Pages

Monday, October 10, 2011

ദ്രാവിഡന്റെ ലിഖിതങ്ങള്‍

6. അത്താണികള്‍

ദ്രാവിഡന്റെ ലിഖിതങ്ങള്‍ എന്ന നോവലിന്റെ 

ആറാം അധ്യായത്തില്‍ നിന്ന്.....



പുലിപിടിച്ച പെണ്ണാള്‍ക്കിതു നൂറ്റിപ്പത്താം ജന്മവത്സരം. അപ്പൂപ്പന്‍ താടിപോലെ പാറിപ്പറക്കുന്ന വെളുത്ത തലമുടി അവള്‍ക്ക്‌ വിശുദ്ധിയുടെ പരിവേഷം ചാര്‍ത്തി.... ഓര്‍മ്മയുടെ അവ്യക്തമായ ചെപ്പേടുകളില്‍ നൂറ്റാണ്ടിന്റെ പഴമ ക്ലാവുപിടിച്ചു കിടന്നു. മറവി ഏറ്റവും പുതിയ അനുഭവങ്ങളെ ഭക്ഷിച്ച്‌ പിന്നോട്ടു പിന്നോട്ടു സഞ്ചരച്ചു. അതിലൂടെ കാലം അവളുടെ വര്‍ത്തമാനത്തില്‍ നിന്ന്‌ ഭൂതത്തിലേയ്‌ക്കു പിന്‍വാങ്ങി. അവസാനം ഓര്‍മ്മക്കൂമ്പാരത്തില്‍ ജീവിതത്തിന്റെ ഒന്നാം കാലം മാത്രം ചിതറിക്കിടന്നു. അതില്‍ മുലച്ചെപ്പുനോക്കി വളര്‍ച്ചയളക്കുന്ന ഒരിളം കന്നത്തിയായി മുതുമുത്തി കൂനിക്കൂടിയിരുന്നു. നാണന്‍ പണിക്കരും കാലന്‍ ചട്ടമ്പിയുമൊക്കെ അവളുടെ ഓര്‍മ്മയുടെ പുറം പോക്കില്‍ ജീര്‍ണിച്ചുകിടന്നു. അവരുടെ അപ്പുപ്പന്മാരുടെ ബാല്യത്തിലാണ്‌ അവളുടെ ഋതുകാലമാരംഭിക്കുന്നത്‌. ഒരു നൂറ്റാണ്ടിന്റെ ജീവിത സഞ്ചാരത്തിനുശേഷം അവള്‍ക്ക്‌ സ്വന്തം പേരുപോലും നഷ്‌ടമായിരിക്കുന്നു. തന്റെ വസന്തം തലമുറകള്‍ക്കു കൈമാറി തന്ത്രസമുച്ചയവുമായി മുതുമുത്തി പാടിക്കൊണ്ടിരുന്നു:
"ആയക്കുമായിരബുമമ്പതുമയ്യുയക്കും
മൂയക്കുമെക്കമുഗുളത്തനികൊള്ള ബേണം
..................................................................................'"
ബന്ധങ്ങളുടെ നനുത്ത കണ്ണികള്‍ രക്തത്തിലൂടെയും ബീജത്തിലൂടെയും കരവാരത്തെ ഓരോ പുരുഷനെയും സ്‌ത്രീയെയും ബന്ധിപ്പിച്ചു. അറിഞ്ഞും അറിയാതെയുമുള്ള ഈ ബന്ധങ്ങളുടെ അത്താണികളാണ്‌ പുലിപിടിച്ച പെണ്ണാളും അവളുടെ കുലജാതകളും.
ജാതിയിലും ജന്മത്തിലും അവര്‍ക്കു കുറവുണ്ടായിരുന്നില്ല. എങ്കിലും അവര്‍ക്കു മുണ്ടുകൊടുക്കാനാരുമുണ്ടായില്ല. മുണ്ടുവാങ്ങാതെ അവര്‍ മുഴുവന്‍ പുരുഷന്മാരെയും വാങ്ങി. അങ്ങനെ അവര്‍ എല്ലാര്‍ക്കും ഭാര്യമാരായി. ഒപ്പം എല്ലാര്‍ക്കും സഹോദരിമാരുമായി.
