാകുന്നു. തിമിലയുടെയും കൊമ്പിന്റെ യും സംയോജിത മേളം അവസാ
നിക്കുന്നതോടെ മദ്ദളക്കാര്‍ ഒറ്റയ്‌ക്കൊറ്റയ്‌ക്ക്‌ മാറിമാറികൊട്ടുന്നു.
വേറിട്ട ഈ കൊട്ടുകളുടെ മൂര്‍ദ്ധന്യത്തില്‍ മദ്ദളക്കാര്‍ അഞ്ചുപേരും
ഒരുമിച്ചുകൊട്ടി നിറയ്‌ക്കുന്നു. ഇതിനെത്തുടര്‍ന്ന്‌ വരുന്നത്‌ കൂട്ടി
ക്കൊട്ട്‌ അഥവാ കലാശമാണ്‌. ഇതിന്റെ അവകാശികള്‍ തിമില
ക്കാരാണ്‌. പതികാലത്തില്‍ തുടങ്ങുന്നകലാശക്കൊട്ട്‌ ക്രമേണ
വേഗം കൂടിവരുന്നതോടെ പഞ്ചവാദ്യം പഞ്ചേന്ദ്രീയങ്ങളെയും ത്രസി
പ്പിച്ച്‌ അന്തരിന്ദ്രീയങ്ങളിലേക്ക്‌ അനുഭൂതിയായി ഇറങ്ങിച്ചെല്ല;ന്നു.
വാദ്യ പ്രയോഗത്തിന്റെ മൊത്തം സമയത്തെ ആശ്രയിച്ചായിരിക്കും
കലാശത്തിന്റെ എണ്ണം നിശ്ചയിക്കുക.
ആറുഭാഗങ്ങളായി പിരിയുന്ന പതികാലത്തിന്റെ അന്ത്യത്തില്‍ അക്ഷരകാലം

112 ആകുന്നതോടെ പഞ്ചവാദ്യം മധ്യകാലത്തിലേക്കു
പ്രവേശിക്കുന്നു. തിമിലപ്രമാണിയും മദ്ദളക്കാരുമാണ്‌ ഇവിടെ മാറ്റു
രയ്‌ക്കുന്നത്‌. തീറുകലാശം ഇവിടെ ആരംഭിക്കുന്നു. ഈ അവസര
ത്തില്‍്തന്നെ അത്‌ ഒരു ലഹരി പോലെ ആസ്വാദകരെ പിടിച്ചു
ലയ്‌ക്കാന്‍ തുടങ്ങിയിരിക്കും.
മധ്യകാലം പിന്നിട്ട്‌ പഞ്ചവാദ്യം പ്രവേശിക്കുന്നത്‌ എടകാ
ലത്തിലേക്കാണ്‌. ഈ സമയത്ത്‌ അക്ഷരകാലം 56 ആകുന്നു.
എടകാലത്തിലും തീരുകലാശമുണ്ടു. അഞ്ചോ ആറോ തീരുകലാ
ശം. അതിനുശേഷം നാലാം കാലമായ ത്രിപുടകാലത്തിലേക്ക്‌
പ്രവേശിക്കുന്നു. 14, 7, 3 1/2 എന്നീക്രമത്തില്‍അക്ഷരകാലം ഇവിടെ
പുരോഗമിക്കുന്നു. അനന്തരം കൂട്ടിക്കൊട്ടാണ്‌. കൂട്ടിക്കൊട്ടിന്റെ
ഉച്ചസ്ഥായിയില്‍നിന്ന്‌ കാലം പതിയുന്നതോടെ അസാധാരണ
മായ ഒരു സ്വരഭാവം സംജാതമാകുന്നു. തിമിലയും മദ്ദളവും ഇടയ്‌ക്ക
യുമാണ്‌ ത്രിപുടകാലത്തില്‍നിറഞ്ഞുതൂവുന്നതെങ്കിലും കൊമ്പി
നും ഇതിലിടമുണ്ടു. ഓരോ കലാകാരന്റെയും ആത്മ വിളംബരവും
സ്വത്വ വിനിമയവുമാണ്‌ ഇവിടെ നടക്കുന്നത്‌. ഇതിന്റെ അന്ത്യത്തി ല്

