Pages

Friday, March 27, 2009

KADAMMANITTA കടമ്മനിട്ട രാമകൃഷ്‌ണന്‍.


ജനകീയ കവിതയുടെ ഒരു നീര്‍ച്ചാലുകൂടി...

ആയിരത്തി തൊളളായിരത്തി എണ്‍പതുകളിലാണ്‌ കവിതയുടെ ചൊല്‍ കാഴ്‌ചകള്‍ കേരളത്തില്‍ ഒരു ട്രെന്‍ഡ്‌ സൃഷ്‌ടിച്ചു കടന്നു വരുന്നത്‌. ഏതു സാംസ്‌കാരിക സമ്മേളനത്തിന്റെയും അന്ത്യ ത്തില്‍ ഒരു കവിയരങ്ങ്‌ അന്ന്‌ ഒരാവശ്യമായിരുന്നു. സമ്മേളനത്തിന്‌ ആളുകൂടുന്നതിനുളള ഒരു പൊടിക്കൈ പോലുമായിരുന്നു ഇത്‌. ഈചൊല്‍ കാഴ്‌ചകളുടെ ആദ്യവര്‍ഷങ്ങളിലെ താരസ്വരമായിരുന്നു കടമ്മനിട്ട രാമകൃഷ്‌ണന്‍. കടമ്മനിട്ടയും ഡി. വിനയചന്ദ്രനും കുരീപ്പുഴ ശ്രീകു മാറുമൊക്കെ കവിത ചൊല്ലാന്ന സ്ഥലങ്ങളില്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ച്‌ ആളുകള്‍ ഈ ചൊല്‍ കാഴ്‌ച കേള്‍ക്കാന്‍ കൂടന്നത്‌ അസാധാരണമായിരുന്നില്ല.
അങ്ങനെ, മലഞ്ചൂരല്‍ മടയില്‍ നിന്നും വരുന്ന കുറത്തിയും കാട്ടാളനും ചാക്കാലയും ശാന്തയു മെല്ലാം ജനപ്രിയ ഗാനം പോലെ മലയാളിയുടെ നാവില്‍ തങ്ങി നിന്നു. കാലാന്തരത്തില്‍ ചൊല്‍ കാഴ്‌ചകള്‍ അന്യം നിന്നിട്ടും കടമ്മനിട്ടക്കവിതകള്‍ നാടോടി പ്പാട്ടുകളുടെ ലാവണ്യ സങ്കേത മായി നാട്ടിന്‍ പുറങ്ങളില്‍ ഏളളിന്‍ പൂമണംപോലെ, നെല്ലാന്‍കറ്റ മെതിപോലെ, തങ്ങി നിന്നു. ഇന്ന്‌ കര്‍ത്താവാരെന്നറി യാതെ പോലും കുട്ടികള്‍ ആ കവിതകള്‍ മൂളുന്നു. ഇതൊരു കവിക്കു കിട്ടുന്ന മഹത്തായ അംഗീകാരമാണ്‌. അങ്ങനെ ഒരംഗീകാരത്തിന്റെ നിറവിലാണ്‌ കടമ്മനിട്ട നമ്മെ വിട്ടുപോകുന്നത്‌.കടമ്മനിട്ടക്കാര്‍ക്ക്‌ പാട്ട്‌ ഒരു ജീവാംശം തന്നെയാണ്‌. പാട്ടിന്റെ കറുത്ത ലാവണ്യ സാരവുമായി രാവുണര്‍ന്നു പാടുന്ന കടമ്മനിട്ട ക്കാരിലൊരാളായി, പടയണി പ്പാട്ടിന്റെ പെരുമാക്കളിലൊരാ ളായി കടമ്മനിട്ട തന്റെ ആയവും പദവും കയ്യേറ്റ കാലമുണ്ട്‌. ആ ബാല്യ കൗമാരങ്ങളുടെ താള സമ്പത്തുമായാണ്‌ അദ്ദേഹം കവിതയെഴുതിത്തുടങ്ങുന്നത്‌. അതുകൊണ്ട്‌ തന്നെ അദ്ദേഹ ത്തിന്റെ ചില കവിതകള്‍ക്കും വന്യമായ ഒരു പദമേളനമുണ്ട്‌ യിരുന്നു. നമ്പ്യാരുടെ കവിത യിലും കടമ്മനിട്ടയുടെ കവിത യിലും പടയണിയുടെ താളമുണ്ട്‌. എന്നാല്‍ അതിന്റെ ഭാവം കൂടു തല്‍ സ്വാശീകരിച്ചത്‌ കടമ്മനിട്ട തന്നെയായിരുന്നു.