കരവാരത്തുനിന്ന്‌ പുറംനാട്ടിലേയ്‌ക്കു പോയ ആദ്യത്തെ പെണ്ണ്‌ പുലിപിടിച്ച പെണ്ണാളായിരുന്നു. നൂറ്റാണ്ടോളം പഴകിയ ആ ചരിതത്തിന്റെ അലിഖിത സ്‌മരണകള്‍ കരവാരത്ത്‌ ഇന്നും ശേഷിക്കുന്നു. ഇപ്പോഴുള്ള മലവിള ബംഗ്ലാവ്‌ പണിയുന്ന സമയം. ബംഗ്ലാവിന്റെ അടിസ്ഥാനമുറപ്പിക്കാനുള്ള പാറകീറാനായി തെക്കന്‍ മലയോരത്തു നിന്നും കരിങ്കല്‍പ്പണിക്കാരെ കൊണ്ടുവന്നിരുന്നു. അക്കൂട്ടത്തിലൊരു ചെറുപ്പക്കാരനായിരുന്നു കുഞ്ഞപ്പന്‍. മണ്ണുചുമടിനും മറ്റു പുറം പണിക്കും നിയോഗിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ ചിന്നയുമുണ്ടായിരുന്നു. പത്തുപതിനാറു വയസ്സുമാത്രം പ്രായമുണ്ടായിരുന്ന അവള്‍ക്ക്‌ കുഞ്ഞപ്പന്‍ ഒരു കൗതുകമായി. നാഴി അരിയുടെ കഞ്ഞിയും നാലുകൈ ചീനിക്കിഴങ്ങിന്റെ പുഴുക്കും ഒരിരിപ്പിനു തിന്നുന്ന കുഞ്ഞപ്പനെ അവള്‍ കണ്ണുകഴയ്‌ക്കുവോളം നോക്കി. ഭക്ഷണവും പണിയും കഴിഞ്ഞ നേരങ്ങളില്‍ അവനും അവളെ നോക്കി.
�ഞ്ഞിന്റെ പെരേല്‌ ലാത്തിരി1 ഞാമ്പരട്ടാ?�
�മേണ്ട2�
�മ്പിന്നാ?�
�നാള ഉച്ചയ്‌ക്ക്‌മ്മേ കല്ല്‌ങ്കൊത്തണ്ട�
�ഉം?�
�മൂന്നാങ്കുന്നിന്റ മേക്ക്‌വയത്ത്‌ യശ്ശിപ്പാറേന്റമ്പട മ്പാ�
മറുപടിക്കു കാക്കാതെ അവള്‍ ഓടിപ്പോയി.
അടുത്ത ദിവസം പണിമുടക്കി ഇരുവരും യക്ഷിപ്പാറയുടെ ചുവട്ടില്‍ ഒത്തുകൂടി.
�ഞ്ഞീ കന്നിമ്പട്ടാ?3�
�ങൂങും�
അവള്‍ നിഷേധാര്‍ത്ഥത്തില്‍ മൂളി. അവന്‍ അവളെ വാരിപ്പിടിച്ചു.
�കയ്യുമ്മേലുമെക്ക കരുങ്കല്ല്‌മ്പോല. ഇന്റെ കാല്‌ മ്മെലേ മ്മറ്റ്‌ം നോങ്കണ്‌4....�
അവള്‍ പറഞ്ഞുകൊണ്ടിരുന്നു.
അവന്റെ കരുത്തുകള്‍ ഏകമുഖമായി. അത്‌ മാര്‍ഗ്ഗം പിളര്‍ന്ന്‌ ലക്ഷ്യം തേടി. അവള്‍ ലക്ഷ്യത്തിലിരുന്ന്‌ ആയം പിടിച്ചു. ഒടുവില്‍ ചില്ലുടഞ്ഞു ചിതറി. അവന്‍ അവളെയും അവള്‍ അവനെയും അമര്‍ത്തിപ്പിടിച്ചു. പിന്നെ പിടി അയഞ്ഞു.