ക‍്ലാശം കൊട്ടാണ്‌. അതിനു പിന്നാലെ ഏറ്റിച്ചുരുക്കലാണ്‌.
ഏകതാളത്തിലുളള തിമില ഇടച്ചിലോടെയാണ്‌ പഞ്ചവാദ്യം
അവസാനിക്കുന്നത്‌. ഒരു മഴ നിറഞ്ഞ്‌ പെയ്‌ത്‌ ഒഴിയുന്ന അനുഭവ
മാണ്‌ ഈ അന്ത്യ മുഹൂര്‍ത്തത്തില്‍ ഒരാസ്വാദകനുണ്ടുവുക.
ഗ്രീക്കു സാഹിത്യത്തില്‍ പറയുന്ന കഥാര്‍ സിസിന്റെ ഒരനുഭവം.
ദീര്‍ഘ ദീര്‍ഘങ്ങളായി കലാനുഭവങ്ങള്‍ പെയ്‌തിറങ്ങിയ ഒരു
കാലഘട്ടം. അത്‌ പണ്ടു‌. ഉത്സവങ്ങളും പകലറുതികളും മതി
മറന്നാസ്വാദിച്ച ഒരു സമൂഹത്തിന്റെ കാലം. അവര്‍ക്ക്‌ പൂരങ്ങ
ള്‍ക്കും ഉത്സവങ്ങള്‍ക്കുമപ്പുറംകാഴ്‌ചകളുണ്ടുയിരുന്നില്ല.അതു
കൊണ്ടുതന്നെ ഉത്സവക്കാഴ്‌ചകള്‍ എല്ല; അര്‍ത്ഥത്തിലും അവ
രാഘോഷിച്ചു. ഉത്സവമില്ല;ത്ത കാലം
അവിശ്രാന്തമായ അധ്വാനത്തിന്റേ
താകുമ്പോള്‍ ഉത്സവം പൂര്‍ണ്ണമായ ആഘോഷത്തിന്റേതാകുന്നു.
അതില്‍മതിമറക്കുന്ന ജനങ്ങള്‍ക്ക്‌ മൂന്നും നാലും മണിക്കൂര്‍
നീണ്ടുനില്‌ക്കുന്ന പഞ്ചവാദ്യം ഒരധികപ്പറ്റല്ല. എന്നാല്‍കാലം മാറുമ്പോള്‍,
ജനസമൂഹം വേഗതയുടെ, ധൃതിയുടെ ചിറകില്‍സഞ്ചാരമാരംഭി
ക്കുമ്പോള്‍ മൂന്നുമണിക്കൂര്‍ ഒരു മുഴുനീളന്‍ സമയമാകുന്നു. കാഴ്‌
ചയുടെയും കേള്‍വിയുടെയും നൂറുനൂറനുഭവങ്ങള്‍ വേറെ
നില്‍കുമ്പോള്‍ ഈ താളപ്പെരുമ ഒരു അഭ്യാസമായിത്തീ
രുന്നു. എങ്കിലും പഞ്ചവാദ്യം എന്നും ഒരു വലിയ ജനസമൂഹം
മതിമറന്നാസ്വദിക്കുന്ന തനത്‌ വാദ്യകലാ പ്രപഞ്ചമാണെന്നതില്‍

സംശയമിഎല്ലൃതശൂര്‍ പൂരത്തിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍
ഒന്നാണ്‌ പഞ്ചവാദ്യത്തിന്റെ ഇലഞ്ഞിത്തറമേളം. കയ്യും കലാ
ശവും കാട്ടി പതിനായിരങ്ങള്‍ അതാസ്വദിക്കുമ്പോള്‍ കലയുടെ
കാലാതിവര്‍ത്തിയായ അസ്‌തിത്വം നമുക്ക്‌ ബോദ്ധ്യമാകും.
പഞ്ചവാദ്യം ഒരുകാലത്ത്‌ കേരളത്തിലെ ഏറ്റവും വലിയ
ജനപ്രിയ വാദ്യ സംഗീതമായിരുന്നു. ഭക്തിയുടെയും ആരാധനയു
ടെയും മാറ്ററിഞ്ഞ്‌ സ്വയം മറന്ന്‌ ല്‍വിലയംകൊണ്ടകലാ
കാരര്‍ കുറച്ചല്ല. അങ്ങനെ എത്രയോ മഹാനുഭാവര്‍ ഈ
വാദ്യലെഹരിനിറച്ച്‌ ജനങ്ങളെ അതി��3334;റാടി
ച്ചിട്ടു念3405;‌. ആ സംഗീത പ്രതിഭകള്‍ക്കെ��390;ം വ즣3368;ം.