കുറത്തിയും കാട്ടാളനുമെല്ലാം വിവിധ പടയണിക്കോലങ്ങളുടെ ഭാവങ്ങളുള്‍ക്കൊളളുന്ന കഥാ പാത്രങ്ങള്‍ തന്നെയാണ്‌.1935 മാര്‍ച്ച്‌ 22-ന്‌ ഇന്നത്തെ പത്തനംതിട്ട ജില്ലിലുള്‍പ്പെടുന്ന കടമ്മനിട്ട ഗ്രാമത്തില്‍ ;നിച്ച കവി കോളേജ്‌ പഠന കാലത്തു തന്നെ സ്റ്റുഡന്റ്‌സ്‌ ഫെഡറേഷനിലും കമ്യൂണിസ്റ്റു പാര്‍ട്ടിയിലും ആകൃഷ്‌ടനായി. 1959 മുത1992 വരെ പോസ്റ്റല്‍ ആഡിറ്റ്‌ ആന്റ്‌ അക്കൗണ്ട്‌സ്‌ വകുപ്പില്‍ ദ്യോഗസ്ഥനായിരുന്നു. ജോലിയില്‍ ന്നു പിരിഞ്ഞശേഷം 1992-ല്‍ പുരോഗമനകലാ സാഹിത്യ സംഘത്തിന്റെ വൈസ്‌ പ്രസിഡ ന്റാകുന്ന അദ്ദേഹം 2002-ല്‍ അതിന്റെ പ്രസിഡന്റായി. 1996-ല്‍ ആറന്‍മുള നിയമസഭാ മണ്ഡലത്തില്‍ ;ിന്നും എം.എല്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. ജനപ്രിയ - ജനകീയ മല യാള കവിതയുടെ ഒരു നീര്‍ച്ചാ ലുകൂടി കാലത്തിന്റെ മഹാസമുദ്ര ത്തില്‍ വിലയം കൊളളുകയാണ്‌. ആ വൈഖരി നിലയ്‌ക്കുമ്പോള്‍ നമുക്ക്‌ നനവൂറുന്ന കണ്ണുക ളോടെ വിയോഗ വന്ദനം പറയാം. ജനകീയ കവിതയെന്നോ ജനപ്രിയ കവിതയെന്നോ വിശേ ഷിപ്പിക്കാവുന്ന അദ്ദേഹത്തിന്റെ രചനകള്‍ മലയാള കവിതയില്‍ േവറിട്ടൊരു പന്ഥാവായി നില നില്‍ കുന്നു. കവിതയുടെ സങ്കീര്‍ ണ്ണതകളില്ലാതെ ഏതൊരാ സ്വാദകനും വഴങ്ങുന്ന മട്ടില്‍ ;ളി തമാണ്‌ ആ കവിതകള്‍. നമ്മുടെ ജീവല്‍ ;ാഹിത്യശാഖയില്‍ പെടുത്താവുന്ന നിരവധി കവിത കള്‍ അക്കൂട്ടത്തിലുണ്ട്‌. ഒപ്പം തന്നെ ശുദ്ധസൗന്ദര്യത്തിന്റെ കാന്തി പൊഴിക്കുന്ന കവിതകളു മുണ്ട്‌. കാല്‌പനികതയും തനി ക്കിണങ്ങുന്നതാണെന്നു തെളി യിക്കുന്ന ഭാവകാവ്യങ്ങളും ആ രചനാ സഞ്ചയത്തിലുണ്ട്‌. കവിത വരേണ്യ - പണ്ഡിത വിഭാഗ ത്തിന്റേതല്ലന്ന ഉള്‍വിളിയോടെ, മലയാളി ആരുടേതെന്നറിയാതെ പോലും മൂളിനടക്കുന്ന പല കാവ്യഭാഗങ്ങളുടെയും കര്‍ത്താ വായ ആ കവിയെ മലയാളത്തിന്‌ മറക്കാനാവില്ലന്ന അറിവു പങ്കു വെച്ചുകൊണ്ട്‌ ആ മഹത്‌ സാന്നി ദ്ധ്യത്തിന്‌ അന്ത്യോപചാര മര്‍പ്പിക്കാം.

1 comment:

  1. കൊള്ളാം , കടമനിട്ട കവിതകളുടെ രുചി അറിഞ്ഞ ഒരാളുടെ അവലോകനം.!

    ReplyDelete