�ഞ്ഞീംമ്പരുവാ5?�
കുഞ്ഞപ്പന്‍ ചോദിച്ചു.
�ഉം�
ഉടുമുണ്ട്‌ കുടഞ്ഞുടുത്തുകൊണ്ട്‌ അവള്‍ ഉറപ്പുകൊടുത്തു.
മൂന്നാങ്കുന്നിന്റെ പടിഞ്ഞാട്ട്‌ അവര്‍ നിരന്തരം സംഗമിച്ചു.
ഒരു ദിവസം കുഞ്ഞപ്പന്‍ അവളോടു പറഞ്ഞു.
�എന്‌ക്കിഞ്ഞീം കല്ല്‌മ്പണീന്‌ വയ്യ..�
അവള്‍ അവന്റെ വയറില്‍ വയറമര്‍ത്തി കമിഴ്‌ന്നുകിടന്നു.
�ഞാമ്പോവ്‌ം�
�അപ്പഞാം?�
അവള്‍ക്കവന്റെ പരുക്കന്‍ കയ്യും ഉടലും മതിയായിരുന്നില്ല.
�ഞീയുമ്പാ6�
�ഉം�
മലവിള ബംഗ്ലാവിന്റെ ആരൂഢം കയറ്റും മുമ്പുതന്നെ അവര്‍ തെക്കന്‍ മലകളിലേയ്‌ക്കു യാത്രയായി. ഒന്നരവാവിന്റെ ഇടവേള മുഴുവന്‍ കരവാരത്ത്‌ അത്‌ വാര്‍ത്തയായിരുന്നു. മൂന്നുവാരം കഴിഞ്ഞപ്പോള്‍ കരവാരം അവളെ മറന്നു.
വര്‍ഷങ്ങള്‍ക്കുശേഷം ശരീരമാകെ മുറിവുണങ്ങിയ വടുക്കളുമായി അവള്‍ ഒറ്റയ്‌ക്ക്‌ മടങ്ങിവന്നു.
�ഞ്ഞീ ഏദ്‌, കൊമ്പലേ7?�
വീട്ടിലെത്തിയ ചിന്നയോട്‌ അവളുടെ തന്ത ചോദിച്ചു.
�അപ്പാ, ഞാം നിങ്ങേന്റ മോള്‌.�
അടുത്ത കുടിയിലുള്ളവരെല്ലാം ചുറ്റും കൂടി.
�ഏമ്പെണഞ്ഞ്‌ മ്പെണ്ണേ?�
അവര്‍ ചോദ്യമാരംഭിച്ചു.
�മ്പുലിമ്പിടിച്ച്‌...�
�അവം, നെന്റ ചെര്‍ക്കം8 എമ്പട?�
�മ്പുലിതിന്ന്‌...�
അപ്പോഴേയ്‌ക്കും കരവാരത്തിന്‌ അവളുടെ പേരുകൈവിട്ടുപോയി. അവര്‍ അവളെ പുലിപിടിച്ച പെണ്ണാളെന്ന്‌ വിളിച്ചു. കരകടന്നു പോയി മടങ്ങിവന്ന അവളെത്തേടി കരക്കാര്‍ വന്നു.
അവള്‍ നിറഞ്ഞു പെറ്റു. അവളും മക്കളും കരവാരത്ത്‌ പുതിയൊരു പരമ്പര തീര്‍ത്തു. താലിവാങ്ങാതെ അവര്‍ സകലര്‍ക്കും വധുക്കളായി....
ചരിത്രസ്‌മൃതികളാണ്‌. പണിക്കരുടെ ഉള്ളിലൂടെ അവ ചിത്രപരമ്പരയായി കടന്നുപോയി. ഓര്‍മ്മക്കൂമ്പാരത്തിന്റെ മറ്റൊരിടനാഴിയില്‍നിന്ന്‌ അയാള്‍ കണ്ണുതുറന്നു. തിണ്ണയിലേയ്‌ക്കു ചാഞ്ഞിറങ്ങിയ ഇളം വെയില്‍നാളങ്ങളിലേയ്‌ക്കു നോക്കി പണിക്കര്‍ നിഴലളന്നു. അസ്‌തമിക്കാന്‍ ഏറിയാല്‍ രണ്ടു നാഴിക. അയാള്‍ എണീറ്റു. ക്ഷുബ്‌ധമായ മനസ്സോടെ പടിഞ്ഞാട്ടേയ്‌ക്കു പുറപ്പെട്ട്‌ അയാള്‍ കടലിലേയ്‌ക്കു നടന്നിറങ്ങി ആറിലും. തോട്ടിലും കുളിക്കുന്നതിലേറെ കൗതുകം അയാള്‍ക്ക്‌ കടലില്‍ കുളിക്കുന്നതിലൂണ്ടായിരുന്നു. ശാന്തമായ ഉള്‍പ്പരപ്പും അശാന്തമായ തിരപ്പാടും നിറഞ്ഞ കടലിലേയ്‌ക്കിറങ്ങുമ്പോള്‍ അയാള്‍ക്ക്‌ മനശ്ശാന്തി കൈവരുന്നു. തിരകളോട്‌ സംവദിക്കുന്ന മനസ്സുമായി അയാള്‍ മുങ്ങിക്കയറി. എന്തിനെന്നില്ലാതെ ആറ്റോരത്തൂടെ നടന്നു. ലക്ഷ്യമില്ലാതെ നീങ്ങിയ പാദങ്ങള്‍ പുലിപിച്ചപെണ്ണാളിന്റെ മടയുടെ മുന്നില്‍ അവസാനിച്ചു.
�വാലത്തമാന്നുരശിവാമുലപൊങ്ങുമന്നാ
മാലത്തയക്കുയലിമാര്‍ മുദല്‍കൊള്ളവേണ്ടും
വേലപ്പെടാദവനിരര്‍ത്തകമേവമ്പിന്ന
ക്കാലത്തുയാകയനിനെക്കളമേറുവീലാ......�
അത്‌ പുറംനാടിന്റെ സാഹിത്യമായിരുന്നു. സന്ധ്യയ്‌ക്കും അവളുടെ നാവില്‍ തന്ത്രസമുച്ചയം മാത്രം വിളങ്ങി. പണിക്കര്‍ വരാന്തയിലേയ്‌ക്കു കയറി.
�ആര്‌?�
മുത്തി അന്വേഷിച്ചു.
പണിക്കര്‍ സൗമ്യഭാവത്തില്‍ പ്രതിവചിച്ചു.
�പണിക്കര്‌.�
പതിവുമട്ടില്‍ മുത്തി വിസ്‌താരം തുടര്‍ന്നു:
�ഏമ്പണിക്കറ്‌? മലോളേന്നാ? മങ്ങലേരീന്നാ?�
നൂറ്റിപ്പത്തുകാരിയായ മുത്തിയുടെ ശേഷിക്കുന്ന ഓര്‍മ്മയില്‍ മലവിള ബംഗ്ലാവിലും മംഗലശ്ശേരിയിലും മാത്രമേ പണിക്കരുള്ളൂ. കാലപ്രയാണത്തില്‍ മുത്തി ഒരു കിഴട്ടുകാഞ്ഞിരം പോലെ വളരാതെയും തളരാതെയും നില്‌കുന്നു.
�മലോളേ മാറ്റ്‌ സൊപ്പരം ചര്‍ച്ചേണ്ട്‌�
�അയ്‌പറ, മലോളേല ചെറ്‌ക്കങ്‌�
വൃദ്ധയുടെ നാമജപം നിലച്ചതും ആരോടോ സംസാരിക്കുന്നതുമെല്ലാം കുഞ്ഞിലക്ഷ്‌മി അടുക്കളയില്‍ നിന്നു കേട്ടു. വിരുന്നുകാരന്‍ തന്നെത്തേടിവന്നതാണെന്നും അറിഞ്ഞു. എങ്കിലും ശബ്‌ദം തിരിച്ചറിഞ്ഞപ്പോഴാണവള്‍ ഉണര്‍ന്നത്‌. അവള്‍ പൂമുഖത്തേയ്‌ക്ക്‌ ഓടി ഇറങ്ങി.
�മ്പണിക്കരാ! ഞാം നെനച്ച്‌ ബേറാരാന്ന്‌�
പണിക്കര്‍ ഒന്നു മൂളുക മാത്രം ചെയ്‌തു.