അവര്‍ കെട്ടിഉയര്‍ത്തിയ ആധാരത്തി��3368;ിന്നു
കൊ念3405;‌ ഇന്നും സ്വയം മറന്നു കൊട്ടുന്ന പുതു പ്രതിഭകള്‍ക്കും
വ즣3368;ം. വ്യക്തി വാസനയെക്കാള്‍ അച്ചടക്കത്തിനാണ്‌ ഇതി��3370;്രാ
ധാന്യം. വിന്യാസ വൈവിധ്യത്തിനെക്കാള്‍ കാല-താള ദാര്‍ഡ്യ
ത്തിനാണ്‌ ഊന്ന��#3384;ുനിയതമായ അക്ഷരകാലങ്ങള്‍ കാല
പ്രകൃതിയെ വൈവിധ്യ സമന്വിതമായി പരിചരിക്കുന്ന ഒരുതാളപ്പെ
രുമ ഈ മട്ടി��3349;േരളത്തില��390;തെ മറ്റെവിടെയാണു കാണുക? കര്‍
ണ്ണപുടങ്ങളെ സ്‌പര്‍ശിച്ച്‌ അന്തരി즣3405;രിയങ്ങള്‍ വരെ ചെന്നെത്തുന്ന
ഈ ദൈവിക സംഗീതം വേറെഎങ്ങാണുളളത്‌? ശബ്‌ദത്തിന്റെ
തരളിതമായ വിന്യാസ ക്രമത്തിലൂടെ മനസ്സിന്റെ വാതായനങ്ങ
ളി��3381;സന്തം ചൊരിയുന്ന ഈ നിറവ്‌, ഈ താള സംഘാതം
നമ്മുടെ പൈതൃകമാകുമ്പോള്‍ ആ പൈതൃകം വരേണ്യമാണ്‌,
ശ്രേഷ്‌ഠമാണ്‌, അനന്യമാണ്‌ എന്നു പറയാന്‍ നമ്മള്‍ എന്തിനു
മടിക്കണം?





1 comment:

  1. നല്ല പോസ്റ്റ്.
    പഞ്ചവാദ്യം മാത്രമല്ല, കേളിയും, പാണ്ടിയും പഞ്ചാരിയുമൊക്കെ കേൾക്കുമ്പോൾ ഹൃദയത്തിനുള്ളിൽനിന്നൊരു രസാനുഭൂതി- എങ്ങനെ അതു പറഞ്ഞറിയിക്കുമെന്നറിയില്ല- ഉണ്ടാകാറുണ്ട്.
    ഈയിടെയായി “ശിങ്കാരിമേളം’ എന്നൊരു മേളാഭാസം കാണാനിടയായി.ആലിപ്പറമ്പിന്റെയൊക്കെ കയ്യിൽ ദേവവാദ്യമാകുന്ന ചെണ്ടയും തോളത്തിട്ട് ചില അത്യന്താഭാസചലനങ്ങളുമായി ഒരു ‘ബാന്റടി’. അന്ന് അതു കണ്ടശേഷം വളരെ വിഷമം തോന്നിയിരുന്നു,- ഭഗത്സിങിനും ചന്ദ്രശേഖർ ആസാദിനും വന്ദേമാതരത്തിന്റെ വല്ല പാരഡിയും കേട്ടാൽ തോന്നുന്ന വിഷമം;ആ ദേശാഭിമാനികളെ അന്ന് നെഹ്രു-ഗാന്ധിമാർ വിളിച്ച തീവ്രവാദി എന്ന പേരിൽ ഇന്നു അറിയപ്പെടുന്നത് ദേശദ്രോഹികളാണല്ലൊ എന്ന് അറിഞ്ഞൾ ആസദിനു തോന്നുന്ന വിഷമം.
    പിന്നീട് ആ വിഷമം തീർന്നു.അതിനേക്കാൾ വലിയ ആഭാസനായ ഒരു രാഷ്ട്രീയനേതാവിനെ എഴുന്നെള്ളിച്ചു കൊണ്ടുപോകാൻ ഈ ശിങ്കാരിമേളം കൊട്ടുന്നതു കണ്ടു. അങ്ങനെയൊരു മേളാഭാസം ഇല്ലായിരുന്നുവെങ്കിൽ അവിടെ പഞ്ചവാദ്യം വേണ്ടിവരുമായിരുന്നില്ല്ലേ എന്ന് തോന്നി.നമ്മുടെ കലാകാരന്ന്മാരെ വിലക്കെടുക്കാൻ അത്ര വിഷമമല്ലാത്ത സാഹചര്യമാണല്ലൊ, അവരുടെ സാമ്പത്തികാവസ്ത പരിഗണിച്ചാൽ എന്നാലോചിച്ചപ്പോൾ സങ്കടവും.

    ReplyDelete