പുലിപിടിച്ച പെണ്ണാളിന്റെ നാലാം തലമുറയാണ്‌ കുഞ്ഞിലക്ഷ്‌മി. മുത്തിയുടെ തലക്കുറി കൈമോശം വന്നെങ്കിലും അവളുടെ മകളും ചെറുമകളും നേരത്തേ മരിച്ചു. ചെറുമകള്‍ കുഞ്ഞിലക്ഷ്‌മിയെ പെറ്റയുടന്‍ മരിക്കുകയായിരുന്നു. പതിനാറുവര്‍ഷം വൃദ്ധ കുട്ടിയെ വളര്‍ത്തി. പതിനാറാം വയസ്സില്‍ അവള്‍ തൊഴിലേറ്റെടുത്തു. പത്തുവര്‍ഷമായി ആഴക്കും അയ്യുഴക്കും സ്വീകരിച്ച്‌ അവള്‍ കരവാരത്തിന്‌ ശാന്തി പകര്‍ന്നുകൊണ്ടിരിക്കുന്നു.
�ഞാമ്പോയൊന്ന്‌ കുളിച്ചുമ്മെച്ചുമ്പരാം...�
കുഞ്ഞിലക്ഷ്‌മി പറഞ്ഞു.
പണിക്കരുടെ മറുപടി കാക്കാതെ അവള്‍ അലക്കിയ കവണിയുമെടുത്ത്‌ തോട്ടിലേയ്‌ക്കുപോയി. വല്ലപ്പോഴും ലഭിക്കുന്ന
സൗഭാഗ്യമാണ്‌ പണിക്കര്‍. സ്ഥാനിമാത്രമല്ല കരുത്തനും; പതിവില്ലാതെ അവള്‍ കൂടുതല്‍ ശുചിയാകാന്‍ ശ്രമിച്ചു. ഒഴുകുന്ന തോടിനെതിര്‍നിന്ന്‌ അവള്‍ തന്നിലെ മാലിന്യങ്ങളെല്ലാം ഒഴുക്കിക്കളഞ്ഞു.
വൃദ്ധ പണിക്കരോട്‌ കരവാരത്തെ പൊന്തക്കാടുകളെക്കുറിച്ചു പറഞ്ഞു. ഒരു നൂറ്റാണ്ടിനുമുമ്പ്‌ ആ പൊന്തകളിലൊന്നില്‍ വച്ച്‌ തന്റെ കന്യാചര്‍മ്മം ചീന്തിയതിനെക്കുറിച്ചു പറഞ്ഞു. തറവാട്ടിലെ പെണ്‍കുട്ടികള്‍ പൂനുള്ളാന്‍ വരുന്ന നട്ടുച്ചകളില്‍ അവരെ പിന്‍പറ്റിവരുന്ന ചെറുവാല്യക്കാരുടെ വികൃതികളെക്കുറിച്ച്‌....
കുഞ്ഞിലക്ഷ്‌മി കുളികഴിഞ്ഞുവന്നു. മുറിച്ചു വേവിച്ച കപ്പ വിളമ്പി പണിക്കര്‍ക്കും മുത്തിക്കും നല്‍കി. അവളും കഴിച്ചു.
അറയില്‍ പാവിരിച്ചു. മുനിഞ്ഞു കത്തുന്ന പുന്നയ്‌ക്കാഎണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ പണിക്കര്‍ അവളുടെ ആവരണം നീക്കി. അപ്പോഴും വൃദ്ധ തന്റെ ജീവിത സഞ്ചാരത്തിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ അയവിറക്കുകയായിരുന്നു. രാത്രിയുടെ മൂര്‍ദ്ധന്യത്തിലും ഉറങ്ങാതെ രണ്ടുടലും ഒരാത്മാവും. പ്രേക്ഷകരില്ലെങ്കിലും വൃദ്ധ തന്റെ തന്ത്രസമുച്ചയം ഉരുവിട്ടുകൊണ്ടിരുന്നു. കുഞ്ഞിലക്ഷ്‌മിയും പണിക്കരും അതിന്റെ പ്രയോഗപഥങ്ങളില്‍ കടയോളം തുഴഞ്ഞുകൊണ്ടുമിരുന്നു

Published By D.C Books Kottayam

No comments:

Post a Comment